Sunday, 31 July 2022

ഊഞ്ഞാലില്‍

 ഊഞ്ഞാലില്‍

                      വൈലോപ്പിള്ളി




ഊഞ്ഞാലില്‍- കവിത




കവിതാവിശകലനം

ദാമ്പത്യജീവിതത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതയാണ്

ഊഞ്ഞാലില്‍. 1944 ല്‍ ആണ് വൈലോപ്പിള്ളി കവിത എഴുതുന്നത്‌.

സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയ്ക്ക്, ഭൂതകാലത്തിനും വര്‍ത്ത-

മാനകാലത്തിനും ഇടയ്ക്ക് കവി ഊഞ്ഞാല്‍ കെട്ടുകയാണ്. കെ.പി.

ശങ്കരന്‍ '' കുടുംബജീവിതത്തിന്‍റെ മാനിഫെസ്റ്റോ '' എന്നാണ്  വിശേഷപ്പിച്ചിരി

ക്കുന്നത്.

                  '' ഒരു വെറ്റില നൂറുതേച്ചു.........വീണ്ടും ജീവിതമധുമാസം ''

   സംസ്കാരബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ്‌ 'ഊഞ്ഞാലില്‍ ' എന്ന കവിത.

ഓണം, തിരുവാതിര, ഊഞ്ഞാല്‍ എന്നിവ സംസ്കാരബിംബങ്ങള്‍ ആണ്.

13, 14 നൂറ്റാണ്ടുകളില്‍ എല്ലാ സ്ത്രീകളും  വെറ്റില ഉപയോഗിച്ചിരുന്നു.

'' താംബൂലം'' സ്നേഹത്തിന്‍റെ, രതിയുടെ, ആതിഥ്യമര്യാദയുടെ, 

   തീവ്രവിപ്ലവത്തിന്‍റെയൊക്കെ പ്രതീകമാണ്. ''മഞ്ഞിനാല്‍....നമുക്കും

ചിരിക്കുക'' എന്ന വരികള്‍ വാര്‍ധക്യത്തെ സൂചിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യ

വും മനുഷ്യസൗന്ദര്യവും ഇവിടെ സമന്വയിക്കുകയാണ്.''മാമ്പൂവിന്‍...........

ജീവിത മധുമാസം'' ആ പഴയ മധുവിധുവിന്‍റെ ഓര്‍മകളിലേക്ക് ദമ്പതികള്‍

കടന്നുപോകുകയാണ്.'മാമ്പൂ' കാമദേവന്‍റെ അമ്പുകളില്‍ ഒന്നാണ്(താമരപ്പൂ,

നവമാലിക, കരിങ്കൂവളം).

                      തിരുവാതിര പരമശിവന്‍റെ പിറന്നാള്‍ ആണ്. പാര്‍വ്വതി ദേവി

ആ ദിവസം വ്രതം അനുഷ്ടിക്കുന്നു.ഹൈന്ദവവിശ്വാസപ്രകാരം എല്ലാ

സ്ത്രീകളും തങ്ങളുടെ ജീവിതപങ്കാളിക്കുവേണ്ടിയും കന്യകമാര്‍

നല്ല പങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും തിരുവാതിര ദിവസം

വ്രതം അനുഷ്ടിക്കുന്നു.തിരുവാതിരയെ ഒരു സ്ത്രീയായി കവി സങ്കല്‍

പ്പിക്കുകയാണ്.

                     '' മുപ്പതുകൊല്ലം........പുലരി വരുവോളം''

മുപ്പതുകൊല്ലം മുന്‍പ് നിന്‍റെ മന്ദസ്മിതം ഈ തിരുവാതിര പോലെ മനോഹരമാ

യിരുന്നു.മധുവിധു കാലത്ത് ഇതുപോലെ മഞ്ഞുള്ള ഒരു തിരുവാതിരരാവില്‍

ആരും കാണാതെ ഈ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടിയില്ലേ നമ്മള്‍.

''നൂറുവെറ്റില തിന്ന പുലരി വരുവോളം'' വെറ്റില മുറുക്കിയ ചുവപ്പു

പോലെ , അത്രയും ചുവന്നുതുടുത്ത പുലരി വരുവോളം അവര്‍ ഊഞ്ഞാലാടി.

''ലോകത്തെ പുറത്താക്കലാണ് പ്രണയം''.

                        ''ഇന്നുമാ..........മാമ്പൂവിലെത്തിച്ചേരാന്‍''

കവി വര്‍ത്തമാനകാലത്തിലേക്ക് കടക്കുന്നു. ഇന്ന് അതേ മാവിന്‍ചുവട്ടില്‍

കൊച്ചുമകനുവേണ്ടി ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നു.ഉണ്ണിയിന്ന് നേരത്തെ

ഉറക്കമായി.''പൂങ്കിളി.....മാമ്പൂവിലെത്തിച്ചേരാന്‍''മാമ്പൂവില്‍ നിന്നാണ്

മാങ്കനികളിലേക്ക് എത്തുന്നത്. എന്നാല്‍  കൗമാരക്കാര്‍ മാങ്കനികളില്‍ 

നിന്നാണ് മാമ്പൂവിലേക്ക് എത്തുന്നത്. പുറം കാഴ്ചകളില്‍ നിന്ന് അകപൊരു

ളിലേക്ക് എത്താന്‍ കുറച്ചുകാലം വേണ്ടിവരുന്നു എന്ന് സാരം.

