Friday, 9 September 2022

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം

                               പി.പത്മരാജന്‍






കഥാവിശകലനം

'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര്‍ത്ഥവും

സംഭവങ്ങള്‍ യഥാര്‍ത്ഥവുമാണ്. ഇവിടെ 'ദിവാകരന്‍' എന്ന കഥാപാത്രം യഥാര്‍-

ത്ഥമാണ്‌. എന്നാല്‍, ആ കഥാപാത്രത്തിന്‍റെ പശ്ചാത്തലം അസാധാരണമാണ്‌.

'ദിവാകരന്‍' ഒരു വ്യക്തിയല്ല, ആധുനിക മനുഷ്യന്‍റെ പ്രതീകമാണ്. ഉപഭോഗ-

സംസ്കാരത്തിന്‍റെ പിടിയിലമര്‍ന്നുപോയ ജീവിതങ്ങളുടെ ശേഷിപ്പാണ് -

ദിവാകരന്‍. മനുഷ്യനെ പരിഗണിക്കാത്ത മനുഷ്യവികാരങ്ങളെ പരിഗണിക്കാ

ത്ത കച്ചവടസമൂഹമാണ്‌ ഇവിടെയുള്ളത്.മാതാപിതാക്കളുടെ ചിത്രം അന്വേ-

ഷിച്ചുപ്പോയ ദിവാകരനില്‍ കച്ചവടക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്.

കച്ചവടത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് പ്രാധാന്യമില്ല.പണം മാത്രമാണ് വിപണി

യില്‍ മൂല്യവത്താകുന്നത്.ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കാത്ത വിപണി-

യില്‍ പെട്ട് 'ദിവാകരന്‍' ഇല്ലാതാവുകയാണ്. ചിത്രങ്ങള്‍ അന്വേഷിച്ചുപോയ

ദിവാകരന്‍ തന്നെ ചിത്രമായി മാറുകയാണ്.

            ദിവാകരന്‍ അന്വേഷിക്കുന്നത് സ്വന്തം സ്വത്വത്തെയാണ്‌.ആധുനിക

മനുഷ്യന്‍ തന്‍റെ സംസ്കാരത്തെയും ചരിത്രത്തെയും ഒരിക്കല്‍ മറന്നുകളഞ്ഞ-

വരാണ്.ഉപഭോഗസംസ്കാരത്തിന്‍റെ വര്‍ണ്ണപ്പകിട്ടില്‍ ഭ്രമിച്ച് സ്വന്തം വേരുകള്‍

ഉപേക്ഷിച്ചവരാണ്.വിപണിയിലെ ഉല്പന്നങ്ങളുടെ പ്രളയത്തില്‍ മുങ്ങിപോയ-

വരാണ്. ഒടുവില്‍ കപടലോകത്തിന്‍റെ മുഖം തിരിച്ചറിയുമ്പോള്‍ സ്വന്തം

വേരുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ്. ദിവാകരന്‍ ഇവിടെ അനുഭവി-

ക്കുന്നതും അസ്ഥിത്വദു:ഖമാണ്. ആധുനിക മനുഷ്യന്‍ കമ്പോളലോകത്ത്

അനുഭവിക്കുന്ന സാംസ്കാരികശൂന്യതയാണ് ദു:ഖത്തിന് അടിസ്ഥാനം.

       നമ്മുടെ കലയും വിശ്വാസങ്ങളും മൂല്യങ്ങളുമെല്ലാം പ്രദര്‍ശനവസ്തുവായി

മാറിയിരിക്കുന്നു. കുട്ടികള്‍ക്ക് ഒരു ചിത്രം മാത്രമാണ് ആവശ്യം.മനുഷ്യവികാ

രങ്ങള്‍ പോലും അലങ്കാരവസ്തുക്കള്‍ മാത്രമായിമാറിയിരിക്കുന്നു. 

     ദിവാകരന്‍ സൂര്യനാണ്. പ്രകാശം പരത്തുന്നവനാണ് സൂര്യന്‍ / ദിവാകരന്‍.

എന്നാല്‍ഇവിടെ മറ്റുള്ളവര്‍ നല്‍കുന്ന പ്രകാശത്തിലൂടെ ശരിയും തെറ്റും 

മനസ്സിലാക്കാതെ ദിവാകരന്‍ സഞ്ചരിക്കുകയാണ്.മദ്ധ്യാഹ്നത്തില്‍ 

അസ്തമിക്കുന്ന സൂര്യനെപോലെ മധ്യവയസ്സില്‍ ദിവാകരനും അസ്തമിക്കുന്നു.

