ലാത്തിയും വെടിയുണ്ടയും
ലളിതാംബിക അന്തര്‍ജനം
പാഠവിശകലനം
കേരളീയസമൂഹത്തിന്‍റെ നവോത്ഥാനചരിത്രം ആരംഭിക്കുന്നത് പത്തൊമ്പ-
താം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ്.നമ്പൂതിരി സമുദായത്തില്‍ വി.ടിയുടെ
നേതൃത്വത്തിലാണ് പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.നാല് ചുമരു-
കള്‍ക്കുള്ളില്‍ ജീവിക്കേണ്ടിവരുന്ന അന്തര്‍ജനങ്ങളുടെ പ്രതിഷേധ ശബ്ദമാണ്
ലളിതാംബിക അന്തര്‍ജനത്തിലൂടെ ഉയര്‍ന്ന് കേട്ടത്.വി.ടി യുടെ നേതൃത്വ-
ത്തില്‍ നടന്ന സമുദായപരിഷ്കരണപ്രസ്ഥാനത്തിന്‍റെ ഉല്‍പ്പന്നമാണ് ലളിതാം-
ബിക അന്തര്‍ജനം.
1976 ലാണ് ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'അഗ്നിസാക്ഷി' എന്ന
നോവല്‍ പുറത്തിറങ്ങുന്നത്.1930-40 കളില്‍ കേരളീയസമൂഹം പൊതുവെയും
നമ്പൂതിരിസമൂഹം വിശേഷിച്ചും അനുഭവിച്ച സംഘര്‍ഷങ്ങളാണ് നോവലിന്‍റെ
പ്രമേയം.ദേവകി(തേതിക്കുട്ടി, ദേവിബഹന്‍), തങ്കം(മിസിസ് നായര്‍), ഉണ്ണി-
നമ്പൂതിരി എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങള്‍.18 അധ്യായ-
ങ്ങള്‍ ഉള്ള അഗ്നിസാക്ഷിയിലെ പന്ത്രണ്ടാമത്തെ അധ്യായമാണ് 'ലാത്തിയും
വെടിയുണ്ടയും'.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ആകാംക്ഷഭരിതമായ
രംഗങ്ങിലൊന്നാണ് പാഠഭാഗം.
1942 ലെ ഒരു സംഭവത്തെപ്പറ്റി മിസിസ് നായര്‍ ഓര്‍ക്കുന്നതാണ്.
വ്യക്തിമനസ്സും സമൂഹമനസ്സും തമ്മിലുള്ള സംഘര്‍ഷം തങ്കം എന്ന കഥാ-
പാത്രം അനുഭവിക്കുന്നു.സുഖം മാരകമായ ഒരു ലഹരിയാണെന്നും ഞാനതില്‍
മുങ്ങിപോകുന്നുവെന്ന ചിന്ത തങ്കത്തിലുണ്ട്.തങ്കത്തെ സംബന്ധിച്ചിടത്തോളം
സ്വന്തം കുടുംബമാണ് അവരുടെ ലോകം.''ചരിത്രം സൃഷ്ടിക്കാതെ ചരിത്രത്തി
ന് സാക്ഷിയാകുന്നവള്‍''.
''വായും മൂക്കും പൊത്തിപ്പിടിച്ച് വരിഞ്ഞുകെട്ടിയിട്ട പെരുമ്പാമ്പിനെപ്പോലെ
വിരസമായ നിരത്തു നീണ്ടുകിടക്കുന്നു''-ബ്രിട്ടീഷ് ആധിപത്യവും അടിച്ചമര്‍-
ത്തലും ഇന്ത്യയെ അത്രത്തോളം ശ്വാസംമുട്ടിച്ചിരുന്നു എന്ന് സാരം.
''വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലന്‍ നില്‍ക്കുകയായിരുന്നു''
കൗമാരക്കാരനായ അഭിമന്യു പിതാവായ അര്‍ജുനനെക്കാള്‍ സമര്‍ത്ഥനായി-
രുന്നു.ശക്തമായ ശത്രുനിരക്കെതിരെ അഭിമന്യു പോരാടി.അഭിമന്യുവിനെ-
പ്പോലെയുള്ള ഒരു കൗമാരബാലനാണ് മണിമാളികയുടെ മുകളില്‍ ത്രിവര്‍ണ
പതാക പാറിക്കുന്നത്.അവന്‍ കൊച്ചുസൂര്യനെ പോലെ തേജസ്വിയായിരുന്നു.
''നമ്മള്‍ ഒരു കാലഘട്ടത്തിന്‍റെ രണ്ടുമുഖങ്ങളാണ്''-ദേവിബഹന് ഭാരതമായി
രുന്നു കുടുംബം.അവരില്‍ രാജ്യസ്നേഹവും മനുഷ്യസ്നേഹവും ഒരുമിച്ചു
ചേര്‍ന്നിരിക്കുന്നു.നിസ്വാര്‍ത്ഥയുടെ പ്രതീകമാണ് ദേവിബഹന്‍.പുതിയ
തലമുറ ദേവിബഹനിലൂടെ സഞ്ചരിക്കട്ടെ.
ആ കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്‍റെ വ്യക്തമായ ചിത്രം
നോവലില്‍ കാണാം.ആധുനികജീവിതം നയിക്കുന്ന മിസിസ് നായര്‍
സാമൂഹികമായി ഇടപ്പെടാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ്.എന്നാല്‍ സ്വയം
കുറ്റപ്പെടുത്തുകയും സമൂഹത്തിന്‍റെ അവസ്ഥയില്‍ വേദനിക്കുകയും ചെയ്യു-
ന്നുണ്ട്.ഏറെ കാലമായി അന്വേഷിക്കുന്ന തന്‍റെ തേതിയേടത്തിയെ കാണു-
മ്പോള്‍ ഭാരതത്തിന് വേണ്ടി ജീവനര്‍പ്പിക്കാന്‍ തയ്യാറായ ദേവിബഹനായി
അവര്‍ മാറിയിരിക്കുന്നു.ആ മാറ്റത്തെ വളരെ ബഹുമാനത്തോടെയും സ്നേഹ
ത്തോടെയുമാണ് തങ്കം നോക്കി കാണുന്നത്.''കുടുംബത്തിലും സമൂഹത്തിലും
ചവിട്ടിയരയ്ക്കപ്പെട്ട കേരളീയസ്ത്രീവ്യക്തിത്വത്തിന്‍റെ ചരിത്രരേഖയാണ്
അഗ്നിസാക്ഷി''.
No comments:
Post a Comment