Wednesday, 3 August 2022

അനുകമ്പ

 അനുകമ്പ

                                        ശ്രീനാരായണഗുരു



      ''ഒരു പീഡയെറുമ്പിനും വരു-

     ത്തരുതെന്നുള്ളനുകമ്പയും സദാ

      കരുണാകര!നല്‍കുകുള്ളില്‍ നിന്‍

      തിരുമെയ്‌ വിട്ടകലാതെ ചിന്തയും.''

   കരുണയുടെ ഇരിപ്പിടമായ ദൈവമേ, ഒരു ഉറുമ്പിനെപ്പോലും 

വേദനിപ്പിക്കാതെയിരിക്കാനുള്ള അനുകമ്പയും എപ്പോഴും നിന്‍റെ 

തിരുരൂപത്തെ വിട്ടകലാതെയിരിക്കാനുള്ള ചിന്തയും തന്ന്‌ 

അനുഗ്രഹിക്കേണമേ.


       ''അരുളാല്‍ വരുമിമ്പമന്‍പക-

          ന്നൊരു നെഞ്ചാല്‍ വരുമല്ലല്ലൊക്കെയും

           ഇരുളന്‍പിനെ മാറ്റുമല്ലലിന്‍

            കരുവാകും കരുവാമിതേതിനും.''

ജീവിതത്തില്‍ അരുള്‍/സ്നേഹം നിറയുമ്പോള്‍ സന്തോഷം ഉണ്ടാകും.

അന്‍പില്ലാത്തവരുടെ ജീവിതത്തിലാണ് ദു:ഖമുണ്ടാകുന്നത്.അറിവി-

ല്ലായ്മയാകുന്ന ഇരുട്ടാണ്‌ മനുഷ്യഹൃദയങ്ങളില്‍ നിന്ന് അന്‍പിനെ ഇല്ലാ

താക്കുന്നത്. ഈ ഇരുട്ട് ദു;ഖത്തിന് കാരണമാകുന്നു.


           '' അരുളന്‍പനുകമ്പ മൂന്നിനും

             പൊരുളോന്നാണിതു ജീവതാരകം

              'അരുളുള്ളവനാണു ജീവി' യെ-

              ന്നുരുവിട്ടീടുകയീ നവാക്ഷരി.''

അരുള്‍, അന്‍പ്, അനുകമ്പ എന്നിവ സ്നേഹത്തിന്‍റെ വ്യത്യസ്തതലങ്ങ

ലാണ്.ഈശ്വരനില്‍ നിന്ന് നമ്മുക്ക് ലഭിക്കുന്ന സ്നേഹമാണ് അരുള്‍.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്നേഹമാണ് അന്‍പ്.സഹജീവികളോ

ടുള്ള സ്നേഹമാണ് അനുകമ്പ.

                ദൈവകാരുണ്യത്താല്‍ നിലനില്‍ക്കുന്ന നമ്മള്‍ സഹജീവിക-

ളോട് ജീവകാരുണ്യം കാണിക്കണം.ദൈവത്തിന് നമ്മളോടുള്ള 

കാരുണ്യവും നമ്മുക്ക് സഹജീവികളോടുള്ള കാരുണ്യവും പരസ്‌പരം

ആശ്രിതമാണ് എന്ന് സാരം.


          ''അരുളില്ലയതെങ്കിലസ്ഥി തോല്‍-

              സിര നാറുന്നൊരുടമ്പ് താനവന്‍;

             മരുവില്‍ പ്രവഹിക്കുമംബുവ-

              പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.''

 സ്നേഹം, കരുണ, സഹാനുഭൂതി ഇവയില്ലാത്ത മനുഷ്യന്‍ നാറുന്ന

ജഡശരീരത്തിന് തുല്യമാണ്.ശരീരത്തില്‍ ചൈതന്യം നിറയ്ക്കുന്ന

ത് സത് വികാരങ്ങളാണ്.ഇവയൊന്നുമില്ലാത്ത മനുഷ്യജീവിതം 

മരുപ്രദേശത്തെ ജലം പോലെയാണ്.പുഷ്പ്പിക്കുകയോ ഫലം തരുക-

യോ ചെയ്യാത്ത വ്യക്ഷത്തെ പോലെയാണ്.


വിശകലനം

*ദൈവത്തിനപ്പുറം അനുകമ്പയെയാണ് മുഖ്യസ്ഥാനത്ത്  പ്രതിഷ്‌ഠിക്കുന്നത്.

*എല്ലാമനുഷ്യരിലും കുടികൊള്ളുന്ന സഹജീവി സ്നേഹത്തെ ഈശ്വരന്‍റെ

സ്ഥാനത്തേക്കുയര്‍ത്തുന്നു.