    ഒരു പക്ഷെ ഇതെല്ലം ദിവാകരന്‍ തന്‍റെ മരണത്തെക്കുറിച്ച് സ്വപ്നം കാണുന്ന

തായിരിക്കാം. പത്മരാജന്‍റെ സംവിധാനകണ്ണിലൂടെ കഥയെ വായിക്കുമ്പോള്‍

കഥയ്ക്ക്‌ അങ്ങനെയൊരു വ്യാഖ്യാനം നല്‍ക്കുന്നതില്‍ തെറ്റില്ല എന്ന് 

തോന്നുന്നു.

Wednesday, 24 August 2022

പീലിക്കണ്ണുകള്‍

 പീലിക്കണ്ണുകള്‍

                 ചെറുശ്ശേരി



കവിതയുടെ ആശയം

മധുരയിലെ രാജാവായ ശ്രീകൃഷ്ണനെ കാണാന്‍ വളര്‍ത്തച്ഛനായ നന്ദഗോപരും -

യാദവന്മാരും എത്തിച്ചേരുന്നു.അവര്‍ അമ്പാടിയിലേക്ക് തിരിച്ചുപോകുമ്പോള്‍

കൃഷ്ണന്‍ പറയുന്ന വാക്കുകള്‍ ആണ് പാഠഭാഗത്തുള്ളത്.കൃഷ്ണന്‍ ആദ്യം യാത്ര

പറയുന്നത് നന്ദഗോപരോടാണ്.

          ''നമ്മുടെ ദേശത്തു പോവാതിന്നായിട്ടു.....

           നിങ്ങളേയൊന്നും മറക്കയില്ലേ''

അമ്പാടിയിലേക്ക് യാദവന്മാരോടൊപ്പം സന്തോഷത്തോടെ അച്ഛന്‍ തിരിച്ചു-

പോകണം.സത്യമായിട്ടും ഞാന്‍ അമ്മയെ കാണാന്‍ ഉടന്‍  തന്നെ വരുന്നുണ്ട്.

എനിക്ക് അച്ഛനും അമ്മയും മറ്റുള്ളവരാണല്ലോ എന്ന ചിന്ത വേണ്ട.ഞാന്‍

ദീര്‍ഘക്കാലമൊന്നും ഇവിടെ വസിക്കുകയില്ല.അമ്പാടിയിലേക്ക് തന്നെ തിരി-

ച്ചുവരും.ആറ്റിലും തീയിലും വീഴാതെ എന്നെ നിങ്ങള്‍ വളര്‍ത്തിയല്ലൊ.എന്നെ

ഞാന്‍ മറന്നാലും നിങ്ങളെ ഞാന്‍ മറക്കുകയില്ല.

         കൃഷ്ണന്‍ പിന്നീട് യാത്ര പറയുന്നത് തന്‍റെ ചങ്ങാതിമാരോടാണ്.

       ''അച്ഛന്നു ചങ്ങാതമായിട്ടു നിങ്ങളു-.......

         നന്ദന്നുമെല്ലാര്‍ക്കും നല്‍ക്കിനിന്നാന്‍''

അച്ഛന് കൂട്ടായിട്ട്‌ നിങ്ങളും സന്തോഷത്തോടെ അമ്പാടിയിലേക്ക് മടങ്ങണം.

നിങ്ങളുമായുള്ള ലീലകള്‍ ഓര്‍ത്താല്‍ എനിക്ക് എങ്ങനെയാണ് ഇവിടെ നില്‍-

ക്കാന്‍ കഴിയുക.കാളിന്ദിതീരത്തെ കാട്ടിലെ കായ്കള്‍ കഴിച്ചാണല്ലോ നമ്മള്‍

വളര്‍ന്നത്‌.ഇന്നും എനിക്കതെല്ലാം കഴിക്കാന്‍ ആഗ്രഹമുണ്ട്.ഇങ്ങനെ പറഞ്ഞു

കൊണ്ട് ചങ്ങാതിമാര്‍ക്ക് രത്നവും ചേലയും കൃഷ്ണന്‍ സ്നേഹത്തോടെ നല്‍കി.

              അമ്മയ്ക്ക് മനോഹരമായ ചേല അച്ഛന്‍റെ കൈയ്യില്‍ നല്‍കികൊണ്ട്

അമ്മയോടായി കൃഷ്ണന്‍ പറഞ്ഞു.

