Wednesday, 3 August 2022

അനുകമ്പ

 അനുകമ്പ

                                        ശ്രീനാരായണഗുരു



      ''ഒരു പീഡയെറുമ്പിനും വരു-

     ത്തരുതെന്നുള്ളനുകമ്പയും സദാ

      കരുണാകര!നല്‍കുകുള്ളില്‍ നിന്‍

      തിരുമെയ്‌ വിട്ടകലാതെ ചിന്തയും.''

   കരുണയുടെ ഇരിപ്പിടമായ ദൈവമേ, ഒരു ഉറുമ്പിനെപ്പോലും 

വേദനിപ്പിക്കാതെയിരിക്കാനുള്ള അനുകമ്പയും എപ്പോഴും നിന്‍റെ 

തിരുരൂപത്തെ വിട്ടകലാതെയിരിക്കാനുള്ള ചിന്തയും തന്ന്‌ 

അനുഗ്രഹിക്കേണമേ.


       ''അരുളാല്‍ വരുമിമ്പമന്‍പക-

          ന്നൊരു നെഞ്ചാല്‍ വരുമല്ലല്ലൊക്കെയും

           ഇരുളന്‍പിനെ മാറ്റുമല്ലലിന്‍

            കരുവാകും കരുവാമിതേതിനും.''

ജീവിതത്തില്‍ അരുള്‍/സ്നേഹം നിറയുമ്പോള്‍ സന്തോഷം ഉണ്ടാകും.

അന്‍പില്ലാത്തവരുടെ ജീവിതത്തിലാണ് ദു:ഖമുണ്ടാകുന്നത്.അറിവി-

ല്ലായ്മയാകുന്ന ഇരുട്ടാണ്‌ മനുഷ്യഹൃദയങ്ങളില്‍ നിന്ന് അന്‍പിനെ ഇല്ലാ

താക്കുന്നത്. ഈ ഇരുട്ട് ദു;ഖത്തിന് കാരണമാകുന്നു.


           '' അരുളന്‍പനുകമ്പ മൂന്നിനും

             പൊരുളോന്നാണിതു ജീവതാരകം

              'അരുളുള്ളവനാണു ജീവി' യെ-

              ന്നുരുവിട്ടീടുകയീ നവാക്ഷരി.''

അരുള്‍, അന്‍പ്, അനുകമ്പ എന്നിവ സ്നേഹത്തിന്‍റെ വ്യത്യസ്തതലങ്ങ

ലാണ്.ഈശ്വരനില്‍ നിന്ന് നമ്മുക്ക് ലഭിക്കുന്ന സ്നേഹമാണ് അരുള്‍.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്നേഹമാണ് അന്‍പ്.സഹജീവികളോ

ടുള്ള സ്നേഹമാണ് അനുകമ്പ.

                ദൈവകാരുണ്യത്താല്‍ നിലനില്‍ക്കുന്ന നമ്മള്‍ സഹജീവിക-

ളോട് ജീവകാരുണ്യം കാണിക്കണം.ദൈവത്തിന് നമ്മളോടുള്ള 

കാരുണ്യവും നമ്മുക്ക് സഹജീവികളോടുള്ള കാരുണ്യവും പരസ്‌പരം

ആശ്രിതമാണ് എന്ന് സാരം.


          ''അരുളില്ലയതെങ്കിലസ്ഥി തോല്‍-

              സിര നാറുന്നൊരുടമ്പ് താനവന്‍;

             മരുവില്‍ പ്രവഹിക്കുമംബുവ-

              പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.''

 സ്നേഹം, കരുണ, സഹാനുഭൂതി ഇവയില്ലാത്ത മനുഷ്യന്‍ നാറുന്ന

ജഡശരീരത്തിന് തുല്യമാണ്.ശരീരത്തില്‍ ചൈതന്യം നിറയ്ക്കുന്ന

ത് സത് വികാരങ്ങളാണ്.ഇവയൊന്നുമില്ലാത്ത മനുഷ്യജീവിതം 

മരുപ്രദേശത്തെ ജലം പോലെയാണ്.പുഷ്പ്പിക്കുകയോ ഫലം തരുക-

യോ ചെയ്യാത്ത വ്യക്ഷത്തെ പോലെയാണ്.


വിശകലനം

*ദൈവത്തിനപ്പുറം അനുകമ്പയെയാണ് മുഖ്യസ്ഥാനത്ത്  പ്രതിഷ്‌ഠിക്കുന്നത്.

*എല്ലാമനുഷ്യരിലും കുടികൊള്ളുന്ന സഹജീവി സ്നേഹത്തെ ഈശ്വരന്‍റെ

സ്ഥാനത്തേക്കുയര്‍ത്തുന്നു.

*മറ്റൊരാളുടെ ദു:ഖത്തില്‍ പങ്കുചേരുകയല്ല ആ ദു:ഖം തന്‍റെതാണ് എന്ന

തിരിച്ചറിവാണ് അനുകമ്പ.

            





No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...