സംക്രമണം
ആറ്റൂര്‍ രവിവര്‍മ്മ
''എനിക്ക് മൗനമാണ് ഇഷ്ടം.നടപ്പാതകളിലൂടെ നടത്തം.ഞാന്‍ മാത്രം.
ഞാനുമില്ല.ഒപ്പം വാക്കുകള്‍.മൗനത്തില്‍ നിന്നാണ് എന്‍റെ കവിത
പിറക്കുന്നത്.ഞാന്‍ മൗനംശീലിക്കുന്നു.ആള്‍ക്കൂട്ടത്തില്‍പ്പെട്ടാലും.'' ഈ
നിശ്ശബ്ദമായ നടത്തമാണ് ആറ്റൂരിന്‍റെ കവിത.
കവിതാവിശകലനം
കവിതയുടെ ആഖ്യാതാവ് പുരുഷനാണ്.കാലങ്ങളായി മരണപ്പെട്ടുപോകുന്ന
സ്ത്രീജീവിതങ്ങള്‍.'കുറേനാള്‍'എന്നത് നൂറ്റാണ്ടുകളിലേക്കും യുഗങ്ങളിലേ-
ക്കും സഞ്ചരിക്കുന്നു.പല പുരുഷന്മാരില്‍ നിന്നും വരുന്ന നാറ്റം സാമൂഹികാന്ത
രീക്ഷത്തില്‍ മാലിന്യമായി ദുര്‍ഗന്ധം പരത്തുകയാണ്.ജീര്‍ണത ബാധിച്ച-
ആണ്ണിനെ ഇരുണ്ട നര്‍മ്മം കൊണ്ടാണ് കവിയിവിടെ വിമര്‍ശിക്കുന്നത്.
പുരുഷന്‍റെ കണ്ണുകളില്‍ സ്ത്രീ നൂലട്ടയാണ്.അനുഭവങ്ങളുടെയും അനുഭൂ-
തിയുടെയും അറിവിന്‍റെയും കടലിരമ്പ് സ്ത്രീക്ക് അന്യമാണ്.നക്ഷത്രത്തിന്‍റെ
യും സൂര്യന്‍റെയും സൗന്ദര്യം ആസ്വദിക്കാന്‍ അവര്‍ക്ക് കഴിയാറില്ല.ഉറങ്ങാനും
ഉണരാനുമുള്ള സൂചകങ്ങള്‍ മാത്രമാണ് അവ.
ശരീരത്തില്‍ മാത്രം ഒതുങ്ങി കഴിയേണ്ടിവരുന്ന സ്ത്രീജീവിതങ്ങള്‍.
അതിനെ മറികടക്കാനുള്ള ബോധനവീകരണം ആവശ്യമാണ്.കാലം മാറി,
ജീവിതാവസ്ഥകള്‍ മാറി, സ്ത്രീജീവിതങ്ങള്‍ മാത്രം മാറിയില്ല.സ്ത്രീയുടെ
സൗന്ദര്യത്തെക്കുറിച്ച് മാത്രം സമൂഹം പറയുന്നു.അവളുടെ ജീവിതം സമൂഹം
കണ്ടില്ലെന്ന് നടിക്കുന്നു.
കവി ഇവിടെ വലിയൊരു സാഹസത്തിന് ഒരുങ്ങുകയാണ്.പെണ്ണിന്‍റെ ഉടല്‍
ദുര്‍ബലമാണ്.കവി പെണ്ണിന്‍റെ ഉയിരിനെയെടുത്ത് മറ്റൊരു ഉടലില്‍ ചേര്‍ക്കുക
യാണ്.പുതിയൊരു സ്വത്വം സ്ത്രീയ്ക്ക് നല്‍ക്കുകയാണ്.ഉടല്‍മാറ്റം,സംക്ര-
മണം നടത്തുകയാണ്.സ്ത്രീയുടെ ആത്മാവിനെ സംക്രമിപ്പിക്കുന്നത് കടുവ
യിലാണ്.അബലയെ അതിബലമുള്ളവള്ളാക്കി മാറ്റുകയാണ്.സ്ത്രീയുടെ
ശബ്ദത്തെ മാറ്റുന്നത് ഇരയെ വളഞ്ഞു തിന്നിടുന്ന ചെന്നായയിലാണ്.അവളുടെ
വിശപ്പിനെ കാട്ടുതീയിലേക്ക് പകര്‍ത്തുകയാണ്.അവളുടേത് അത്രമേല്‍ താപ
മുള്ള ശാപമാണ്.വസൂരിമാലകള്‍ കുരുത്ത വ്യോമത്തില്‍ ബലിമൃഗമായാണ്
അവളുടെ മരണത്തെ കവി പരിഗണിക്കുന്നത്.
No comments:
Post a Comment