       ''നല്‍ച്ചേല നാലുമെന്നമ്മതങ്കൈയിലെ

        ഞാണറ്റുപോകൊല്ല ഞാന്‍ വരുമ്പോള്‍''

ഇന്ന് തന്നെ ഈ ചേല അമ്മക്ക് നല്‍കണം.എന്നെ മറക്കരുത് എന്ന് പറയണം.

പാല്‍വെണ്ണ കഴിക്കാന്‍ കഴിയാത്തതില്‍ എനിക്ക് വേദനയുണ്ടെന്ന് പറയണം.

ഇങ്ങോട്ട് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ വെണ്ണയും പാലുംകൊടുത്തുവിടണം.

മുഴുത്ത വാഴപ്പഴം ഉണ്ടെങ്കില്‍ അതുംവേണം.എന്‍റെ പാവുമുണ്ട് ആരും കാണാ-

തെ ഞാന്‍ പെട്ടിയില്‍ വെച്ചിട്ടുണ്ട്.അത് നശിച്ചുപോകുമൊ എന്ന വിഷമം -

മനസിലുണ്ട്.മഞ്ഞള്‍ പിഴിഞ്ഞ് എടുത്തുവെച്ച എന്‍റെ നല്ല വസ്ത്രങ്ങള്‍ കേടു

വരാതെ നോക്കണം.(ബാല്യത്തിന്‍റെ ഓര്‍മകളാണ് അമ്മയോട് സൂക്ഷിക്കാന്‍

പറയുന്നത്).വെറ്റില മുറുക്കിയ നേരത്ത് തല കറങ്ങിയപ്പോള്‍ അമ്മയുടെ -

അരികിലേക്ക് വന്നതിന് സ്നേഹത്തോടെ അമ്മ നല്‍ക്കിയ ചേലയൊന്നും

നശിച്ചുപോകാതെ നോക്കണം (അമ്മയ്ക്ക് ആശ്രയമായി മാറുക).കുട്ടികളെ

നുള്ളിയതിനു അമ്മ എന്നെ പീലികൊണ്ട് അടിച്ചില്ലെ.വഴക്കിട്ട് അന്ന് ഞാന്‍

ഊണിന് വരാതെയിരുന്നു.എന്‍റെ സങ്കടം മാറ്റാന്‍ അമ്മ ഒരു കടും പച്ച നിറത്തി

ലുള്ള ചേല തന്നില്ലെ.അതും എന്‍റെ പാവകളുമെല്ലാം പാഴായിപ്പോകാതെ പാലി

ച്ചുകൊള്ളേണം.ഞാന്‍ വരുന്നതുവരെ എന്‍റെ വില്ലിലെ  ഞാണ്‍ അറ്റുപോകാതെ

നോക്കണം.



        

സംക്രമണം

 സംക്രമണം

                               ആറ്റൂര്‍ രവിവര്‍മ്മ


  


     ''എനിക്ക് മൗനമാണ്‌ ഇഷ്ടം.നടപ്പാതകളിലൂടെ നടത്തം.ഞാന്‍ മാത്രം.

       ഞാനുമില്ല.ഒപ്പം വാക്കുകള്‍.മൗനത്തില്‍ നിന്നാണ് എന്‍റെ കവിത 

    പിറക്കുന്നത്.ഞാന്‍ മൗനംശീലിക്കുന്നു.ആള്‍ക്കൂട്ടത്തില്‍പ്പെട്ടാലും.'' ഈ 

    നിശ്ശബ്ദമായ നടത്തമാണ് ആറ്റൂരിന്‍റെ കവിത.


കവിതാവിശകലനം

  കവിതയുടെ ആഖ്യാതാവ് പുരുഷനാണ്.കാലങ്ങളായി മരണപ്പെട്ടുപോകുന്ന 

സ്ത്രീജീവിതങ്ങള്‍.'കുറേനാള്‍'എന്നത് നൂറ്റാണ്ടുകളിലേക്കും യുഗങ്ങളിലേ-

ക്കും സഞ്ചരിക്കുന്നു.പല പുരുഷന്മാരില്‍ നിന്നും വരുന്ന നാറ്റം സാമൂഹികാന്ത

രീക്ഷത്തില്‍ മാലിന്യമായി ദുര്‍ഗന്ധം പരത്തുകയാണ്.ജീര്‍ണത ബാധിച്ച-

ആണ്ണിനെ ഇരുണ്ട നര്‍മ്മം കൊണ്ടാണ് കവിയിവിടെ വിമര്‍ശിക്കുന്നത്.