*മറ്റൊരാളുടെ ദു:ഖത്തില്‍ പങ്കുചേരുകയല്ല ആ ദു:ഖം തന്‍റെതാണ് എന്ന

തിരിച്ചറിവാണ് അനുകമ്പ.

            





Sunday, 31 July 2022

ഊഞ്ഞാലില്‍

 ഊഞ്ഞാലില്‍

                      വൈലോപ്പിള്ളി




ഊഞ്ഞാലില്‍- കവിത




കവിതാവിശകലനം

ദാമ്പത്യജീവിതത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതയാണ്

ഊഞ്ഞാലില്‍. 1944 ല്‍ ആണ് വൈലോപ്പിള്ളി കവിത എഴുതുന്നത്‌.

സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയ്ക്ക്, ഭൂതകാലത്തിനും വര്‍ത്ത-

മാനകാലത്തിനും ഇടയ്ക്ക് കവി ഊഞ്ഞാല്‍ കെട്ടുകയാണ്. കെ.പി.

ശങ്കരന്‍ '' കുടുംബജീവിതത്തിന്‍റെ മാനിഫെസ്റ്റോ '' എന്നാണ്  വിശേഷപ്പിച്ചിരി

ക്കുന്നത്.

                  '' ഒരു വെറ്റില നൂറുതേച്ചു.........വീണ്ടും ജീവിതമധുമാസം ''

   സംസ്കാരബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ്‌ 'ഊഞ്ഞാലില്‍ ' എന്ന കവിത.

ഓണം, തിരുവാതിര, ഊഞ്ഞാല്‍ എന്നിവ സംസ്കാരബിംബങ്ങള്‍ ആണ്.

13, 14 നൂറ്റാണ്ടുകളില്‍ എല്ലാ സ്ത്രീകളും  വെറ്റില ഉപയോഗിച്ചിരുന്നു.

'' താംബൂലം'' സ്നേഹത്തിന്‍റെ, രതിയുടെ, ആതിഥ്യമര്യാദയുടെ, 

   തീവ്രവിപ്ലവത്തിന്‍റെയൊക്കെ പ്രതീകമാണ്. ''മഞ്ഞിനാല്‍....നമുക്കും

ചിരിക്കുക'' എന്ന വരികള്‍ വാര്‍ധക്യത്തെ സൂചിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യ

വും മനുഷ്യസൗന്ദര്യവും ഇവിടെ സമന്വയിക്കുകയാണ്.''മാമ്പൂവിന്‍...........

ജീവിത മധുമാസം'' ആ പഴയ മധുവിധുവിന്‍റെ ഓര്‍മകളിലേക്ക് ദമ്പതികള്‍

കടന്നുപോകുകയാണ്.'മാമ്പൂ' കാമദേവന്‍റെ അമ്പുകളില്‍ ഒന്നാണ്(താമരപ്പൂ,

നവമാലിക, കരിങ്കൂവളം).

                      തിരുവാതിര പരമശിവന്‍റെ പിറന്നാള്‍ ആണ്. പാര്‍വ്വതി ദേവി

ആ ദിവസം വ്രതം അനുഷ്ടിക്കുന്നു.ഹൈന്ദവവിശ്വാസപ്രകാരം എല്ലാ

സ്ത്രീകളും തങ്ങളുടെ ജീവിതപങ്കാളിക്കുവേണ്ടിയും കന്യകമാര്‍

നല്ല പങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും തിരുവാതിര ദിവസം

വ്രതം അനുഷ്ടിക്കുന്നു.തിരുവാതിരയെ ഒരു സ്ത്രീയായി കവി സങ്കല്‍

പ്പിക്കുകയാണ്.

                     '' മുപ്പതുകൊല്ലം........പുലരി വരുവോളം''

മുപ്പതുകൊല്ലം മുന്‍പ് നിന്‍റെ മന്ദസ്മിതം ഈ തിരുവാതിര പോലെ മനോഹരമാ

യിരുന്നു.മധുവിധു കാലത്ത് ഇതുപോലെ മഞ്ഞുള്ള ഒരു തിരുവാതിരരാവില്‍

ആരും കാണാതെ ഈ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടിയില്ലേ നമ്മള്‍.

''നൂറുവെറ്റില തിന്ന പുലരി വരുവോളം'' വെറ്റില മുറുക്കിയ ചുവപ്പു

പോലെ , അത്രയും ചുവന്നുതുടുത്ത പുലരി വരുവോളം അവര്‍ ഊഞ്ഞാലാടി.

''ലോകത്തെ പുറത്താക്കലാണ് പ്രണയം''.

