Sunday, 31 July 2022

ഊഞ്ഞാലില്‍

 ഊഞ്ഞാലില്‍

                      വൈലോപ്പിള്ളി




ഊഞ്ഞാലില്‍- കവിത




കവിതാവിശകലനം

ദാമ്പത്യജീവിതത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതയാണ്

ഊഞ്ഞാലില്‍. 1944 ല്‍ ആണ് വൈലോപ്പിള്ളി കവിത എഴുതുന്നത്‌.

സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയ്ക്ക്, ഭൂതകാലത്തിനും വര്‍ത്ത-

മാനകാലത്തിനും ഇടയ്ക്ക് കവി ഊഞ്ഞാല്‍ കെട്ടുകയാണ്. കെ.പി.

ശങ്കരന്‍ '' കുടുംബജീവിതത്തിന്‍റെ മാനിഫെസ്റ്റോ '' എന്നാണ്  വിശേഷപ്പിച്ചിരി

ക്കുന്നത്.

                  '' ഒരു വെറ്റില നൂറുതേച്ചു.........വീണ്ടും ജീവിതമധുമാസം ''

   സംസ്കാരബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ്‌ 'ഊഞ്ഞാലില്‍ ' എന്ന കവിത.

ഓണം, തിരുവാതിര, ഊഞ്ഞാല്‍ എന്നിവ സംസ്കാരബിംബങ്ങള്‍ ആണ്.

13, 14 നൂറ്റാണ്ടുകളില്‍ എല്ലാ സ്ത്രീകളും  വെറ്റില ഉപയോഗിച്ചിരുന്നു.

'' താംബൂലം'' സ്നേഹത്തിന്‍റെ, രതിയുടെ, ആതിഥ്യമര്യാദയുടെ, 

   തീവ്രവിപ്ലവത്തിന്‍റെയൊക്കെ പ്രതീകമാണ്. ''മഞ്ഞിനാല്‍....നമുക്കും

ചിരിക്കുക'' എന്ന വരികള്‍ വാര്‍ധക്യത്തെ സൂചിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യ

വും മനുഷ്യസൗന്ദര്യവും ഇവിടെ സമന്വയിക്കുകയാണ്.''മാമ്പൂവിന്‍...........

ജീവിത മധുമാസം'' ആ പഴയ മധുവിധുവിന്‍റെ ഓര്‍മകളിലേക്ക് ദമ്പതികള്‍

കടന്നുപോകുകയാണ്.'മാമ്പൂ' കാമദേവന്‍റെ അമ്പുകളില്‍ ഒന്നാണ്(താമരപ്പൂ,

നവമാലിക, കരിങ്കൂവളം).

                      തിരുവാതിര പരമശിവന്‍റെ പിറന്നാള്‍ ആണ്. പാര്‍വ്വതി ദേവി

ആ ദിവസം വ്രതം അനുഷ്ടിക്കുന്നു.ഹൈന്ദവവിശ്വാസപ്രകാരം എല്ലാ

സ്ത്രീകളും തങ്ങളുടെ ജീവിതപങ്കാളിക്കുവേണ്ടിയും കന്യകമാര്‍

നല്ല പങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും തിരുവാതിര ദിവസം

വ്രതം അനുഷ്ടിക്കുന്നു.തിരുവാതിരയെ ഒരു സ്ത്രീയായി കവി സങ്കല്‍

പ്പിക്കുകയാണ്.

                     '' മുപ്പതുകൊല്ലം........പുലരി വരുവോളം''

മുപ്പതുകൊല്ലം മുന്‍പ് നിന്‍റെ മന്ദസ്മിതം ഈ തിരുവാതിര പോലെ മനോഹരമാ

യിരുന്നു.മധുവിധു കാലത്ത് ഇതുപോലെ മഞ്ഞുള്ള ഒരു തിരുവാതിരരാവില്‍

ആരും കാണാതെ ഈ മാവിന്‍ ചുവട്ടില്‍ ഊഞ്ഞാല്‍ ആടിയില്ലേ നമ്മള്‍.

''നൂറുവെറ്റില തിന്ന പുലരി വരുവോളം'' വെറ്റില മുറുക്കിയ ചുവപ്പു

പോലെ , അത്രയും ചുവന്നുതുടുത്ത പുലരി വരുവോളം അവര്‍ ഊഞ്ഞാലാടി.

''ലോകത്തെ പുറത്താക്കലാണ് പ്രണയം''.