       പുരുഷന്‍റെ കണ്ണുകളില്‍ സ്ത്രീ നൂലട്ടയാണ്.അനുഭവങ്ങളുടെയും അനുഭൂ-

തിയുടെയും അറിവിന്‍റെയും കടലിരമ്പ്  സ്ത്രീക്ക് അന്യമാണ്.നക്ഷത്രത്തിന്‍റെ

യും സൂര്യന്‍റെയും സൗന്ദര്യം ആസ്വദിക്കാന്‍ അവര്‍ക്ക് കഴിയാറില്ല.ഉറങ്ങാനും

ഉണരാനുമുള്ള സൂചകങ്ങള്‍ മാത്രമാണ് അവ.

      ശരീരത്തില്‍ മാത്രം ഒതുങ്ങി കഴിയേണ്ടിവരുന്ന സ്ത്രീജീവിതങ്ങള്‍.

അതിനെ മറികടക്കാനുള്ള ബോധനവീകരണം ആവശ്യമാണ്.കാലം മാറി,

ജീവിതാവസ്ഥകള്‍ മാറി, സ്ത്രീജീവിതങ്ങള്‍ മാത്രം മാറിയില്ല.സ്ത്രീയുടെ

സൗന്ദര്യത്തെക്കുറിച്ച് മാത്രം സമൂഹം പറയുന്നു.അവളുടെ ജീവിതം സമൂഹം

കണ്ടില്ലെന്ന് നടിക്കുന്നു.

    കവി ഇവിടെ വലിയൊരു സാഹസത്തിന് ഒരുങ്ങുകയാണ്.പെണ്ണിന്‍റെ ഉടല്‍

ദുര്‍ബലമാണ്.കവി പെണ്ണിന്‍റെ ഉയിരിനെയെടുത്ത് മറ്റൊരു ഉടലില്‍ ചേര്‍ക്കുക

യാണ്.പുതിയൊരു സ്വത്വം സ്ത്രീയ്ക്ക് നല്‍ക്കുകയാണ്‌.ഉടല്‍മാറ്റം,സംക്ര-

മണം നടത്തുകയാണ്.സ്ത്രീയുടെ ആത്മാവിനെ സംക്രമിപ്പിക്കുന്നത് കടുവ

യിലാണ്.അബലയെ അതിബലമുള്ളവള്ളാക്കി മാറ്റുകയാണ്.സ്ത്രീയുടെ

ശബ്ദത്തെ മാറ്റുന്നത് ഇരയെ വളഞ്ഞു തിന്നിടുന്ന ചെന്നായയിലാണ്.അവളുടെ

വിശപ്പിനെ കാട്ടുതീയിലേക്ക് പകര്‍ത്തുകയാണ്.അവളുടേത്‌ അത്രമേല്‍ താപ

മുള്ള ശാപമാണ്‌.വസൂരിമാലകള്‍ കുരുത്ത വ്യോമത്തില്‍ ബലിമൃഗമായാണ്

അവളുടെ മരണത്തെ കവി പരിഗണിക്കുന്നത്.


Friday, 5 August 2022

വാസനാവികൃതി

 വാസനാവികൃതി

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍






ഒന്നാംതലമുറ കഥാകാരന്മാര്‍

*വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

*അമ്പാടി നാരായണപൊതുവാള്‍

*എം.ആര്‍.കെ.സി

*മൂര്‍ക്കോത്ത് കുമാരന്‍


വാസനാവികൃതി 

*മലയാളത്തിലെ ആദ്യചെറുകഥ

*1891 ല്‍ വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ചു

*പരാജയപ്പെട്ട കള്ളന്‍ അഥവാ അവഗണിക്കപ്പെട്ട വ്യക്തി ആദ്യമായി

  കഥാപാത്രമായി.

*ഉത്തപുരുഷാഖ്യാനരീതിയിലാണ് കഥയെഴുതിയിരിക്കുന്നത്(കഥാപാത്രം

  തന്നെ കഥ പറയുന്ന രീതി).

*കത്തിന്‍റെ രൂപത്തിലാണ് കഥയെഴുതിയിരിക്കുന്നത്.

*ഫലിതരസത്തോടുക്കൂടിയാണ് കഥാവതരണം.

*ഓര്‍മ്മകളിലൂടെയുള്ള കഥ പറച്ചില്‍ രീതിയാണ്.

