Friday, 9 September 2022

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം

                               പി.പത്മരാജന്‍






കഥാവിശകലനം

'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര്‍ത്ഥവും

സംഭവങ്ങള്‍ യഥാര്‍ത്ഥവുമാണ്. ഇവിടെ 'ദിവാകരന്‍' എന്ന കഥാപാത്രം യഥാര്‍-

ത്ഥമാണ്‌. എന്നാല്‍, ആ കഥാപാത്രത്തിന്‍റെ പശ്ചാത്തലം അസാധാരണമാണ്‌.

'ദിവാകരന്‍' ഒരു വ്യക്തിയല്ല, ആധുനിക മനുഷ്യന്‍റെ പ്രതീകമാണ്. ഉപഭോഗ-

സംസ്കാരത്തിന്‍റെ പിടിയിലമര്‍ന്നുപോയ ജീവിതങ്ങളുടെ ശേഷിപ്പാണ് -

ദിവാകരന്‍. മനുഷ്യനെ പരിഗണിക്കാത്ത മനുഷ്യവികാരങ്ങളെ പരിഗണിക്കാ

ത്ത കച്ചവടസമൂഹമാണ്‌ ഇവിടെയുള്ളത്.മാതാപിതാക്കളുടെ ചിത്രം അന്വേ-

ഷിച്ചുപ്പോയ ദിവാകരനില്‍ കച്ചവടക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്.

കച്ചവടത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് പ്രാധാന്യമില്ല.പണം മാത്രമാണ് വിപണി

യില്‍ മൂല്യവത്താകുന്നത്.ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കാത്ത വിപണി-

യില്‍ പെട്ട് 'ദിവാകരന്‍' ഇല്ലാതാവുകയാണ്. ചിത്രങ്ങള്‍ അന്വേഷിച്ചുപോയ

ദിവാകരന്‍ തന്നെ ചിത്രമായി മാറുകയാണ്.

            ദിവാകരന്‍ അന്വേഷിക്കുന്നത് സ്വന്തം സ്വത്വത്തെയാണ്‌.ആധുനിക

മനുഷ്യന്‍ തന്‍റെ സംസ്കാരത്തെയും ചരിത്രത്തെയും ഒരിക്കല്‍ മറന്നുകളഞ്ഞ-

വരാണ്.ഉപഭോഗസംസ്കാരത്തിന്‍റെ വര്‍ണ്ണപ്പകിട്ടില്‍ ഭ്രമിച്ച് സ്വന്തം വേരുകള്‍

ഉപേക്ഷിച്ചവരാണ്.വിപണിയിലെ ഉല്പന്നങ്ങളുടെ പ്രളയത്തില്‍ മുങ്ങിപോയ-

വരാണ്. ഒടുവില്‍ കപടലോകത്തിന്‍റെ മുഖം തിരിച്ചറിയുമ്പോള്‍ സ്വന്തം

വേരുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ്. ദിവാകരന്‍ ഇവിടെ അനുഭവി-

ക്കുന്നതും അസ്ഥിത്വദു:ഖമാണ്. ആധുനിക മനുഷ്യന്‍ കമ്പോളലോകത്ത്

അനുഭവിക്കുന്ന സാംസ്കാരികശൂന്യതയാണ് ദു:ഖത്തിന് അടിസ്ഥാനം.

       നമ്മുടെ കലയും വിശ്വാസങ്ങളും മൂല്യങ്ങളുമെല്ലാം പ്രദര്‍ശനവസ്തുവായി

മാറിയിരിക്കുന്നു. കുട്ടികള്‍ക്ക് ഒരു ചിത്രം മാത്രമാണ് ആവശ്യം.മനുഷ്യവികാ

രങ്ങള്‍ പോലും അലങ്കാരവസ്തുക്കള്‍ മാത്രമായിമാറിയിരിക്കുന്നു. 

     ദിവാകരന്‍ സൂര്യനാണ്. പ്രകാശം പരത്തുന്നവനാണ് സൂര്യന്‍ / ദിവാകരന്‍.

എന്നാല്‍ഇവിടെ മറ്റുള്ളവര്‍ നല്‍കുന്ന പ്രകാശത്തിലൂടെ ശരിയും തെറ്റും 

മനസ്സിലാക്കാതെ ദിവാകരന്‍ സഞ്ചരിക്കുകയാണ്.മദ്ധ്യാഹ്നത്തില്‍ 

അസ്തമിക്കുന്ന സൂര്യനെപോലെ മധ്യവയസ്സില്‍ ദിവാകരനും അസ്തമിക്കുന്നു.

    ഒരു പക്ഷെ ഇതെല്ലം ദിവാകരന്‍ തന്‍റെ മരണത്തെക്കുറിച്ച് സ്വപ്നം കാണുന്ന

തായിരിക്കാം. പത്മരാജന്‍റെ സംവിധാനകണ്ണിലൂടെ കഥയെ വായിക്കുമ്പോള്‍

കഥയ്ക്ക്‌ അങ്ങനെയൊരു വ്യാഖ്യാനം നല്‍ക്കുന്നതില്‍ തെറ്റില്ല എന്ന് 

തോന്നുന്നു.

No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...