                        ''ഇന്നുമാ..........മാമ്പൂവിലെത്തിച്ചേരാന്‍''

കവി വര്‍ത്തമാനകാലത്തിലേക്ക് കടക്കുന്നു. ഇന്ന് അതേ മാവിന്‍ചുവട്ടില്‍

കൊച്ചുമകനുവേണ്ടി ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നു.ഉണ്ണിയിന്ന് നേരത്തെ

ഉറക്കമായി.''പൂങ്കിളി.....മാമ്പൂവിലെത്തിച്ചേരാന്‍''മാമ്പൂവില്‍ നിന്നാണ്

മാങ്കനികളിലേക്ക് എത്തുന്നത്. എന്നാല്‍  കൗമാരക്കാര്‍ മാങ്കനികളില്‍ 

നിന്നാണ് മാമ്പൂവിലേക്ക് എത്തുന്നത്. പുറം കാഴ്ചകളില്‍ നിന്ന് അകപൊരു

ളിലേക്ക് എത്താന്‍ കുറച്ചുകാലം വേണ്ടിവരുന്നു എന്ന് സാരം.

                   ''വീശുമീ നിലാവിന്‍റെ........നിനക്കാമനോഹരസ്മിതം''

നിലാവില്‍ വീശുന്ന കാറ്റിന്‍റെ വശ്യശക്തിയാലാകാം എനിക്കിപ്പോള്‍

ഒരു ആഗ്രഹം തോന്നുന്നു.നീ മുന്നത്തെ പോലെ ഈ ഊഞ്ഞാലില്‍ വന്ന്

ഇരുന്നാലും , ഞാന്‍ നിന്നെ കാറ്റ് ഓളങ്ങളെ ഇളക്കും പോലെ ഊഞ്ഞാലാട്ടാം.

ഈ വാര്‍ധക്യത്തിലും നിന്‍റെ ചിരിയ്ക്ക്  യൗവനത്തിന്‍റെ വശ്യതയുണ്ട്.

            ''അങ്ങിനെയിരുന്നാലും........വേറെങ്ങാനും''

താലി ദാമ്പത്യത്തിന്‍റെ  ചിഹ്നമാണ്‌.മാവില്‍ തൂക്കിയിട്ട വലിയ താലിയായി

ഊഞ്ഞാല്‍ മാറുന്നു.''പ്രണയം,സൗന്ദര്യം എല്ലാം ഒരു മാനസികാവസ്ഥ

യാണ്''(ഓഷോ).''ആതിരാപ്പെണ്ണിന്നാടാമ്പിളി.......നാട്ടിന്‍പുറം''

ആയിരം കാലുള്ള ന്യര്‍ത്തമണ്ഡപമായി നാട്ടിന്‍പുറത്തെ സങ്കല്‍പ്പിച്ചിരി

ക്കുന്നു.''ഏറിയ ദു:ഖത്തിലും.......വേറെങ്ങാനും''- ദു:ഖത്തിലും സന്തോഷം

നല്‍ക്കുന്ന ഇടങ്ങള്‍ ആണ് ഗ്രാമം. ജീവിതത്തിന്‍റെ കരുത്തും സൗന്ദര്യവും

ഗ്രാമത്തിലാണ്.

        ''പാഴ്മഞ്ഞാല്‍.......കഴിഞ്ഞതല്ലേ ജയം''

ദാരിദ്ര്യത്തിനെതിരെ പോരാടുന്ന സ്ത്രീകളുടെ പാട്ട് നീ കേള്‍ക്കുന്നില്ലേ.

വേട്ടപ്പക്ഷികളെ പോലെയാണ് വിമാനം പാറിപ്പോകുന്നത്.സംഘര്‍ഷങ്ങള്‍

എപ്പോഴും അതേ ശക്തിയോടെ നിലനില്‍ക്കില്ല.അവിടെ സ്നേഹം പരക്കും.

''താരത്തീക്കട്ട'' സജീവതയുടെ പ്രതീകമാണ്.ഏതൊരു പ്രതിസന്ധിയെയും

മറികടക്കുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നത്.തടസ്സങ്ങളെ പടവുകളാ-

ക്കി മാറ്റണം.''ഉയിരിന്‍....ജയം''- കയര്‍ ഒരേ സമയം നശിപ്പിക്കാന്‍ കഴിയുന്ന

കുരുക്കായും അതേ സമയം ആനന്ദത്തിലേക്ക് നയിക്കുന്ന ഉപാധിയുമാകുന്നു.