* തറവാട്, താവഴി, മക്കത്തായം, മരുമക്കത്തായം എന്നിങ്ങനെ പഴയകാല

   ചിത്രങ്ങള്‍ കഥയില്‍ തെളിഞ്ഞുവരുന്നു.

*മലയാളശൈലിയും സംസ്കൃതശൈലിയും ഉപയോഗിച്ചിരിക്കുന്നു.

  (ഈരാറ് പന്ത്രണ്ട്-മലയാളശൈലി, ഏകസംബന്ധിജ്ഞാനമപരസംബന്ധി-

   സ്‌മാരകം-സംസ്കൃതശൈലി)

*പാശികളി, പകിടകളി എന്നീ പഴയകാല കളികളെക്കുറിച്ചുള്ള സൂചനയുണ്ട്.

*'എനിക്ക്' എന്നതിന് പകരം 'ഇനിക്ക്' എന്ന് ഉപയോഗിച്ചിരിക്കുന്നതായി

   കാണാം.(ഭാഷാപരമായ സവിശേഷത)

*കഥയുടെ അവസാന ഭാഗത്ത് വായനക്കാരന് ഊഹിച്ചെടുക്കാനുള്ള ഇടം

  കഥാകാരന്‍ നല്‍കുന്നുണ്ട്.ആഖ്യാനലോപം എന്ന ഈ തന്ത്രം ഉപയോഗിച്ചിരി

  ക്കുന്നു.

*കഥാകൃത്തിന്‍റെ രീതിയിലാണ് കഥ പറയുന്നത്.ഈ രീതിയെ സര്‍വ്വവീക്ഷണ

  കോണ്‍ എന്ന് പറയുന്നു.

*ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രം ആത്മസ്തുതിയല്ല ആത്മനിന്ദയാണ് പറയു-

   ന്നത്.

* ധാരാളം വിരുദ്ധപദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.

    നന്മ - തിന്മ

   കുറ്റം - ശിക്ഷ

  കറുപ്പ് - വെളുപ്പ്‌

   കാട് - നഗരം

 കള്ളന്‍- പോലീസ്

  മരണം - പ്രണയം

 പ്രാചീനന്‍- നവീനന്‍




ശസ്ത്രക്രിയ

ശസ്ത്രക്രിയ 

                കെ.പി.രാമനുണ്ണി





പാഠവിശകലനം

ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ്ശസ്ത്രക്രിയപറ-

യുന്നത്‌. മാതൃത്വവും വാത്സല്യവും എത്രമാത്രംമൂല്യമുള്ളതാണെന്ന്ഓര്‍മ്മിപ്പി

ക്കുന്ന ചെറുകഥയാണിത്‌.പുത്രസ്നേഹത്തിന്‍റെ മറ്റൊരു വിതാനമാണ് ശസ്ത്ര-

ക്രിയ ആവിഷ്കരിക്കുന്നത്.

   അമ്മയ്ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതുണ്ട്.തന്‍റെ മകന്ജന്മംനല്‍കിയ

അവയവം മുറിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന വേവലാതിഅമ്മയില്‍പ്രകടമാണ്.

ആ പ്രശ്നത്തെ അമ്മ മറികടക്കുന്നത് നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള മക-

നെ തന്‍റെ ചെറിയ കുഞ്ഞായി സങ്കല്‍പ്പിച്ചുകൊണ്ടാണ്.ലോകത്തിലെ ഏറ്റവും

സുരക്ഷിതമായ ഇടം അമ്മയുടെ ഗര്‍ഭപാത്രമാണ്.അമ്മയെ സംബന്ധിച്ചിട-

ത്തോളം, താന്‍ കഴിഞ്ഞാല്‍ തന്‍റെ ഗര്‍ഭപാത്രത്തിന്‍റെ അവകാശി മകന്‍ മാത്ര-

മാണ്‌.ആ അവകാശിയെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുകയാണ് കഥയിലെ

അമ്മ.അമ്മയും തന്‍റെ ഓര്‍മ്മകളിലൂടെ പുനര്‍ജനി നേടുകയാണ്‌.

   മകന്‍ പുറത്ത് കാണിക്കാത്ത സ്നേഹം അമ്മയുടെ മരണമെത്തുമ്പോള്‍

പ്രകടിപ്പിക്കുന്നു.താന്‍ കിടന്ന ഗര്‍ഭപാത്രം ഡോക്ടര്‍ ആയതുകൊണ്ട് മാത്രം

കഥാനായകന് കാണാന്‍ സാധിക്കുന്നു.അമ്മയുടെ സ്നേഹത്തിലൂടെ കഥാ-

നായകന്‍ തന്‍റെ രണ്ടാം ബാല്യത്തിലേക്ക് സഞ്ചരിക്കുന്നു.

