Thursday, 28 July 2022

കേള്‍ക്കുന്നുണ്ടോ?

 കേള്‍ക്കുന്നുണ്ടോ?

                          ഗീതു മോഹന്‍ദാസ്‌





കേള്‍ക്കുന്നുണ്ടോ?





കാഴ്ചശക്തി ഇല്ലാത്ത 'ഹസ്ന' എന്ന പെണ്‍കുട്ടിയുടെ ഉള്‍ക്കണ്ണിലൂടെയാണ് ''കേള്‍ക്കുണ്ടോ?''  എന്ന ഹ്രസ്വചിത്രം കടന്നുപോകുന്നത്.ഹസ്ന മനസ്സില്‍ സൃഷ്ടിച്ച കളിക്കൂട്ടുക്കാരാണ്‌ ഈച്ചയും പൂച്ചയും.ഹസ്നയിലൂടെ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് ഗീതു മോഹന്‍ദാസ്‌ അവതരിപ്പിക്കുന്നത്‌.നഗരവത്കരണവും വികസനവുമാണ് പ്രധാനമായും കൈകാര്യം ചെയ്യുന്ന പ്രമേയം.തത്സമയ ശബ്ധലേഖനമാണ്‌ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

      

     പല ദൃശ്യങ്ങളുടെയും ശബ്ധപഥത്തില്‍ നിറയുന്നത് കളിക്കളത്തിലെ കുട്ടികളുടെ ആരവമാണ്.വികസനത്തിന്‍റെ പേരില്‍ കുട്ടികള്‍ക്ക് അവരുടെ കളിസ്ഥലം നഷ്ടമാകുന്നു.ചില ജീവിതങ്ങള്‍ക്ക് അവരുടെ വരുമാനമാര്‍ഗം തന്നെ നഷ്ടമാകുന്നു. കൂട്ടുക്കാരുടെ ശബ്ധങ്ങളില്ലാതെ യന്ത്രങ്ങളുടെ ശബ്ധം മാത്രം കേള്‍ക്കുന്ന ദിവസം ഡാന്‍സിലൂടെ സമയം കളയുന്ന ഹസ്നയെയാണ് നാം കാണുന്നത്.

           കാഴ്ചയില്ലാത്തവരുടെ ലോകത്ത് ഏറ്റവും പ്രധാനം കേള്‍വിക്കാണ്‌.ഹസ്ന എല്ലാം മനസിലാക്കുന്നതും തിരിച്ചറിയുന്നതും കേള്‍വിയിലൂടെയാണ്.ശബ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം ചിത്രത്തില്‍ നല്‍ക്കിയിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ ഓരോ കേള്‍വിയും ഓരോ കാഴ്ചകളായി മാറുകയാണ്.

       


 നിറങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഹസ്നയെ കാണാം.അവള്‍ ഓരോ വസ്തുവിനും ഓരോ നിറങ്ങള്‍ നല്‍കിയിരിക്കുകയാണ്.ആകാശം പിങ്ക് നിറത്തിലും സുര്യന്‍ നീല നിറത്തിലും മൈതാനം ചുവന്ന നിറത്തിലുമാണ്‌ എന്ന് അവള്‍ സങ്കല്‍പ്പിച്ചിരിക്കുകയാണ്.

     അന്ധയായ പെണ്‍കുട്ടിയുടെ പ്രയാസങ്ങള്‍ അവതരിപ്പിക്കുകയല്ല ഗീതു മോഹന്‍ദാസ്‌ ചെയ്യുന്നത്.നാം നേരിടുന്ന ഒരു പ്രശ്നത്തെ യഥാര്‍ത്ഥത്തില്‍ കാഴ്ചയില്ലാത്തവരായി ജീവിക്കുന്ന മനുഷ്യരിലേക്ക് ഹസ്നയുടെ കാഴ്ചയിലൂടെയെത്തിക്കുകയാണ് ഈ ഹ്രസ്വചിത്രം.


No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...