                   ''വീശുമീ നിലാവിന്‍റെ........നിനക്കാമനോഹരസ്മിതം''

നിലാവില്‍ വീശുന്ന കാറ്റിന്‍റെ വശ്യശക്തിയാലാകാം എനിക്കിപ്പോള്‍

ഒരു ആഗ്രഹം തോന്നുന്നു.നീ മുന്നത്തെ പോലെ ഈ ഊഞ്ഞാലില്‍ വന്ന്

ഇരുന്നാലും , ഞാന്‍ നിന്നെ കാറ്റ് ഓളങ്ങളെ ഇളക്കും പോലെ ഊഞ്ഞാലാട്ടാം.

ഈ വാര്‍ധക്യത്തിലും നിന്‍റെ ചിരിയ്ക്ക്  യൗവനത്തിന്‍റെ വശ്യതയുണ്ട്.

            ''അങ്ങിനെയിരുന്നാലും........വേറെങ്ങാനും''

താലി ദാമ്പത്യത്തിന്‍റെ  ചിഹ്നമാണ്‌.മാവില്‍ തൂക്കിയിട്ട വലിയ താലിയായി

ഊഞ്ഞാല്‍ മാറുന്നു.''പ്രണയം,സൗന്ദര്യം എല്ലാം ഒരു മാനസികാവസ്ഥ

യാണ്''(ഓഷോ).''ആതിരാപ്പെണ്ണിന്നാടാമ്പിളി.......നാട്ടിന്‍പുറം''

ആയിരം കാലുള്ള ന്യര്‍ത്തമണ്ഡപമായി നാട്ടിന്‍പുറത്തെ സങ്കല്‍പ്പിച്ചിരി

ക്കുന്നു.''ഏറിയ ദു:ഖത്തിലും.......വേറെങ്ങാനും''- ദു:ഖത്തിലും സന്തോഷം

നല്‍ക്കുന്ന ഇടങ്ങള്‍ ആണ് ഗ്രാമം. ജീവിതത്തിന്‍റെ കരുത്തും സൗന്ദര്യവും

ഗ്രാമത്തിലാണ്.

        ''പാഴ്മഞ്ഞാല്‍.......കഴിഞ്ഞതല്ലേ ജയം''

ദാരിദ്ര്യത്തിനെതിരെ പോരാടുന്ന സ്ത്രീകളുടെ പാട്ട് നീ കേള്‍ക്കുന്നില്ലേ.

വേട്ടപ്പക്ഷികളെ പോലെയാണ് വിമാനം പാറിപ്പോകുന്നത്.സംഘര്‍ഷങ്ങള്‍

എപ്പോഴും അതേ ശക്തിയോടെ നിലനില്‍ക്കില്ല.അവിടെ സ്നേഹം പരക്കും.

''താരത്തീക്കട്ട'' സജീവതയുടെ പ്രതീകമാണ്.ഏതൊരു പ്രതിസന്ധിയെയും

മറികടക്കുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നത്.തടസ്സങ്ങളെ പടവുകളാ-

ക്കി മാറ്റണം.''ഉയിരിന്‍....ജയം''- കയര്‍ ഒരേ സമയം നശിപ്പിക്കാന്‍ കഴിയുന്ന

കുരുക്കായും അതേ സമയം ആനന്ദത്തിലേക്ക് നയിക്കുന്ന ഉപാധിയുമാകുന്നു.

(രണ്ടാം ലോകയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വായിക്കുക)

       ''ആലപിക്കുക..........വിശ്രമിക്കുകയത്രേ''

'കല്യാണീ കളവാണീ' എന്ന പാട്ട് നീ പാടുന്നത് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ്

ഊഞ്ഞാല്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.വാര്‍ധക്യത്തിന്‍റെ

പേരില്‍ ദു:ഖിക്കുകയല്ല അവര്‍ ചെയ്യുന്നത്.തന്‍റെ ഭാര്യ ശകുന്തളയാണെന്നും

വീട്ടുമുറ്റം മാലിനീനദീതീരമാന്നെന്നും നക്ഷത്രം വിടര്‍ന്ന ആകാശം വന-

ജ്യോത്സനയാണെന്നുമുള്ള ധീരസങ്കല്‍പ്പത്തില്‍ മുഴുകുകയാണ്.

          ''പാടുക..........നിര്‍ത്തുക,പോകാം''

    ജീവിതത്തെ ചില മുന്തിയ സന്ദര്‍ഭങ്ങള്‍ കൊണ്ട് മനോഹരമാക്കാം.പരസ്‌-

പരം ഊന്നുവടിയായി നിന്ന് ഏത് പ്രതിസന്ധിയേയും മറികടക്കാം.


                                                                                                                

No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...