     ഗര്‍ഭപാത്രത്തിന്‍റെ ഉടമയായിരിക്കെത്തന്നെ അതിന്‍റെ അടിമയുമായി

മാറുന്നു എന്നതാണ് സ്ത്രീയുടെ ചരിത്രം.ഒരു പക്ഷേ ഗര്‍ഭപാത്രമായിരിക്കാം

അവളുടെ ഏറ്റവും വലിയ പരിമിതി.എന്നാല്‍ ആ അവയവം തന്നെയാണ്

അവളുടെ ഏറ്റവും വലിയ സാധ്യതയും.താന്‍ പുതിയ കുഞ്ഞിന് ജന്മം നല്‍കി

എന്ന അര്‍ത്ഥത്തിലാണ് ഓപ്പറേഷന് ശേഷം അമ്മ മകനെ നോക്കുന്നത്.

അമ്മ ഭൂതകാലത്തെയാണ് പുനര്‍സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്.ഒരമ്മയുടെ

നിരുപാധികമായ സ്നേഹത്തിന്‍റെ പ്രതീകമാണ് ഗര്‍ഭപാത്രം.

   ഏറ്റവും ആഴത്തിലുള്ള ആത്മബന്ധം മരണത്തെക്കുറിച്ചുള്ള ചിന്ത ഇല്ലാതാ

ക്കുന്നു.സ്നേഹമാണ് മരണത്തെ മറികടക്കാനുള്ള വഴി.


Thursday, 4 August 2022

ലാത്തിയും വെടിയുണ്ടയും

   ലാത്തിയും വെടിയുണ്ടയും

                               ലളിതാംബിക അന്തര്‍ജനം


                 




പാഠവിശകലനം

കേരളീയസമൂഹത്തിന്‍റെ നവോത്ഥാനചരിത്രം ആരംഭിക്കുന്നത് പത്തൊമ്പ-

താം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ്.നമ്പൂതിരി സമുദായത്തില്‍ വി.ടിയുടെ

നേതൃത്വത്തിലാണ് പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.നാല് ചുമരു-

കള്‍ക്കുള്ളില്‍ ജീവിക്കേണ്ടിവരുന്ന അന്തര്‍ജനങ്ങളുടെ പ്രതിഷേധ ശബ്ദമാണ്‌

ലളിതാംബിക അന്തര്‍ജനത്തിലൂടെ ഉയര്‍ന്ന് കേട്ടത്.വി.ടി യുടെ നേതൃത്വ-

ത്തില്‍ നടന്ന സമുദായപരിഷ്കരണപ്രസ്ഥാനത്തിന്‍റെ ഉല്‍പ്പന്നമാണ്‌ ലളിതാം-

ബിക അന്തര്‍ജനം.

               1976 ലാണ് ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'അഗ്നിസാക്ഷി' എന്ന

നോവല്‍ പുറത്തിറങ്ങുന്നത്.1930-40 കളില്‍ കേരളീയസമൂഹം പൊതുവെയും

നമ്പൂതിരിസമൂഹം വിശേഷിച്ചും അനുഭവിച്ച സംഘര്‍ഷങ്ങളാണ് നോവലിന്‍റെ

പ്രമേയം.ദേവകി(തേതിക്കുട്ടി, ദേവിബഹന്‍), തങ്കം(മിസിസ് നായര്‍), ഉണ്ണി-

നമ്പൂതിരി എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങള്‍.18 അധ്യായ-

ങ്ങള്‍ ഉള്ള അഗ്നിസാക്ഷിയിലെ പന്ത്രണ്ടാമത്തെ അധ്യായമാണ് 'ലാത്തിയും

വെടിയുണ്ടയും'.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ആകാംക്ഷഭരിതമായ

രംഗങ്ങിലൊന്നാണ് പാഠഭാഗം.

              1942 ലെ ഒരു സംഭവത്തെപ്പറ്റി മിസിസ് നായര്‍ ഓര്‍ക്കുന്നതാണ്.