(രണ്ടാം ലോകയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വായിക്കുക)

       ''ആലപിക്കുക..........വിശ്രമിക്കുകയത്രേ''

'കല്യാണീ കളവാണീ' എന്ന പാട്ട് നീ പാടുന്നത് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ്

ഊഞ്ഞാല്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.വാര്‍ധക്യത്തിന്‍റെ

പേരില്‍ ദു:ഖിക്കുകയല്ല അവര്‍ ചെയ്യുന്നത്.തന്‍റെ ഭാര്യ ശകുന്തളയാണെന്നും

വീട്ടുമുറ്റം മാലിനീനദീതീരമാന്നെന്നും നക്ഷത്രം വിടര്‍ന്ന ആകാശം വന-

ജ്യോത്സനയാണെന്നുമുള്ള ധീരസങ്കല്‍പ്പത്തില്‍ മുഴുകുകയാണ്.

          ''പാടുക..........നിര്‍ത്തുക,പോകാം''

    ജീവിതത്തെ ചില മുന്തിയ സന്ദര്‍ഭങ്ങള്‍ കൊണ്ട് മനോഹരമാക്കാം.പരസ്‌-

പരം ഊന്നുവടിയായി നിന്ന് ഏത് പ്രതിസന്ധിയേയും മറികടക്കാം.


                                                                                                                

Saturday, 30 July 2022

അനര്‍ഘനിമിഷം

 അനര്‍ഘനിമിഷം

വൈക്കം മുഹമ്മദ് ബഷീര്‍


പാഠവിശകലനം

അനര്‍ഘനിമിഷം ഒരു ആത്മഭാഷണമാണ്‌. ജീവിതത്തിലെ ഏറ്റവും

മൂല്യവത്തായ നിമിഷമാണ് അനര്‍ഘനിമിഷം. ഇതില്‍ നര്‍മ്മമില്ല,

ലളിതമായ ഭാഷയുമല്ല. ഇതൊരു യാത്രാമൊഴിയാണ് , ഭൗതികജീവിത

ത്തോടുള്ള യാത്രാമൊഴി.

          

      മരണത്തെക്കുറിച്ചാണ്  അനര്‍ഘനിമിഷത്തില്‍ പറയുന്നത്.

എന്നാല്‍ ''മരണം'' എന്ന വാക്ക് ബഷീര്‍ പ്രയോഗിക്കുന്നില്ല. മരണം

അനിവാര്യമായ ഒരു സത്യമാണ്. മരണത്തെ ശൂന്യതയായാണ്‌ ബഷീര്‍

കാണുന്നത്.''നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന്, 

അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ്''

ജീവിതവും മരണവും മുഖാമുഖം നില്‍ക്കുകയാണ്.ജനനത്തിനും

മരണത്തിനും ഇടയിലുള്ള അനര്‍ഘനിമിഷമാണ് ജീവിതം.

''യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു'' ജീവാത്മാവ്

പരമാത്മാവില്‍ ലയിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണ് 'യാത്ര'.

           പ്രപഞ്ചം ഒരു കൂടാണ്.അതിലെ താല്‍ക്കാലിക താമസക്കാരാണ്

മനുഷ്യര്‍. മരണം കൂട് വെടിയലാണ്‌.പ്രകൃതിയും മനുഷ്യനും തമ്മി

ലുള്ള ലയനമാണ് ജീവിതം.

            ''കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്നേ

ഹിച്ചു;സഹിച്ചു.എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. നീ എനിക്കി-

പ്പോഴും ഒരു മഹാരഹസ്യം.''മനുഷ്യനും ഈശ്വരനും ഒന്നാകുന്ന

ഭാവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മാവും ബ്രഹ്മവും ഒന്നാണ്.

''കാലമിത്രയുമായിട്ടും.........എങ്കിലും നീ എന്നെ സ്നേഹിച്ചു;സഹിച്ചു''

ദൈവത്തിന്‍റെ  കളങ്കമില്ലാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നു.

ആത്മീയതയുടെ ഒഴുക്കാണ്,ദൈവത്തെ ഭയത്തോടെയല്ല സ്നേഹ-

ത്തോടെയാണ് സമീപിക്കുന്നത് (സൂഫി ദര്‍ശനം) .

          കവിതയോട് അടുത്തുനില്‍ക്കുന്ന രചനാശൈലിയാണ്. ജീവിത

ത്തിന്‍റെ ക്ഷണികതയും വിശാലപ്രപഞ്ചസത്യങ്ങളും ബഷീര്‍ 

ദാര്‍ശനിക ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്.

Friday, 29 July 2022

കാവ്യകലയെക്കുറിച്ച് ചില നീരീക്ഷണങ്ങള്‍

 കാവ്യകലയെക്കുറിച്ച് ചില നീരീക്ഷണങ്ങള്‍

                    എം.എന്‍.വിജയന്‍



*സാഹിത്യവിമര്‍ശകന്‍.

