Saturday, 30 July 2022

അനര്‍ഘനിമിഷം

 അനര്‍ഘനിമിഷം

വൈക്കം മുഹമ്മദ് ബഷീര്‍


പാഠവിശകലനം

അനര്‍ഘനിമിഷം ഒരു ആത്മഭാഷണമാണ്‌. ജീവിതത്തിലെ ഏറ്റവും

മൂല്യവത്തായ നിമിഷമാണ് അനര്‍ഘനിമിഷം. ഇതില്‍ നര്‍മ്മമില്ല,

ലളിതമായ ഭാഷയുമല്ല. ഇതൊരു യാത്രാമൊഴിയാണ് , ഭൗതികജീവിത

ത്തോടുള്ള യാത്രാമൊഴി.

          

      മരണത്തെക്കുറിച്ചാണ്  അനര്‍ഘനിമിഷത്തില്‍ പറയുന്നത്.

എന്നാല്‍ ''മരണം'' എന്ന വാക്ക് ബഷീര്‍ പ്രയോഗിക്കുന്നില്ല. മരണം

അനിവാര്യമായ ഒരു സത്യമാണ്. മരണത്തെ ശൂന്യതയായാണ്‌ ബഷീര്‍

കാണുന്നത്.''നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന്, 

അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ്''

ജീവിതവും മരണവും മുഖാമുഖം നില്‍ക്കുകയാണ്.ജനനത്തിനും

മരണത്തിനും ഇടയിലുള്ള അനര്‍ഘനിമിഷമാണ് ജീവിതം.

''യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു'' ജീവാത്മാവ്

പരമാത്മാവില്‍ ലയിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണ് 'യാത്ര'.

           പ്രപഞ്ചം ഒരു കൂടാണ്.അതിലെ താല്‍ക്കാലിക താമസക്കാരാണ്

മനുഷ്യര്‍. മരണം കൂട് വെടിയലാണ്‌.പ്രകൃതിയും മനുഷ്യനും തമ്മി

ലുള്ള ലയനമാണ് ജീവിതം.

            ''കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്നേ

ഹിച്ചു;സഹിച്ചു.എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. നീ എനിക്കി-

പ്പോഴും ഒരു മഹാരഹസ്യം.''മനുഷ്യനും ഈശ്വരനും ഒന്നാകുന്ന

ഭാവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മാവും ബ്രഹ്മവും ഒന്നാണ്.

''കാലമിത്രയുമായിട്ടും.........എങ്കിലും നീ എന്നെ സ്നേഹിച്ചു;സഹിച്ചു''

ദൈവത്തിന്‍റെ  കളങ്കമില്ലാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നു.

ആത്മീയതയുടെ ഒഴുക്കാണ്,ദൈവത്തെ ഭയത്തോടെയല്ല സ്നേഹ-

ത്തോടെയാണ് സമീപിക്കുന്നത് (സൂഫി ദര്‍ശനം) .

          കവിതയോട് അടുത്തുനില്‍ക്കുന്ന രചനാശൈലിയാണ്. ജീവിത

ത്തിന്‍റെ ക്ഷണികതയും വിശാലപ്രപഞ്ചസത്യങ്ങളും ബഷീര്‍ 

ദാര്‍ശനിക ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്.

No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...