                        ''ഇന്നുമാ..........മാമ്പൂവിലെത്തിച്ചേരാന്‍''

കവി വര്‍ത്തമാനകാലത്തിലേക്ക് കടക്കുന്നു. ഇന്ന് അതേ മാവിന്‍ചുവട്ടില്‍

കൊച്ചുമകനുവേണ്ടി ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നു.ഉണ്ണിയിന്ന് നേരത്തെ

ഉറക്കമായി.''പൂങ്കിളി.....മാമ്പൂവിലെത്തിച്ചേരാന്‍''മാമ്പൂവില്‍ നിന്നാണ്

മാങ്കനികളിലേക്ക് എത്തുന്നത്. എന്നാല്‍  കൗമാരക്കാര്‍ മാങ്കനികളില്‍ 

നിന്നാണ് മാമ്പൂവിലേക്ക് എത്തുന്നത്. പുറം കാഴ്ചകളില്‍ നിന്ന് അകപൊരു

ളിലേക്ക് എത്താന്‍ കുറച്ചുകാലം വേണ്ടിവരുന്നു എന്ന് സാരം.

                   ''വീശുമീ നിലാവിന്‍റെ........നിനക്കാമനോഹരസ്മിതം''

നിലാവില്‍ വീശുന്ന കാറ്റിന്‍റെ വശ്യശക്തിയാലാകാം എനിക്കിപ്പോള്‍

ഒരു ആഗ്രഹം തോന്നുന്നു.നീ മുന്നത്തെ പോലെ ഈ ഊഞ്ഞാലില്‍ വന്ന്

ഇരുന്നാലും , ഞാന്‍ നിന്നെ കാറ്റ് ഓളങ്ങളെ ഇളക്കും പോലെ ഊഞ്ഞാലാട്ടാം.

ഈ വാര്‍ധക്യത്തിലും നിന്‍റെ ചിരിയ്ക്ക്  യൗവനത്തിന്‍റെ വശ്യതയുണ്ട്.

            ''അങ്ങിനെയിരുന്നാലും........വേറെങ്ങാനും''

താലി ദാമ്പത്യത്തിന്‍റെ  ചിഹ്നമാണ്‌.മാവില്‍ തൂക്കിയിട്ട വലിയ താലിയായി

ഊഞ്ഞാല്‍ മാറുന്നു.''പ്രണയം,സൗന്ദര്യം എല്ലാം ഒരു മാനസികാവസ്ഥ

യാണ്''(ഓഷോ).''ആതിരാപ്പെണ്ണിന്നാടാമ്പിളി.......നാട്ടിന്‍പുറം''

ആയിരം കാലുള്ള ന്യര്‍ത്തമണ്ഡപമായി നാട്ടിന്‍പുറത്തെ സങ്കല്‍പ്പിച്ചിരി

ക്കുന്നു.''ഏറിയ ദു:ഖത്തിലും.......വേറെങ്ങാനും''- ദു:ഖത്തിലും സന്തോഷം

നല്‍ക്കുന്ന ഇടങ്ങള്‍ ആണ് ഗ്രാമം. ജീവിതത്തിന്‍റെ കരുത്തും സൗന്ദര്യവും

ഗ്രാമത്തിലാണ്.

        ''പാഴ്മഞ്ഞാല്‍.......കഴിഞ്ഞതല്ലേ ജയം''

ദാരിദ്ര്യത്തിനെതിരെ പോരാടുന്ന സ്ത്രീകളുടെ പാട്ട് നീ കേള്‍ക്കുന്നില്ലേ.

വേട്ടപ്പക്ഷികളെ പോലെയാണ് വിമാനം പാറിപ്പോകുന്നത്.സംഘര്‍ഷങ്ങള്‍

എപ്പോഴും അതേ ശക്തിയോടെ നിലനില്‍ക്കില്ല.അവിടെ സ്നേഹം പരക്കും.

''താരത്തീക്കട്ട'' സജീവതയുടെ പ്രതീകമാണ്.ഏതൊരു പ്രതിസന്ധിയെയും

മറികടക്കുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നത്.തടസ്സങ്ങളെ പടവുകളാ-

ക്കി മാറ്റണം.''ഉയിരിന്‍....ജയം''- കയര്‍ ഒരേ സമയം നശിപ്പിക്കാന്‍ കഴിയുന്ന

കുരുക്കായും അതേ സമയം ആനന്ദത്തിലേക്ക് നയിക്കുന്ന ഉപാധിയുമാകുന്നു.