വ്യക്തിമനസ്സും സമൂഹമനസ്സും തമ്മിലുള്ള സംഘര്‍ഷം തങ്കം എന്ന കഥാ-

പാത്രം അനുഭവിക്കുന്നു.സുഖം മാരകമായ ഒരു ലഹരിയാണെന്നും ഞാനതില്‍

മുങ്ങിപോകുന്നുവെന്ന ചിന്ത തങ്കത്തിലുണ്ട്.തങ്കത്തെ സംബന്ധിച്ചിടത്തോളം

സ്വന്തം കുടുംബമാണ് അവരുടെ ലോകം.''ചരിത്രം സൃഷ്ടിക്കാതെ ചരിത്രത്തി

ന് സാക്ഷിയാകുന്നവള്‍''.



   ''വായും മൂക്കും പൊത്തിപ്പിടിച്ച് വരിഞ്ഞുകെട്ടിയിട്ട പെരുമ്പാമ്പിനെപ്പോലെ

വിരസമായ നിരത്തു നീണ്ടുകിടക്കുന്നു''-ബ്രിട്ടീഷ്‌ ആധിപത്യവും അടിച്ചമര്‍-

ത്തലും ഇന്ത്യയെ അത്രത്തോളം ശ്വാസംമുട്ടിച്ചിരുന്നു എന്ന് സാരം.

''വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലന്‍ നില്‍ക്കുകയായിരുന്നു''

കൗമാരക്കാരനായ  അഭിമന്യു പിതാവായ അര്‍ജുനനെക്കാള്‍ സമര്‍ത്ഥനായി-

രുന്നു.ശക്തമായ ശത്രുനിരക്കെതിരെ അഭിമന്യു പോരാടി.അഭിമന്യുവിനെ-

പ്പോലെയുള്ള ഒരു കൗമാരബാലനാണ് മണിമാളികയുടെ മുകളില്‍ ത്രിവര്‍ണ

പതാക പാറിക്കുന്നത്.അവന്‍ കൊച്ചുസൂര്യനെ പോലെ തേജസ്വിയായിരുന്നു.

''നമ്മള്‍ ഒരു കാലഘട്ടത്തിന്‍റെ രണ്ടുമുഖങ്ങളാണ്''-ദേവിബഹന് ഭാരതമായി

രുന്നു കുടുംബം.അവരില്‍ രാജ്യസ്നേഹവും മനുഷ്യസ്നേഹവും ഒരുമിച്ചു

ചേര്‍ന്നിരിക്കുന്നു.നിസ്വാര്‍ത്ഥയുടെ പ്രതീകമാണ് ദേവിബഹന്‍.പുതിയ

തലമുറ ദേവിബഹനിലൂടെ സഞ്ചരിക്കട്ടെ.

          ആ കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്‍റെ വ്യക്തമായ ചിത്രം

നോവലില്‍ കാണാം.ആധുനികജീവിതം നയിക്കുന്ന മിസിസ് നായര്‍

സാമൂഹികമായി ഇടപ്പെടാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ്.എന്നാല്‍ സ്വയം

കുറ്റപ്പെടുത്തുകയും സമൂഹത്തിന്‍റെ അവസ്ഥയില്‍ വേദനിക്കുകയും ചെയ്യു-

ന്നുണ്ട്.ഏറെ കാലമായി അന്വേഷിക്കുന്ന തന്‍റെ തേതിയേടത്തിയെ കാണു-

മ്പോള്‍ ഭാരതത്തിന് വേണ്ടി ജീവനര്‍പ്പിക്കാന്‍ തയ്യാറായ ദേവിബഹനായി

അവര്‍ മാറിയിരിക്കുന്നു.ആ മാറ്റത്തെ വളരെ ബഹുമാനത്തോടെയും സ്നേഹ

ത്തോടെയുമാണ് തങ്കം നോക്കി കാണുന്നത്.''കുടുംബത്തിലും സമൂഹത്തിലും

ചവിട്ടിയരയ്ക്കപ്പെട്ട കേരളീയസ്ത്രീവ്യക്തിത്വത്തിന്‍റെ ചരിത്രരേഖയാണ്

അഗ്നിസാക്ഷി''.





മുഹ്‌യിദ്ദീന്‍മാല

 മുഹ്‌യിദ്ദീന്‍മാല

                              ഖാസിമുഹമ്മദ്


മാപ്പിളഭാഷയുടെ എഴുത്തുരൂപമാണ് അറബിമലയാളം.സാഹിത്യസമ്പത്തുള്ള

അറബിമാലയാളത്തിലെ പദ്യശാഖയാണ്‌ മാപ്പിളപ്പാട്ടുകള്‍.കണ്ടുകിട്ടിയതില്‍

വെച്ച് ഏറ്റവും പ്രാചീനമായപാട്ട് ഖാസിമുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍മാലയാണ്.