*സാഹിത്യനിരൂപകന്‍.

*പ്രഭാഷകന്‍.

   


                        കൃതികള്‍

                * ചിതയിലെ വെളിച്ചം

               * മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍

               * മരുഭൂമികള്‍ പൂക്കുമ്പോള്‍

               * ശീര്‍ഷാസനം

               * വാക്കും മനസ്സും

               * കവിതയും മന:ശാസ്ത്രവും


പാഠവിശകലനം

വെറും താളം മാത്രമുള്ള  വരികള്‍ കവിതയാവില്ല. കവിതയില്‍ അര്‍ത്ഥത്തി

നാണ് പ്രാധാന്യം. വെറും ഒരു അര്‍ത്ഥമല്ല,  ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉണ്ടാകു

മ്പോഴാണ് കവിത മികച്ചതാവുന്നത്.അര്‍ത്ഥങ്ങളുടെ ന്യര്‍ത്തമാണ്‌ കവിത.

അര്‍ത്ഥത്തിന്‍റെ ലളിത ന്യര്‍ത്തമല്ല,സങ്കീര്‍ണ ന്യര്‍ത്തമാണ്‌.

                             ''പൊല്‍ത്തിടമ്പേറിദേവന്‍

                               പേരുമാറുമപ്പെരും

                                മസ്തകകടാഹത്തില്‍

                                 മന്ത്രിപ്പൂ പിശാചുക്കള്‍''

വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന കവിതയിലെ വരികളാണിവ.

മന:ശാസ്ത്രത്തിന്‍റെ പിതാവായ ഫ്രോയിഡിന്‍റെ സിദ്ധാന്തപ്രകാരം ദേവന്‍ 

പെരുമാറുന്ന മസ്തകം സൂപ്പര്‍ ഈഗോയെ അനുസ്മരിക്കുന്നു. 'മദം പൊട്ടല്‍' 

ആധുനികമനുഷ്യന്‍റെ മനസ്സിനെ സൂചിപ്പിക്കുന്നു.കാതില്‍ പിശാചുക്കള്‍

മന്ത്രിക്കുന്നത് ഉല്‍പ്പത്തികഥയെ ഓര്‍മ്മിപ്പിക്കുന്നു.ഈ കവിതയാകട്ടെ,

പ്രശസ്ത കവി പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ

താണ്.കവിതകള്‍ എപ്പോഴും പ്രത്യക്ഷഅര്‍ത്ഥതലങ്ങില്‍ മാത്രം ഒതുങ്ങി

നില്ക്കാതെ പരോക്ഷഅര്‍ത്ഥതലങ്ങളിലേക്ക് നീളുന്നവയാണ്.

              ലളിതമായ പദങ്ങള്‍ പ്രാസവും വ്യത്തവും ഒപ്പിച്ച് നിരത്തുന്നതായി

രുന്നു പഴയകാല കവിതകള്‍.പഴയകാല കവിതയെയും പുതിയകാല കവിത

യെയും സമീപിക്കുന്ന രീതികളില്‍ വ്യത്യാസമുണ്ട്. പുതിയ കവിതകളെ

പുതിയ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യണം.

കവിതയെ ചരിത്രത്തോടും സംസ്കാരത്തോടും ഇതരശാസ്ത്രമേഖലകളോടും

ചേര്‍ത്തുവായിക്കുമ്പോള്‍ സമൂഹത്തിനാകെ ഗുണമുള്ള ഒന്നായി അത് മാറും.

ശബ്ദതലത്തില്‍ നിന്നും അര്‍ത്ഥതലത്തിലേക്കും ഭാവതലത്തിലേക്കും സാംസ്കാ

രികതലത്തിലേക്കും കവിതാവായനയെ വളര്‍ത്തിയെടുക്കണം.''പുസ്തകം

തിന്നുന്നവന്‍ പുസ്തകപ്പുഴുവാകാം. പക്ഷേ, മണ്ണുതിന്നുന്നവന്‍ ഞാഞ്ഞൂളായി

തീരുന്നു.'' ഇവിടെ 'പുസ്തകപ്പുഴു' കേവലവായനയെയും 'ഞാഞ്ഞൂള്‍' സാമൂഹ്യ

വായനയെയും സൂചിപ്പിക്കുന്നു.

                  കവിതയില്‍ ഒരു പദത്തിന് ഇന്ന അര്‍ത്ഥം മാത്രം എന്ന വ്യവസ്ഥ

ഉണ്ടാകില്ല. സന്ദര്‍ഭമനുസരിച്ച് ഒരു വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍

കഴിയും. ഈ വ്യവസ്ഥയില്ലായ്മയെയാണ്  'അവ്യവസ്ഥിതത്വം' എന്ന്പറയുന്നത്.

