പീലിക്കണ്ണുകള്‍
ചെറുശ്ശേരി
കവിതയുടെ ആശയം
മധുരയിലെ രാജാവായ ശ്രീകൃഷ്ണനെ കാണാന്‍ വളര്‍ത്തച്ഛനായ നന്ദഗോപരും -
യാദവന്മാരും എത്തിച്ചേരുന്നു.അവര്‍ അമ്പാടിയിലേക്ക് തിരിച്ചുപോകുമ്പോള്‍
കൃഷ്ണന്‍ പറയുന്ന വാക്കുകള്‍ ആണ് പാഠഭാഗത്തുള്ളത്.കൃഷ്ണന്‍ ആദ്യം യാത്ര
പറയുന്നത് നന്ദഗോപരോടാണ്.
''നമ്മുടെ ദേശത്തു പോവാതിന്നായിട്ടു.....
നിങ്ങളേയൊന്നും മറക്കയില്ലേ''
അമ്പാടിയിലേക്ക് യാദവന്മാരോടൊപ്പം സന്തോഷത്തോടെ അച്ഛന്‍ തിരിച്ചു-
പോകണം.സത്യമായിട്ടും ഞാന്‍ അമ്മയെ കാണാന്‍ ഉടന്‍ തന്നെ വരുന്നുണ്ട്.
എനിക്ക് അച്ഛനും അമ്മയും മറ്റുള്ളവരാണല്ലോ എന്ന ചിന്ത വേണ്ട.ഞാന്‍
ദീര്‍ഘക്കാലമൊന്നും ഇവിടെ വസിക്കുകയില്ല.അമ്പാടിയിലേക്ക് തന്നെ തിരി-
ച്ചുവരും.ആറ്റിലും തീയിലും വീഴാതെ എന്നെ നിങ്ങള്‍ വളര്‍ത്തിയല്ലൊ.എന്നെ
ഞാന്‍ മറന്നാലും നിങ്ങളെ ഞാന്‍ മറക്കുകയില്ല.
കൃഷ്ണന്‍ പിന്നീട് യാത്ര പറയുന്നത് തന്‍റെ ചങ്ങാതിമാരോടാണ്.
''അച്ഛന്നു ചങ്ങാതമായിട്ടു നിങ്ങളു-.......
നന്ദന്നുമെല്ലാര്‍ക്കും നല്‍ക്കിനിന്നാന്‍''
അച്ഛന് കൂട്ടായിട്ട് നിങ്ങളും സന്തോഷത്തോടെ അമ്പാടിയിലേക്ക് മടങ്ങണം.
നിങ്ങളുമായുള്ള ലീലകള്‍ ഓര്‍ത്താല്‍ എനിക്ക് എങ്ങനെയാണ് ഇവിടെ നില്‍-
ക്കാന്‍ കഴിയുക.കാളിന്ദിതീരത്തെ കാട്ടിലെ കായ്കള്‍ കഴിച്ചാണല്ലോ നമ്മള്‍
വളര്‍ന്നത്.ഇന്നും എനിക്കതെല്ലാം കഴിക്കാന്‍ ആഗ്രഹമുണ്ട്.ഇങ്ങനെ പറഞ്ഞു
കൊണ്ട് ചങ്ങാതിമാര്‍ക്ക് രത്നവും ചേലയും കൃഷ്ണന്‍ സ്നേഹത്തോടെ നല്‍കി.
അമ്മയ്ക്ക് മനോഹരമായ ചേല അച്ഛന്‍റെ കൈയ്യില്‍ നല്‍കികൊണ്ട്
അമ്മയോടായി കൃഷ്ണന്‍ പറഞ്ഞു.
''നല്‍ച്ചേല നാലുമെന്നമ്മതങ്കൈയിലെ
ഞാണറ്റുപോകൊല്ല ഞാന്‍ വരുമ്പോള്‍''
ഇന്ന് തന്നെ ഈ ചേല അമ്മക്ക് നല്‍കണം.എന്നെ മറക്കരുത് എന്ന് പറയണം.
പാല്‍വെണ്ണ കഴിക്കാന്‍ കഴിയാത്തതില്‍ എനിക്ക് വേദനയുണ്ടെന്ന് പറയണം.
ഇങ്ങോട്ട് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ വെണ്ണയും പാലുംകൊടുത്തുവിടണം.
മുഴുത്ത വാഴപ്പഴം ഉണ്ടെങ്കില്‍ അതുംവേണം.എന്‍റെ പാവുമുണ്ട് ആരും കാണാ-
തെ ഞാന്‍ പെട്ടിയില്‍ വെച്ചിട്ടുണ്ട്.അത് നശിച്ചുപോകുമൊ എന്ന വിഷമം -
മനസിലുണ്ട്.മഞ്ഞള്‍ പിഴിഞ്ഞ് എടുത്തുവെച്ച എന്‍റെ നല്ല വസ്ത്രങ്ങള്‍ കേടു
വരാതെ നോക്കണം.(ബാല്യത്തിന്‍റെ ഓര്‍മകളാണ് അമ്മയോട് സൂക്ഷിക്കാന്‍
പറയുന്നത്).വെറ്റില മുറുക്കിയ നേരത്ത് തല കറങ്ങിയപ്പോള്‍ അമ്മയുടെ -
അരികിലേക്ക് വന്നതിന് സ്നേഹത്തോടെ അമ്മ നല്‍ക്കിയ ചേലയൊന്നും
നശിച്ചുപോകാതെ നോക്കണം (അമ്മയ്ക്ക് ആശ്രയമായി മാറുക).കുട്ടികളെ
നുള്ളിയതിനു അമ്മ എന്നെ പീലികൊണ്ട് അടിച്ചില്ലെ.വഴക്കിട്ട് അന്ന് ഞാന്‍
ഊണിന് വരാതെയിരുന്നു.എന്‍റെ സങ്കടം മാറ്റാന്‍ അമ്മ ഒരു കടും പച്ച നിറത്തി
ലുള്ള ചേല തന്നില്ലെ.അതും എന്‍റെ പാവകളുമെല്ലാം പാഴായിപ്പോകാതെ പാലി
ച്ചുകൊള്ളേണം.ഞാന്‍ വരുന്നതുവരെ എന്‍റെ വില്ലിലെ ഞാണ്‍ അറ്റുപോകാതെ
നോക്കണം.