ശസ്ത്രക്രിയ
കെ.പി.രാമനുണ്ണി
പാഠവിശകലനം
ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ്ശസ്ത്രക്രിയപറ-
യുന്നത്. മാതൃത്വവും വാത്സല്യവും എത്രമാത്രംമൂല്യമുള്ളതാണെന്ന്ഓര്‍മ്മിപ്പി
ക്കുന്ന ചെറുകഥയാണിത്.പുത്രസ്നേഹത്തിന്‍റെ മറ്റൊരു വിതാനമാണ് ശസ്ത്ര-
ക്രിയ ആവിഷ്കരിക്കുന്നത്.
അമ്മയ്ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതുണ്ട്.തന്‍റെ മകന്ജന്മംനല്‍കിയ
അവയവം മുറിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന വേവലാതിഅമ്മയില്‍പ്രകടമാണ്.
ആ പ്രശ്നത്തെ അമ്മ മറികടക്കുന്നത് നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള മക-
നെ തന്‍റെ ചെറിയ കുഞ്ഞായി സങ്കല്‍പ്പിച്ചുകൊണ്ടാണ്.ലോകത്തിലെ ഏറ്റവും
സുരക്ഷിതമായ ഇടം അമ്മയുടെ ഗര്‍ഭപാത്രമാണ്.അമ്മയെ സംബന്ധിച്ചിട-
ത്തോളം, താന്‍ കഴിഞ്ഞാല്‍ തന്‍റെ ഗര്‍ഭപാത്രത്തിന്‍റെ അവകാശി മകന്‍ മാത്ര-
മാണ്.ആ അവകാശിയെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുകയാണ് കഥയിലെ
അമ്മ.അമ്മയും തന്‍റെ ഓര്‍മ്മകളിലൂടെ പുനര്‍ജനി നേടുകയാണ്.
മകന്‍ പുറത്ത് കാണിക്കാത്ത സ്നേഹം അമ്മയുടെ മരണമെത്തുമ്പോള്‍
പ്രകടിപ്പിക്കുന്നു.താന്‍ കിടന്ന ഗര്‍ഭപാത്രം ഡോക്ടര്‍ ആയതുകൊണ്ട് മാത്രം
കഥാനായകന് കാണാന്‍ സാധിക്കുന്നു.അമ്മയുടെ സ്നേഹത്തിലൂടെ കഥാ-
നായകന്‍ തന്‍റെ രണ്ടാം ബാല്യത്തിലേക്ക് സഞ്ചരിക്കുന്നു.
ഗര്‍ഭപാത്രത്തിന്‍റെ ഉടമയായിരിക്കെത്തന്നെ അതിന്‍റെ അടിമയുമായി
മാറുന്നു എന്നതാണ് സ്ത്രീയുടെ ചരിത്രം.ഒരു പക്ഷേ ഗര്‍ഭപാത്രമായിരിക്കാം
അവളുടെ ഏറ്റവും വലിയ പരിമിതി.എന്നാല്‍ ആ അവയവം തന്നെയാണ്
അവളുടെ ഏറ്റവും വലിയ സാധ്യതയും.താന്‍ പുതിയ കുഞ്ഞിന് ജന്മം നല്‍കി
എന്ന അര്‍ത്ഥത്തിലാണ് ഓപ്പറേഷന് ശേഷം അമ്മ മകനെ നോക്കുന്നത്.
അമ്മ ഭൂതകാലത്തെയാണ് പുനര്‍സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്.ഒരമ്മയുടെ
നിരുപാധികമായ സ്നേഹത്തിന്‍റെ പ്രതീകമാണ് ഗര്‍ഭപാത്രം.
ഏറ്റവും ആഴത്തിലുള്ള ആത്മബന്ധം മരണത്തെക്കുറിച്ചുള്ള ചിന്ത ഇല്ലാതാ
ക്കുന്നു.സ്നേഹമാണ് മരണത്തെ മറികടക്കാനുള്ള വഴി.
No comments:
Post a Comment