(രണ്ടാം ലോകയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വായിക്കുക)

       ''ആലപിക്കുക..........വിശ്രമിക്കുകയത്രേ''

'കല്യാണീ കളവാണീ' എന്ന പാട്ട് നീ പാടുന്നത് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ്

ഊഞ്ഞാല്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.വാര്‍ധക്യത്തിന്‍റെ

പേരില്‍ ദു:ഖിക്കുകയല്ല അവര്‍ ചെയ്യുന്നത്.തന്‍റെ ഭാര്യ ശകുന്തളയാണെന്നും

വീട്ടുമുറ്റം മാലിനീനദീതീരമാന്നെന്നും നക്ഷത്രം വിടര്‍ന്ന ആകാശം വന-

ജ്യോത്സനയാണെന്നുമുള്ള ധീരസങ്കല്‍പ്പത്തില്‍ മുഴുകുകയാണ്.

          ''പാടുക..........നിര്‍ത്തുക,പോകാം''

    ജീവിതത്തെ ചില മുന്തിയ സന്ദര്‍ഭങ്ങള്‍ കൊണ്ട് മനോഹരമാക്കാം.പരസ്‌-

പരം ഊന്നുവടിയായി നിന്ന് ഏത് പ്രതിസന്ധിയേയും മറികടക്കാം.


                                                                                                                

Saturday, 30 July 2022

അനര്‍ഘനിമിഷം

 അനര്‍ഘനിമിഷം

വൈക്കം മുഹമ്മദ് ബഷീര്‍


പാഠവിശകലനം

അനര്‍ഘനിമിഷം ഒരു ആത്മഭാഷണമാണ്‌. ജീവിതത്തിലെ ഏറ്റവും

മൂല്യവത്തായ നിമിഷമാണ് അനര്‍ഘനിമിഷം. ഇതില്‍ നര്‍മ്മമില്ല,

ലളിതമായ ഭാഷയുമല്ല. ഇതൊരു യാത്രാമൊഴിയാണ് , ഭൗതികജീവിത

ത്തോടുള്ള യാത്രാമൊഴി.

          

      മരണത്തെക്കുറിച്ചാണ്  അനര്‍ഘനിമിഷത്തില്‍ പറയുന്നത്.

എന്നാല്‍ ''മരണം'' എന്ന വാക്ക് ബഷീര്‍ പ്രയോഗിക്കുന്നില്ല. മരണം

അനിവാര്യമായ ഒരു സത്യമാണ്. മരണത്തെ ശൂന്യതയായാണ്‌ ബഷീര്‍

കാണുന്നത്.''നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന്, 

അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ്''

ജീവിതവും മരണവും മുഖാമുഖം നില്‍ക്കുകയാണ്.ജനനത്തിനും

മരണത്തിനും ഇടയിലുള്ള അനര്‍ഘനിമിഷമാണ് ജീവിതം.

''യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു'' ജീവാത്മാവ്

പരമാത്മാവില്‍ ലയിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണ് 'യാത്ര'.

           പ്രപഞ്ചം ഒരു കൂടാണ്.അതിലെ താല്‍ക്കാലിക താമസക്കാരാണ്

മനുഷ്യര്‍. മരണം കൂട് വെടിയലാണ്‌.പ്രകൃതിയും മനുഷ്യനും തമ്മി

ലുള്ള ലയനമാണ് ജീവിതം.

            ''കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്നേ

ഹിച്ചു;സഹിച്ചു.എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. നീ എനിക്കി-

പ്പോഴും ഒരു മഹാരഹസ്യം.''മനുഷ്യനും ഈശ്വരനും ഒന്നാകുന്ന

ഭാവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മാവും ബ്രഹ്മവും ഒന്നാണ്.

''കാലമിത്രയുമായിട്ടും.........എങ്കിലും നീ എന്നെ സ്നേഹിച്ചു;സഹിച്ചു''

ദൈവത്തിന്‍റെ  കളങ്കമില്ലാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നു.

ആത്മീയതയുടെ ഒഴുക്കാണ്,ദൈവത്തെ ഭയത്തോടെയല്ല സ്നേഹ-

ത്തോടെയാണ് സമീപിക്കുന്നത് (സൂഫി ദര്‍ശനം) .

          കവിതയോട് അടുത്തുനില്‍ക്കുന്ന രചനാശൈലിയാണ്. ജീവിത

ത്തിന്‍റെ ക്ഷണികതയും വിശാലപ്രപഞ്ചസത്യങ്ങളും ബഷീര്‍ 

ദാര്‍ശനിക ഭാഷയിലൂടെ അവതരിപ്പിക്കുകയാണ്.