കാലം കൃത്യമായി രേഖപ്പെടുത്തിയ അറബിമലയാളസാഹിത്യത്തിലെ പ്രഥമ

കൃതികൂടിയാണിത്.ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുള്‍ ഖാദിര്‍ ജീലാനി എന്നസൂഫി

ശ്രേഷ്ഠന്‍റെ അപദാനങ്ങള്‍ വാഴ്ത്തുകയാണ് ഈ കൃതിയില്‍.പഴയകാലങ്ങളില്‍

മുസ്ലിം വീടുകളില്‍ സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു.ഗദ്യവും പദ്യ-

വും കോര്‍ത്തിണക്കിയ രീതിയിലാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

                  ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുള്‍ഖാദിര്‍ ജിലാനി എന്ന സൂഫിശ്രേഷ്ഠന്‍

ശൈഖന്മാര്‍ക്കെല്ലാവര്‍ക്കും നേതാവായിട്ടുള്ളവനാണ്.ഈശ്വരപ്രീതി ഉണ്ടാ-

കുംവിധം അല്ലാഹുസ്നേഹിച്ച പുണ്യവാനാണ് മുഹ്‌യിദ്ദീന്‍.അവസാനമില്ലാ-

ത്തയത്രയും മേന്മയുള്ളവനാണ്.കണ്ടതും കേട്ടതുമായ അദ്ദേഹത്തിന്‍റെ

ഗുണഗണങ്ങള്‍ കോഴിക്കോട് താമസിക്കുന്നഖാസിമുഹമ്മദ് എന്ന ഞാന്‍

പാലില്‍ നിന്നും വെണ്ണ കടഞ്ഞെടുക്കുന്നത് പോലെ കാവ്യമാക്കി ചൊല്ലുക

യാണ്.

               അറിവും നിലയും ഇല്ലാത്തവര്‍ക്ക്  അറിവും വിവേകവും ധാരാളമായി

നല്‍കുന്നവനും, ഗുരുക്കന്മാരുടെ മുമ്പില്‍ പോലും അഹങ്കരിച്ചുനടക്കുന്നവരെ

പാഠം പഠിപ്പിക്കുന്നവനും, ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ആപത്തി-

നെ സ്വപ്നമാക്കി അറിയിക്കുവാന്‍ അതീന്ദ്രിയശക്തി ഉള്ളവനുമായ 

മുഹ്‌യിദ്ദീന്‍റെ അപദാനങ്ങള്‍ വാഴ്‌ത്തുന്നു.പാമ്പിന്‍റെ രൂപത്തില്‍ എത്തിയ

ജിന്നിനെ ഭയം കൂടാതെ പറിചച്ചെറിഞ്ഞവനാണ്. ജിന്ന് തട്ടിയെടുത്ത 

കുഞ്ഞിനെ ജിന്നില്‍ നിന്നും രക്ഷിച്ചവനാണ്. പലരും തന്നെ ഇല്ലാതാക്കാന്‍

ശ്രമിച്ചപ്പോള്‍ അവരെ തന്നെ ഇല്ലാതാക്കിയവനാണ്.കനികള്‍ ഉണ്ടാകാത്ത

കാലങ്ങളില്‍ കനികള്‍ നല്‍കിയവനാണ്.കരിഞ്ഞ മരത്തിന്മേല്‍ പോലും

കായ്‌കള്‍ നിറച്ചവനാണ്.

            ഈശ്വരന്‍റെ അദ്യശ്യമായ കരം എല്ലാ നന്മകള്‍ക്ക് പിന്നിലും സസൂക്ഷ്മം

ഉണ്ടെന്ന സത്യമാണ് ഈ പാട്ടിലുള്ളത്.വളരെ ലളിതമായ നാടന്‍പദങ്ങളിലും

ഭാഷയിലും ജീവാത്മാവിനെ പരിരക്ഷിക്കുന്ന പരമാത്മബോധത്തെക്കുറിച്ച്

ഈ പാട്ടിലൂടെ സൂചന നല്‍ക്കുന്നു.













ഭാഷാപരമായ പ്രത്യേകതകള്‍

*അറബിമലയാളം-മിശ്രഭാഷ

*നാടന്‍ ഭാഷാപദങ്ങള്‍

*ലളിതമായ ആശയങ്ങള്‍

*സാധാരണക്കാരുടെ ഭാഷ

*മലബാറിലെയും സമീപപ്രദേശങ്ങളിലേയും സംഭാഷണ ഭാഷ.

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...