      ഉദാഹരണമായി, കാളിദാസന്‍ മേഘത്തെ കാമുകന്‍റെ സന്ദേശവാഹകനായി

സങ്കല്‍പ്പിക്കുമ്പോള്‍ വള്ളത്തോള്‍ സ്വാതന്ത്ര്യത്തിന്‍റെ കൊടിയടയാളമായാണ്

മേഘത്തെ കാണുന്നത്.

  സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങളും ഉണ്ടാകും.

കവികള്‍ ഒന്നിനെ തന്നെ പലതായി ഉപയോഗിക്കുന്നു.എല്ലാവരും ഒരേപോലെ

കാണാത്തതാണ് കലാകാരന്‍ തെരഞ്ഞെടുക്കുന്ന സിംബലുകള്‍.അവ്യവസ്ഥി-

തത്വത്തെ ഒരു കാവ്യഗുണമായിട്ടു തന്നെ കാണണം. കവി പ്രയോഗിക്കുന്ന 

പ്രതീകങ്ങളില്‍ അവ്യവസ്ഥിതത്വം ഉണ്ട്. ജിയുടെ 'ആന്വേഷണം' എന്ന

കവിതയില്‍ പ്രണയം അന്വേഷിച്ച് നടക്കുന്നവനാണ് കാറ്റ്.വൈലോപ്പിള്ളി-

യുടെ  'മാമ്പഴം' എന്ന കവിതയില്‍ അമ്മയെ ചേര്‍ത്തുപിടിക്കാന്‍ വരുന്ന കാറ്റ്

മരിച്ച മകനാകുന്നു.

         അനേകം തലങ്ങളില്‍ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കണം കവിത.

അനുഭവങ്ങളുടെ പുതുലോകങ്ങള്‍ സൃഷ്ടിക്കുന്നവരാണ് മഹാകവികള്‍.

നാം കാണാത്ത കാഴ്‌ചകള്‍ നമ്മുക്ക് കാണിച്ചുതരുന്നത് കവികളാണ്, കവിത

കളാണ്.








Thursday, 28 July 2022

കായലരികത്ത്

 കായലരികത്ത്


ചലച്ചിത്രം : നീലക്കുയില്‍

ഗാനരചന : പി.ഭാസ്കരന്‍

സംഗീതം, ആലാപനം : കെ.രാഘവന്‍


നീലക്കുയില്‍


*1954 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നീലക്കുയില്‍.

*പി.ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്.

*ഉറൂബ് ആയിരുന്നു തിരക്കഥ രചിച്ചത്.

*മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

*മലയാളസിനിമയുടെ എല്ലാ തലങ്ങളിലും മാറ്റം കൊണ്ടുവന്ന ചിത്രമാണ്.

*നാടന്‍പാട്ടുകളുടെ ശൈലിയിലുള്ള ഗാനങ്ങള്‍ ആണ് അധികവും ഉള്ളത്.

*കേരളീയത നിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സിനിമയുടെ സവിശേഷതയാണ്.



ചലച്ചിത്രഗാനം 

*ഹിന്ദിയിലെ ആദ്യശബ്ധചിത്രമായ ആലംആര മുതല്‍ എല്ലാ ഹിന്ദിചിത്രങ്ങളിലും പാട്ടുകള്‍ ഉണ്ടായിരുന്നു.


*മലയാളത്തിലെ ആദ്യശബ്ധ ചിത്രമായ ബാലനില്‍ 23 പാട്ടുകള്‍ ഉണ്ടായിരുന്നു.

*ഏറ്റവും കൂടുതല്‍ പാട്ടുകളുമായി പുറത്തിറങ്ങിയ ചിത്രം 'ദേവസുന്ദരി'യാണ്.25 പാട്ടുകളാണ് ഉണ്ടായിരുന്നത്.

*1948 ല്‍ പുറത്തിറങ്ങിയ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനം തുടങ്ങുന്നത്.



കായലരികത്ത്


കായലരികത്ത്


* മൊയ്തു എന്ന മീന്‍പിടുത്തക്കാരന്‍ ചായക്കടയില്‍ വെച്ച് പാടുന്നതായാണ് 'കായലരികത്ത്' എന്ന പാട്ട് ചിത്രീകരിച്ചിട്ടുള്ളത്.

* ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഏറ്റുപാടാന്‍ കഴിയുന്ന തരത്തിലാണ് ഈ പാട്ടുള്ളത്.

