Saturday, 23 July 2022

മത്സ്യം

                                                                  മത്സ്യം

                                      ടി.പി.രാജീവന്‍



കവിതയുടെ ആശയം

ലോകത്തോട്  വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒറ്റയ്ക്ക് പൊരുതുന്ന മനുഷ്യന്‍റെ പ്രതീകമാണ് മത്സ്യം.കടലാകുന്ന സമൂഹത്തിലാണ് മണല്‍ത്തരിയോളം പോന്നൊരു മത്സ്യം ഒറ്റയ്ക്ക് പൊരുതുന്നത്.

വേലിയേറ്റ-വേലിയിറക്കങ്ങളെ പോലെ ഉയര്‍ച്ചകളും താഴ്ച്ചകളുമുള്ളതാണ് മനുഷ്യജീവിതം.മത്സ്യം നിസ്സാരനായ മനുഷ്യനായിട്ടുപ്പോലും ജീവിതത്തിന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ വീണുപോകാതെ രക്ഷപ്പെടുന്നു.ആര്‍ക്കും കീഴുപ്പെടുത്താനൊ നശിപ്പിക്കാനോ കഴിയാത്ത നിശ്ചയദാര്‍ഢ്യം മത്സ്യത്തിനുണ്ടായിരുന്നു.ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള സാമര്‍ത്ഥ്യം മത്സ്യം നേടിയെടുത്തിരുന്നു.

വലക്കണ്ണി,ചൂണ്ടക്കൊളുത്ത്,വായ്ത്തല എന്നിവ കെണി,ചതി,ആക്രമണം തുടങ്ങിയവയെ സൂചിപ്പിക്കുന്നു.സൈബര്‍ഇടങ്ങള്‍ എറിയുന്ന വലകളില്‍ കുടുങ്ങുന്ന മനുഷ്യര്‍,ഉപഭോഗസംസ്കാരത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോകുന്ന ജീവിതങ്ങള്‍,രാഷ്ട്രീയവൈരാഗ്യത്താലും മറ്റും പൊലിഞ്ഞുപോകുന്ന ജീവനുകള്‍ എന്നീ കാഴ്ച്കള്‍ നമ്മുക്ക് അപരിചിതമല്ല.

മത്സ്യം ആത്മവീര്യമുള്ള മനുഷ്യനാണ്. അതുകൊണ്ടുതന്നെ അധികാരമാകുന്ന പരുന്തിന്‍ കണ്ണുകള്‍ക്ക്‌ അവനെ/അവളെ കോര്‍ത്തെടുക്കാന്‍ കഴിയില്ല.മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന പാവയുമല്ല,മത്സ്യം.നക്ഷത്രങ്ങളും അവതാരങ്ങളുമാകുന്ന ഒരു മതചിഹ്നങ്ങളുടെയും പ്രലോഭനത്തില്‍ മത്സ്യം വീണുപോയിട്ടില്ല.

മത്സ്യം ഒരിക്കലും തന്നെ ഒരു വില്‍പ്പനച്ചരക്ക് ആക്കിമാറ്റിയിട്ടില്ല.സ്വന്തം ജീവിതവും വികാരങ്ങളുമെല്ലാം വില്പ്പനയാക്കി മാറ്റുന്ന  ഈ കാലത്തില്‍ വ്യക്തിത്വം നഷ്ടമാവാതെ , ഉപഭോഗസംസ്കാരത്തിന്‍റെ പിടിയില്‍ പിടികൊടുക്കാതെ മത്സ്യം ഉറച്ചുനിന്നു.

ചുട്ടുപഴുത്ത് സൂചിപൊട്ടായി രൂപാന്തരം പ്രാപിച്ച് തന്നെ നേരിടാന്‍ വരുന്നവരുടെ പിടിയില്‍ നിന്നും മത്സ്യം സമര്‍ത്ഥമായി രക്ഷപ്പെടുന്നു.ചെറുത്‌ വലുതിന്‍റെ നിറം തന്നെ മാറ്റുന്നു.

മനുഷ്യന്‍റെ നിലനില്‍പ്പിന് സമൂഹം കൂടിയേ തീരൂ.ആ സമൂഹം ചിന്തകളില്‍ ചുരുങ്ങി വരുന്നത് അവന്‍റെ/അവളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കും.

ചെറുതുകളുടെ അതിജീവനമാണ്‌ 'മത്സ്യം' എന്ന കവിത.കവിത ചെറുതാണ്,കവിതയുടെ അര്‍ത്ഥവ്യാപ്തിയാകട്ടെ വലുതാണ്‌.

                                 ''ആന മദിച്ചു വിളിച്ചു പറഞ്ഞൂ

                                   ആരുണ്ടെന്നോടെതിര്‍നില്‍ക്കാന്‍

                                    കണ്ട മൃഗങ്ങള്‍ ഭയന്നോടി

                                     കണ്ടവരൊക്കെയകന്നോടി

                                    ആന മദിച്ചു വിളിച്ചു പറഞ്ഞു

                                     ആരുണ്ടെന്നോടെതിര്‍നില്‍ക്കാന്‍

                                      വാലിലിരുന്നോരെറുമ്പ് പറഞ്ഞു

                                       ഞാനുണ്ടിവിടെപ്പൊന്നളിയാ''

                                                                                                      എറുമ്പ്

                                                                                                         ഡി.വിനയചന്ദ്രന്‍

No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...