മുഹ്‌യിദ്ദീന്‍മാല
ഖാസിമുഹമ്മദ്
മാപ്പിളഭാഷയുടെ എഴുത്തുരൂപമാണ് അറബിമലയാളം.സാഹിത്യസമ്പത്തുള്ള
അറബിമാലയാളത്തിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകള്‍.കണ്ടുകിട്ടിയതില്‍
വെച്ച് ഏറ്റവും പ്രാചീനമായപാട്ട് ഖാസിമുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍മാലയാണ്.
കാലം കൃത്യമായി രേഖപ്പെടുത്തിയ അറബിമലയാളസാഹിത്യത്തിലെ പ്രഥമ
കൃതികൂടിയാണിത്.ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുള്‍ ഖാദിര്‍ ജീലാനി എന്നസൂഫി
ശ്രേഷ്ഠന്‍റെ അപദാനങ്ങള്‍ വാഴ്ത്തുകയാണ് ഈ കൃതിയില്‍.പഴയകാലങ്ങളില്‍
മുസ്ലിം വീടുകളില്‍ സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു.ഗദ്യവും പദ്യ-
വും കോര്‍ത്തിണക്കിയ രീതിയിലാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുള്‍ഖാദിര്‍ ജിലാനി എന്ന സൂഫിശ്രേഷ്ഠന്‍
ശൈഖന്മാര്‍ക്കെല്ലാവര്‍ക്കും നേതാവായിട്ടുള്ളവനാണ്.ഈശ്വരപ്രീതി ഉണ്ടാ-
കുംവിധം അല്ലാഹുസ്നേഹിച്ച പുണ്യവാനാണ് മുഹ്‌യിദ്ദീന്‍.അവസാനമില്ലാ-
ത്തയത്രയും മേന്മയുള്ളവനാണ്.കണ്ടതും കേട്ടതുമായ അദ്ദേഹത്തിന്‍റെ
ഗുണഗണങ്ങള്‍ കോഴിക്കോട് താമസിക്കുന്നഖാസിമുഹമ്മദ് എന്ന ഞാന്‍
പാലില്‍ നിന്നും വെണ്ണ കടഞ്ഞെടുക്കുന്നത് പോലെ കാവ്യമാക്കി ചൊല്ലുക
യാണ്.
അറിവും നിലയും ഇല്ലാത്തവര്‍ക്ക് അറിവും വിവേകവും ധാരാളമായി
നല്‍കുന്നവനും, ഗുരുക്കന്മാരുടെ മുമ്പില്‍ പോലും അഹങ്കരിച്ചുനടക്കുന്നവരെ
പാഠം പഠിപ്പിക്കുന്നവനും, ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ആപത്തി-
നെ സ്വപ്നമാക്കി അറിയിക്കുവാന്‍ അതീന്ദ്രിയശക്തി ഉള്ളവനുമായ
മുഹ്‌യിദ്ദീന്‍റെ അപദാനങ്ങള്‍ വാഴ്‌ത്തുന്നു.പാമ്പിന്‍റെ രൂപത്തില്‍ എത്തിയ
ജിന്നിനെ ഭയം കൂടാതെ പറിചച്ചെറിഞ്ഞവനാണ്. ജിന്ന് തട്ടിയെടുത്ത
കുഞ്ഞിനെ ജിന്നില്‍ നിന്നും രക്ഷിച്ചവനാണ്. പലരും തന്നെ ഇല്ലാതാക്കാന്‍
ശ്രമിച്ചപ്പോള്‍ അവരെ തന്നെ ഇല്ലാതാക്കിയവനാണ്.കനികള്‍ ഉണ്ടാകാത്ത
കാലങ്ങളില്‍ കനികള്‍ നല്‍കിയവനാണ്.കരിഞ്ഞ മരത്തിന്മേല്‍ പോലും
കായ്‌കള്‍ നിറച്ചവനാണ്.
ഈശ്വരന്‍റെ അദ്യശ്യമായ കരം എല്ലാ നന്മകള്‍ക്ക് പിന്നിലും സസൂക്ഷ്മം
ഉണ്ടെന്ന സത്യമാണ് ഈ പാട്ടിലുള്ളത്.വളരെ ലളിതമായ നാടന്‍പദങ്ങളിലും
ഭാഷയിലും ജീവാത്മാവിനെ പരിരക്ഷിക്കുന്ന പരമാത്മബോധത്തെക്കുറിച്ച്
ഈ പാട്ടിലൂടെ സൂചന നല്‍ക്കുന്നു.
ഭാഷാപരമായ പ്രത്യേകതകള്‍
*അറബിമലയാളം-മിശ്രഭാഷ
*നാടന്‍ ഭാഷാപദങ്ങള്‍
*ലളിതമായ ആശയങ്ങള്‍
*സാധാരണക്കാരുടെ ഭാഷ
*മലബാറിലെയും സമീപപ്രദേശങ്ങളിലേയും സംഭാഷണ ഭാഷ.
No comments:
Post a Comment