*കേരളീയത നിറഞ്ഞുനില്‍ക്കുന്ന ലളിതമായ വരികളാണ് പാട്ടിലുള്ളത്.

*മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലാണ് പാടിയിരിക്കുന്നത്.

*നാടന്‍പ്രയോഗങ്ങളും ശൈലികളും പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നു.

*പ്രണയമാണ്‌ മുഖ്യഭാവം.

*നാടന്‍ മട്ടിലാണ് പ്രണയം തുറന്നുപറയുന്നത്‌.

*നിറഞ്ഞ നര്‍മ്മം പാട്ടില്‍ കാണാം.

*സാധാരണമനുഷ്യന്‍റെ ഹൃദയവികാരങ്ങളുടെ പ്രകടനമാണ് കായലരികത്തില്‍ കാണാന്‍ കഴിയുക.



കേള്‍ക്കുന്നുണ്ടോ?

 കേള്‍ക്കുന്നുണ്ടോ?

                          ഗീതു മോഹന്‍ദാസ്‌





കേള്‍ക്കുന്നുണ്ടോ?





കാഴ്ചശക്തി ഇല്ലാത്ത 'ഹസ്ന' എന്ന പെണ്‍കുട്ടിയുടെ ഉള്‍ക്കണ്ണിലൂടെയാണ് ''കേള്‍ക്കുണ്ടോ?''  എന്ന ഹ്രസ്വചിത്രം കടന്നുപോകുന്നത്.ഹസ്ന മനസ്സില്‍ സൃഷ്ടിച്ച കളിക്കൂട്ടുക്കാരാണ്‌ ഈച്ചയും പൂച്ചയും.ഹസ്നയിലൂടെ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് ഗീതു മോഹന്‍ദാസ്‌ അവതരിപ്പിക്കുന്നത്‌.നഗരവത്കരണവും വികസനവുമാണ് പ്രധാനമായും കൈകാര്യം ചെയ്യുന്ന പ്രമേയം.തത്സമയ ശബ്ധലേഖനമാണ്‌ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

      

     പല ദൃശ്യങ്ങളുടെയും ശബ്ധപഥത്തില്‍ നിറയുന്നത് കളിക്കളത്തിലെ കുട്ടികളുടെ ആരവമാണ്.വികസനത്തിന്‍റെ പേരില്‍ കുട്ടികള്‍ക്ക് അവരുടെ കളിസ്ഥലം നഷ്ടമാകുന്നു.ചില ജീവിതങ്ങള്‍ക്ക് അവരുടെ വരുമാനമാര്‍ഗം തന്നെ നഷ്ടമാകുന്നു. കൂട്ടുക്കാരുടെ ശബ്ധങ്ങളില്ലാതെ യന്ത്രങ്ങളുടെ ശബ്ധം മാത്രം കേള്‍ക്കുന്ന ദിവസം ഡാന്‍സിലൂടെ സമയം കളയുന്ന ഹസ്നയെയാണ് നാം കാണുന്നത്.

           കാഴ്ചയില്ലാത്തവരുടെ ലോകത്ത് ഏറ്റവും പ്രധാനം കേള്‍വിക്കാണ്‌.ഹസ്ന എല്ലാം മനസിലാക്കുന്നതും തിരിച്ചറിയുന്നതും കേള്‍വിയിലൂടെയാണ്.ശബ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം ചിത്രത്തില്‍ നല്‍ക്കിയിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ ഓരോ കേള്‍വിയും ഓരോ കാഴ്ചകളായി മാറുകയാണ്.

       


 നിറങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഹസ്നയെ കാണാം.അവള്‍ ഓരോ വസ്തുവിനും ഓരോ നിറങ്ങള്‍ നല്‍കിയിരിക്കുകയാണ്.ആകാശം പിങ്ക് നിറത്തിലും സുര്യന്‍ നീല നിറത്തിലും മൈതാനം ചുവന്ന നിറത്തിലുമാണ്‌ എന്ന് അവള്‍ സങ്കല്‍പ്പിച്ചിരിക്കുകയാണ്.

     അന്ധയായ പെണ്‍കുട്ടിയുടെ പ്രയാസങ്ങള്‍ അവതരിപ്പിക്കുകയല്ല ഗീതു മോഹന്‍ദാസ്‌ ചെയ്യുന്നത്.നാം നേരിടുന്ന ഒരു പ്രശ്നത്തെ യഥാര്‍ത്ഥത്തില്‍ കാഴ്ചയില്ലാത്തവരായി ജീവിക്കുന്ന മനുഷ്യരിലേക്ക് ഹസ്നയുടെ കാഴ്ചയിലൂടെയെത്തിക്കുകയാണ് ഈ ഹ്രസ്വചിത്രം.


