കാവ്യകലയെക്കുറിച്ച് ചില നീരീക്ഷണങ്ങള്‍
എം.എന്‍.വിജയന്‍
*സാഹിത്യവിമര്‍ശകന്‍.
*സാഹിത്യനിരൂപകന്‍.
*പ്രഭാഷകന്‍.
കൃതികള്‍
* ചിതയിലെ വെളിച്ചം
* മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
* മരുഭൂമികള്‍ പൂക്കുമ്പോള്‍
* ശീര്‍ഷാസനം
* വാക്കും മനസ്സും
* കവിതയും മന:ശാസ്ത്രവും
പാഠവിശകലനം
വെറും താളം മാത്രമുള്ള വരികള്‍ കവിതയാവില്ല. കവിതയില്‍ അര്‍ത്ഥത്തി
നാണ് പ്രാധാന്യം. വെറും ഒരു അര്‍ത്ഥമല്ല, ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉണ്ടാകു
മ്പോഴാണ് കവിത മികച്ചതാവുന്നത്.അര്‍ത്ഥങ്ങളുടെ ന്യര്‍ത്തമാണ് കവിത.
അര്‍ത്ഥത്തിന്‍റെ ലളിത ന്യര്‍ത്തമല്ല,സങ്കീര്‍ണ ന്യര്‍ത്തമാണ്.
''പൊല്‍ത്തിടമ്പേറിദേവന്‍
പേരുമാറുമപ്പെരും
മസ്തകകടാഹത്തില്‍
മന്ത്രിപ്പൂ പിശാചുക്കള്‍''
വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന കവിതയിലെ വരികളാണിവ.
മന:ശാസ്ത്രത്തിന്‍റെ പിതാവായ ഫ്രോയിഡിന്‍റെ സിദ്ധാന്തപ്രകാരം ദേവന്‍
പെരുമാറുന്ന മസ്തകം സൂപ്പര്‍ ഈഗോയെ അനുസ്മരിക്കുന്നു. 'മദം പൊട്ടല്‍'
ആധുനികമനുഷ്യന്‍റെ മനസ്സിനെ സൂചിപ്പിക്കുന്നു.കാതില്‍ പിശാചുക്കള്‍
മന്ത്രിക്കുന്നത് ഉല്‍പ്പത്തികഥയെ ഓര്‍മ്മിപ്പിക്കുന്നു.ഈ കവിതയാകട്ടെ,
പ്രശസ്ത കവി പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ
താണ്.കവിതകള്‍ എപ്പോഴും പ്രത്യക്ഷഅര്‍ത്ഥതലങ്ങില്‍ മാത്രം ഒതുങ്ങി
നില്ക്കാതെ പരോക്ഷഅര്‍ത്ഥതലങ്ങളിലേക്ക് നീളുന്നവയാണ്.
ലളിതമായ പദങ്ങള്‍ പ്രാസവും വ്യത്തവും ഒപ്പിച്ച് നിരത്തുന്നതായി
രുന്നു പഴയകാല കവിതകള്‍.പഴയകാല കവിതയെയും പുതിയകാല കവിത
യെയും സമീപിക്കുന്ന രീതികളില്‍ വ്യത്യാസമുണ്ട്. പുതിയ കവിതകളെ
പുതിയ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യണം.
കവിതയെ ചരിത്രത്തോടും സംസ്കാരത്തോടും ഇതരശാസ്ത്രമേഖലകളോടും
ചേര്‍ത്തുവായിക്കുമ്പോള്‍ സമൂഹത്തിനാകെ ഗുണമുള്ള ഒന്നായി അത് മാറും.
ശബ്ദതലത്തില്‍ നിന്നും അര്‍ത്ഥതലത്തിലേക്കും ഭാവതലത്തിലേക്കും സാംസ്കാ
രികതലത്തിലേക്കും കവിതാവായനയെ വളര്‍ത്തിയെടുക്കണം.''പുസ്തകം
തിന്നുന്നവന്‍ പുസ്തകപ്പുഴുവാകാം. പക്ഷേ, മണ്ണുതിന്നുന്നവന്‍ ഞാഞ്ഞൂളായി
തീരുന്നു.'' ഇവിടെ 'പുസ്തകപ്പുഴു' കേവലവായനയെയും 'ഞാഞ്ഞൂള്‍' സാമൂഹ്യ
വായനയെയും സൂചിപ്പിക്കുന്നു.
കവിതയില്‍ ഒരു പദത്തിന് ഇന്ന അര്‍ത്ഥം മാത്രം എന്ന വ്യവസ്ഥ
ഉണ്ടാകില്ല. സന്ദര്‍ഭമനുസരിച്ച് ഒരു വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍
കഴിയും. ഈ വ്യവസ്ഥയില്ലായ്മയെയാണ് 'അവ്യവസ്ഥിതത്വം' എന്ന്പറയുന്നത്.
ഉദാഹരണമായി, കാളിദാസന്‍ മേഘത്തെ കാമുകന്‍റെ സന്ദേശവാഹകനായി
സങ്കല്‍പ്പിക്കുമ്പോള്‍ വള്ളത്തോള്‍ സ്വാതന്ത്ര്യത്തിന്‍റെ കൊടിയടയാളമായാണ്
മേഘത്തെ കാണുന്നത്.
സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങളും ഉണ്ടാകും.
കവികള്‍ ഒന്നിനെ തന്നെ പലതായി ഉപയോഗിക്കുന്നു.എല്ലാവരും ഒരേപോലെ
കാണാത്തതാണ് കലാകാരന്‍ തെരഞ്ഞെടുക്കുന്ന സിംബലുകള്‍.അവ്യവസ്ഥി-
തത്വത്തെ ഒരു കാവ്യഗുണമായിട്ടു തന്നെ കാണണം. കവി പ്രയോഗിക്കുന്ന
പ്രതീകങ്ങളില്‍ അവ്യവസ്ഥിതത്വം ഉണ്ട്. ജിയുടെ 'ആന്വേഷണം' എന്ന
കവിതയില്‍ പ്രണയം അന്വേഷിച്ച് നടക്കുന്നവനാണ് കാറ്റ്.വൈലോപ്പിള്ളി-
യുടെ 'മാമ്പഴം' എന്ന കവിതയില്‍ അമ്മയെ ചേര്‍ത്തുപിടിക്കാന്‍ വരുന്ന കാറ്റ്
മരിച്ച മകനാകുന്നു.
അനേകം തലങ്ങളില്‍ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കണം കവിത.
അനുഭവങ്ങളുടെ പുതുലോകങ്ങള്‍ സൃഷ്ടിക്കുന്നവരാണ് മഹാകവികള്‍.
നാം കാണാത്ത കാഴ്‌ചകള്‍ നമ്മുക്ക് കാണിച്ചുതരുന്നത് കവികളാണ്, കവിത
കളാണ്.
No comments:
Post a Comment