സിനിമയും സമൂഹവും
ഒ.കെ.ജോണി
*മാധ്യമപ്രവര്‍ത്തകന്‍
*എഴുത്തുക്കാരന്‍
*ചലച്ചിത്രനിരൂപകന്‍
*ഡോക്യുമെന്‍ററി സംവിധായകന്‍
കൃതികള്‍
*വയനാട് രേഖകള്‍
*സിനിമയുടെ വര്‍ത്തമാനം
*ഭൂട്ടാന്‍ ദിനങ്ങള്‍
ഡോക്യുമെന്‍ററികള്‍
*അയല്‍ക്കാഴ്ചകള്‍
*പോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു
*സൈലന്‍റ് സ്ക്രീംസ്;എ വില്ലേജ് ക്രോണിക്കിള്‍
പാഠവിശകലനം
ജനകീയമായ ഒരു കല മാത്രമല്ല സിനിമ.വലിയ മുതല്‍മുടക്കുള്ള വ്യവസായം കൂടിയാണ്.അതുകൊണ്ടുതന്നെ കലാപരതയെക്കാള്‍ വാണിജ്യതാല്പര്യത്തിനായിരിക്കും പലപ്പോഴും പ്രാധാന്യം നല്‍ക്കുക.കലാമൂല്യത്തെക്കാള്‍ കച്ചവടതാല്പര്യത്തിന് പ്രാധാന്യം നല്‍കുന്ന ഇത്തരം സിനിമകളെ 'ജനപ്രിയ സിനിമകള്‍' എന്ന് പറയുന്നു.ജനപ്രിയ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന സിനിമകളാണ് ജനപ്രിയസിനിമകള്‍.വലിയ ജനക്കൂട്ടത്തെ ഒരേ സമയം ആകര്‍ഷിക്കുന്ന സിനിമകളാണിവ.വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള വിനോദോപാധികൂടിയാണ് ജനപ്രിയ സിനിമകള്‍.സാധാരണ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ട രുചിക്കൂട്ടുകള്‍ നിറഞ്ഞ ഇത്തരം സിനിമകള്‍ വലിയ സാമ്പത്തികലാഭം നേടാറുണ്ട്.മനുഷ്യജീവിതത്തിന്‍റെ വര്‍ണ്ണക്കാഴ്ച്ചകളെയാണ് കച്ചവടസിനിമകള്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.ജനപ്രിയ സിനിമകള്‍ പലപ്പോഴും മിഥ്യകളെ യാഥാര്‍ഥ്യങ്ങളായി അവതരിപ്പിക്കുന്നു.ഇതിന്‍റെ അവതരണമാകട്ടെ പ്രേക്ഷകരുടെ ചില മാനസികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ്.ഉദാഹരണമായി നന്ദനം,കൂടെ തുടങ്ങിയ സിനിമകള്‍ എടുക്കാം.
വിദൂരഭൂതകാലത്തിലൂടെ രൂപപ്പെട്ടുവരുന്ന സങ്കീര്‍ണ്ണമായ മനുഷ്യാനുഭവങ്ങളുടെ പുനരാവിഷ്കാരമാണ് മിത്തുകള്‍.ജനപ്രിയ സിനിമകള്‍ ഈ മിത്തുകളെ സമകാലികമാക്കിയും മാറ്റിമറിച്ചും പരിഷ്കരിച്ചും സംയോജിപ്പിച്ചും പുതിയ മിത്തുകള്‍ നിര്‍മ്മിക്കുന്നു.ഉദാഹരണമായി 'കഥപറയുമ്പോള്‍' എന്ന സിനിമയെടുക്കാം. കൃഷ്ണ-കുചേലന്‍റെ കഥയായ പുരാണ മിത്തിനെയാണ് 'കഥപറയുമ്പോള്‍' എന്ന സിനിമ സ്വീകരിച്ചുട്ടുള്ളത്.ടൈപ്പ് ഇതിവ്യത്തങ്ങള്‍, വാര്‍പ്പുമാതൃകകളായ കഥാപാത്രങ്ങള്‍, സ്ഥിരശൈലികളിലുള്ള പ്രതിപാദനരീതികള്‍ എന്നിവയിലൂടെ ജനപ്രിയ സിനിമകള്‍ മിത്തുകള്‍ നിര്‍മ്മിക്കുന്നു.ജനപ്രിയ സിനിമകളുടെ ഇതിവ്യത്തങ്ങള്‍ എല്ലാം ഏകദേശം ഒരുപോലെയായിരിക്കും.ക്യാമ്പസ് സിനിമകള്‍ എന്ന വിഭാഗം ഉദാഹരണമായി എടുക്കാം.നായകന്‍,നായിക,വില്ലന്‍,പ്രണയം,സൗഹൃദം എന്നിവയാണല്ലോ എല്ലാ ക്യാമ്പസ് സിനിമകളുടെയും ചേരുവകള്‍.നിറം,ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, പ്രേമം, ആനന്ദം, പ്രണയവര്‍ണ്ണങ്ങള്‍ തുടങ്ങിയ കുറെ സിനിമകള്‍ ഉദാഹരണങ്ങളാണ്.ജനപ്രിയ സിനിമകളിലെ നായകന്മാര്‍ക്കെല്ലാം ഒരേ ഗുണങ്ങളാണ്. കരുത്തുറ്റ, അമാനുഷികമായ, സര്‍വ്വശക്തനായ, സംരക്ഷകനായ, നന്മയും സ്നേഹവും ഉള്ള നായകന്മാരെയാണ് വാണിജ്യസിനിമകളില്‍ കാണാനാവുക.ജനപ്രിയ സിനിമകള്‍ ചരിത്രത്തിനെക്കാള്‍ പ്രാധാന്യം കെട്ടുകഥകള്‍ക്ക് നല്‍കുന്നു.പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകള്‍ ഉദാഹരണം.