Wednesday, 27 July 2022

കൈപ്പാട്

 കൈപ്പാട്

                         ബാബു കാമ്പ്രത്ത്



പരിസ്ഥിതിപ്രവര്‍ത്തകന്‍

ഡോക്യുമെന്‍ററി സംവിധായകന്‍

ഡോക്യുമെന്‍ററികള്‍

കൈപ്പാട്

കാനം

മദര്‍ ബേര്‍ഡ്


 കൈപ്പാട്


കൈപ്പാട്



*കടലിനോടോ പുഴയോടോ ചേര്‍ന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങള്‍ ആണ് കൈപ്പാട്.

*രോഗവാഹിനികളായ രാസവളങ്ങളോ മണ്ണിനെകൊല്ലുന്ന വിത്തിനങ്ങളോ കൈപ്പാട് കൃഷിയില്‍ ഉപയോഗിക്കാറില്ല.

*കൈപ്പാട് നിലങ്ങളില്‍ ജൈവകൃഷിരീതിയിലൂടെയാണ് നെല്ലും ചെമ്മീനും വിളവിറക്കുന്നത്.

*മേടമാസത്തിലെ വിഷു കഴിഞ്ഞ് വര്‍ഷക്കാലം തുടങ്ങുന്നത്തിനു മുന്‍പ്‌ കൈപ്പാട് നിലങ്ങളില്‍ കൃഷി ആരംഭിക്കുന്നു.



*ഉപ്പിന്‍റെയും വെള്ളത്തിന്‍റെയും ഭീഷണി അതിജീവിക്കുന്ന കുതിര്, ഓര്‍കൈമ തുടങ്ങിയ നെല്‍വിത്തുകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്.

*ഓരുജലം കയറിയ ജൈവാംശമുള്ള വെള്ളക്കെട്ടില്‍ ചെമ്മീന്‍ സുലഭമായി വളരുന്നു.

*സര്‍വ്വജീവജാലങ്ങളും ഒത്തുജീവിക്കുക.അവരവരുടെ ആവശ്യത്തിന് വേണ്ടത് മാത്രമെടുത്ത് ജീവിക്കുക, അതാണ്‌ കൈപ്പാട് നല്‍ക്കുന്ന ജീവിതത്തിന്‍റെ കാഴ്ചപ്പാട്.

*'അഗ്രി'  എന്നത് ബിസിനസ്സ് അല്ല, അത് കള്‍ച്ചര്‍ ആകുന്നു.പലപ്പോഴും നമ്മളിത് മറന്നുപോകുന്നു.



*പ്രകൃതിയിലേക്ക് തുറന്നുപിടിച്ച ക്യാമറക്കണ്ണുകള്‍.മഴയുടെ മനോഹരമായ ദൃശ്യം, പരന്നുകിടക്കുന്ന നെല്‍പാടങ്ങളുടെ വിദൂരദൃശ്യം, മത്സ്യം, നീര്‍ക്കാക്ക, തുമ്പി ,വണ്ട് , പച്ചപൈ, ദേശാടനപക്ഷികള്‍ തുടങ്ങിയ പ്രകൃതിദൃശ്യങ്ങള്‍ കൈപ്പാടില്‍ കാണാം.

*കാര്‍ഷിക സംസ്കാരത്തിന്‍റെ ബഹുസ്വരത കൈപ്പാടിലൂടെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നു.


ഡോക്യുമെന്‍ററി

*'ജോണ്‍ ഗ്രിയേഴ്സണ്‍' ആണ് ഡോക്യുമെന്‍ററി എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

*''ക്യാമറ കൊണ്ട് എഴുതുന്ന പ്രബന്ധങ്ങളാണ് ഡോക്യുമെന്‍ററികള്‍''

*ഡോക്യുമെന്‍ററികള്‍ യഥാര്‍ത്ഥ വിഷയങ്ങളാണ് ചിത്രീകരിക്കുന്നത്.



*അഭിനേതാക്കള്‍ ഇല്ല.യഥാര്‍ത്ഥ വ്യക്തികള്‍,സ്ഥലങ്ങള്‍ തന്നെയാണ് ഉണ്ടാവുക.

*സംഭാഷണമല്ല വിവരണാത്മകമാണ്‌ ഡോക്യുമെന്‍ററികള്‍.

*വിനോദത്തിനല്ല അറിവ് നല്‍ക്കാനാണ് ഡോക്യുമെന്‍ററികള്‍.

*വസ്തുനിഷ്ഠമാണ്‌

*യഥാര്‍ത്ഥരംഗം ചിത്രീകരിക്കുന്നു.








അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...