Wednesday, 20 July 2022

വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

 വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

                 എന്‍.എ.നസീര്‍


'' ഒരു മൃഗവും എന്നെ ഒന്നും ചെയ്തിട്ടില്ല.മനുഷ്യനല്ലാതെ ഒരു മൃഗത്തെയും എനിക്ക് ഭയവുമില്ല,മനുഷ്യനല്ലാതെ.ഒരു മൃഗവും എന്നെ ഉപദ്രവിച്ചിട്ടില്ല.ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.നാളെ ഉണ്ടായിക്കൂടെന്നില്ല.അങ്ങനെ ഉണ്ടായാല്‍ അതു അവരുടെ കുഴപ്പമാവില്ല.എന്‍റെ മാത്രം കുഴപ്പമായിരിക്കും.''


പ്രധാനപ്പെട്ട കൃതികള്‍

*കാടിനെ ചെന്നു തൊടുമ്പോള്‍

*കാടും ക്യാമറയും

*വ്രണം പൂത്ത ചന്തം

*കാട്ടില്‍ ഒപ്പം നടന്നവരും പൊലിഞ്ഞു പോയവരും

പാഠവിശകലനം

കാട് വലിയൊരു പാഠശാലയാണ്.മാനവചരിത്രത്തെക്കുറിച്ചും ജീവിത ചാക്രികതയെക്കുറിച്ചുമുള്ള പാഠങ്ങള്‍ കാട് പഠിപ്പിക്കുന്നു.ഒരമ്മ മക്കളെ മാറോട് ചേര്‍ത്തു നിര്‍ത്തുന്ന പോലെയാണ് ഭൂമി ഓരോ വൃക്ഷത്തെയും തന്നിലേക്ക് ചേര്‍ത്തുവച്ചിരിക്കുന്നത്‌.ഒടുവില്‍ ഓരോ  വൃക്ഷ ങ്ങളും നിസ്സഹായരായി മണ്ണിലേക്ക് മനുഷ്യന്‍റെ കൈകളാല്‍ പതിക്കുന്നു.പ്രകൃതി വ്യത്യസ്തമായ അടരുകള്‍ ഭൂമിയില്‍ തീര്‍ക്കുന്നു.കാലത്തെ കുറിച്ചുള്ള സൂക്ഷ്മബോധവും ജീവിതചക്രത്തെക്കുറിച്ചുള്ള ചിന്തയും പ്രകൃതി ഇതിലൂടെ പഠിപ്പിക്കുന്നു.''ഇലകളായ് നമ്മള്‍ പുനര്‍ജ്ജനിക്കുമെങ്കില്‍ ഒരേ വ്യക്ഷത്തില്‍ പിറക്കണം'' എ.അയ്യപ്പന്‍റെ വരികള്‍ ഇവിടെ ഓര്‍ക്കാം.പ്രകൃതിയെ സ്വന്തം വീടായി കാണുന്ന മനുഷ്യരാണ് ചെമ്പനും കുമാരനും.അവര്‍ അന്തിയുറങ്ങുന്നതുപോലും പ്രകൃതിയുടെ കുടക്കീഴിലാണ്.

മനുഷ്യന്‍റെയും വൃക്ഷങ്ങളുടെയും വേരുകള്‍  അവയുടെ അടിത്തറയാണ്.അടിത്തറയുടെ ശക്തിയാണ് മുകളിലേക്കുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്നത്.നാഗരികന്‍ അറുത്തുമാറ്റുന്നതും ഈ വേരുകളെയാണ്.


കാട് നിറഞ്ഞിരിക്കുന്നത്‌ ഔഷധക്കൂട്ടുകള്‍ കൊണ്ടാണ്.എന്നാല്‍ മനുഷ്യന്‍ ഇതറിയാതെ അവയ്ക്ക് മുന്നിലിരുന്ന് തീര്‍ത്തും കൃത്രിമമായ വസ്തുക്കള്‍ ഉപയോഗിക്കുന്നു.പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകന്നിരിക്കുന്നു, ഒരുപാട് അകലെയാണ് മനുഷ്യനുള്ളത്.എന്നാല്‍ ചെമ്പന്‍,കുമാരന്‍,അരുണാചലം എന്നിവര്‍ മനുഷ്യനും പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു കാലത്തിന്‍റെ ശേഷിപ്പുകളാണ്.പ്രകൃതിയുമായുള്ള പാരസ്പര്യം ഇവര്‍ പഠിച്ചത് പാഠപുസ്തകങ്ങളില്‍ നിന്നല്ല.

വൃക്ഷങ്ങള്‍ വേരുകളിലൂടെയാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്.മനുഷ്യനെ സംബന്ധിച്ച് ഓര്‍മ്മകള്‍ അവന്‍റെ വേരുകള്‍ ആണ്.ചരിത്രത്തിന്‍റെ സംസ്കാരത്തിന്‍റെ ബലവത്തായ വേരുകള്‍ നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ കാതലറ്റ പൊള്ളയായ തടിയായി മാറും.ഭൂതകാലത്തില്‍ ചരിത്രത്തില്‍ കാലുറച്ചുനിന്നാല്‍ മാത്രമേ ഭാവിയുടെ ആകാശങ്ങളിലേക്ക് നമ്മുക്ക് മുന്നേറാനാവൂ.വേരുകളെ കുറിച്ചുള്ള  അന്വേഷണം ഇന്ന് നമ്മുക്ക് നഷ്ടമായ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌.

''മനുഷ്യാ നീ മണ്ണാകുന്നു,

നീ മണ്ണിലേക്ക് തന്നെ മടങ്ങുന്നു''







No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...