ജനപ്രിയ സിനിമകള്‍ ജാതി, മതം, രാഷ്ട്രീയം, ഭരണകൂടം, കുടുംബം, സ്ത്രീ, നന്മ തിന്മകള്‍, സാമൂഹികബന്ധങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നിലവിലുള്ള പൊതുബോധത്തെ പുനരുല്‍പ്പാദിപ്പിക്കുകയാണ്.നിലനില്‍ക്കുന്ന മൂല്യധാരണകളെ ചോദ്യം ചെയ്യാന്‍ അപൂര്‍വ്വ സിനിമകള്‍ സന്നദ്ധമാവാരുണ്ട്.മായാനദി, ഇഷ്ക്, മഹത്തായ ഭാരതീയ അടുക്കള, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകള്‍ നിലനില്‍ക്കുന്ന ധാരണകളെ ചോദ്യംചെയ്ത സിനിമകളാണ്.ജനപ്രിയ സിനിമകളിലെല്ലാം സ്ത്രീയ്ക്ക് ദ്യശ്യത കുറവാണ്.പുരുഷന്‍റെ നിഴല്‍ മാത്രമാണ് സ്ത്രീ.എല്ലാ ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ സിനിമകളുടെയും മുഖ്യപ്രതിപാദ്യം 'കുടുംബ'മാണ്. പ്രേക്ഷകരില്‍ വേരുറച്ചുപോയ കുടുംബസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നത് സിനിമകളുടെ വ്യാപാരവിജയത്തിന് തടസ്സമാകുമെന്ന ഭയമാണ് ഇത്തരം 'ഫാമിലി മെലോഡ്രാമകള്‍ ' സ്ഥിരം രീതികളില്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.നന്മയ്ക്ക് വേണ്ടി നിലകൊള്ളുക മൂലം പല വിധ സഹനങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങി ഒടുവില്‍ അവയെ അതിജീവിക്കുന്ന നായക കഥാപാത്രങ്ങളെയാണ് ഇത്തരം സിനിമകളില്‍ നാം കാണുന്നത്.
ജനപ്രിയ സിനിമകള്‍ മിത്തുകളെ വൈകാരികമായാണ് അവതരിപ്പിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ജനപ്രിയ സിനിമകളെക്കുറിച്ചുള്ള പഠനം സമൂഹത്തെക്കുറിച്ചുള്ള പഠനമാകുന്നു.ജനപ്രിയ സിനിമകളെ തള്ളികളയാതെ അവയെക്കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്.
സമാന്തര സിനിമകള്‍
കലാമൂല്യമുള്ള സിനിമകളാണ് സമാന്തര സിനിമകള്‍.ജീവിത യാഥാര്‍ഥ്യങ്ങളെയാണ് ഉത്തമസിനിമകള്‍ അവതരിപ്പിക്കുന്നത്.ഇത്തരം സിനിമകളെ കേവലമായ ഒരു വിനോദോപാധി ആയിട്ടല്ല കാണുന്നത്. സമകാലികമായ വിഷയങ്ങളാണ് സമാന്തര സിനിമകള്‍ കൈകാര്യം ചെയ്യുന്നത്.ഈ സിനിമകള്‍ തിയേറ്റര്‍ വിജയം നേടണമെന്നില്ല.സമാന്തര സിനിമകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും.നമ്മുടെ ക്ലാസ്സിക് സിനിമകള്‍ എക്കാലത്തെയും ആസ്വാദകരുമായി സംവദിക്കുന്നത് അതിന്‍റെ കലാപരമായ മികവുകൊണ്ടാണ്.
ഉദാ;മതിലുകള്‍, വാസ്തുഹാര, ആകാശത്തിന്‍റെ നിറം, സ്വം
കുട്ടികള്‍ കണ്ടിരിക്കേണ്ട സിനിമകള്‍
*ബൈസ്ക്കിള്‍ തീവ്സ്
*ലൈഫ് ഈസ് ബ്യുട്ടിഫുള്‍
*പാന്‍സ് ലാബിറിന്ത്
*ഡ്രീംസ്
*അമോര്‍
*പ്ലാനെറ്റ് എര്‍ത്ത്
*ഗെറ്റിംഗ് ഹോം
*ടാന്‍ജറിന്‍സ്
*മജീദ് മജീദിയുടെ സിനിമകള്‍
*ഗ്രേവ് ഓഫ് ദ ഫയര്‍ ഫ്ളൈസ്
*ഹൈദി
No comments:
Post a Comment