Friday, 29 July 2022

കാവ്യകലയെക്കുറിച്ച് ചില നീരീക്ഷണങ്ങള്‍

 കാവ്യകലയെക്കുറിച്ച് ചില നീരീക്ഷണങ്ങള്‍

                    എം.എന്‍.വിജയന്‍



*സാഹിത്യവിമര്‍ശകന്‍.

*സാഹിത്യനിരൂപകന്‍.

*പ്രഭാഷകന്‍.

   


                        കൃതികള്‍

                * ചിതയിലെ വെളിച്ചം

               * മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍

               * മരുഭൂമികള്‍ പൂക്കുമ്പോള്‍

               * ശീര്‍ഷാസനം

               * വാക്കും മനസ്സും

               * കവിതയും മന:ശാസ്ത്രവും


പാഠവിശകലനം

വെറും താളം മാത്രമുള്ള  വരികള്‍ കവിതയാവില്ല. കവിതയില്‍ അര്‍ത്ഥത്തി

നാണ് പ്രാധാന്യം. വെറും ഒരു അര്‍ത്ഥമല്ല,  ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉണ്ടാകു

മ്പോഴാണ് കവിത മികച്ചതാവുന്നത്.അര്‍ത്ഥങ്ങളുടെ ന്യര്‍ത്തമാണ്‌ കവിത.

അര്‍ത്ഥത്തിന്‍റെ ലളിത ന്യര്‍ത്തമല്ല,സങ്കീര്‍ണ ന്യര്‍ത്തമാണ്‌.

                             ''പൊല്‍ത്തിടമ്പേറിദേവന്‍

                               പേരുമാറുമപ്പെരും

                                മസ്തകകടാഹത്തില്‍

                                 മന്ത്രിപ്പൂ പിശാചുക്കള്‍''

വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന കവിതയിലെ വരികളാണിവ.

മന:ശാസ്ത്രത്തിന്‍റെ പിതാവായ ഫ്രോയിഡിന്‍റെ സിദ്ധാന്തപ്രകാരം ദേവന്‍ 

പെരുമാറുന്ന മസ്തകം സൂപ്പര്‍ ഈഗോയെ അനുസ്മരിക്കുന്നു. 'മദം പൊട്ടല്‍' 

ആധുനികമനുഷ്യന്‍റെ മനസ്സിനെ സൂചിപ്പിക്കുന്നു.കാതില്‍ പിശാചുക്കള്‍

മന്ത്രിക്കുന്നത് ഉല്‍പ്പത്തികഥയെ ഓര്‍മ്മിപ്പിക്കുന്നു.ഈ കവിതയാകട്ടെ,

പ്രശസ്ത കവി പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ

താണ്.കവിതകള്‍ എപ്പോഴും പ്രത്യക്ഷഅര്‍ത്ഥതലങ്ങില്‍ മാത്രം ഒതുങ്ങി

നില്ക്കാതെ പരോക്ഷഅര്‍ത്ഥതലങ്ങളിലേക്ക് നീളുന്നവയാണ്.

              ലളിതമായ പദങ്ങള്‍ പ്രാസവും വ്യത്തവും ഒപ്പിച്ച് നിരത്തുന്നതായി

രുന്നു പഴയകാല കവിതകള്‍.പഴയകാല കവിതയെയും പുതിയകാല കവിത

യെയും സമീപിക്കുന്ന രീതികളില്‍ വ്യത്യാസമുണ്ട്. പുതിയ കവിതകളെ

പുതിയ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യണം.

കവിതയെ ചരിത്രത്തോടും സംസ്കാരത്തോടും ഇതരശാസ്ത്രമേഖലകളോടും

ചേര്‍ത്തുവായിക്കുമ്പോള്‍ സമൂഹത്തിനാകെ ഗുണമുള്ള ഒന്നായി അത് മാറും.

ശബ്ദതലത്തില്‍ നിന്നും അര്‍ത്ഥതലത്തിലേക്കും ഭാവതലത്തിലേക്കും സാംസ്കാ

രികതലത്തിലേക്കും കവിതാവായനയെ വളര്‍ത്തിയെടുക്കണം.''പുസ്തകം

തിന്നുന്നവന്‍ പുസ്തകപ്പുഴുവാകാം. പക്ഷേ, മണ്ണുതിന്നുന്നവന്‍ ഞാഞ്ഞൂളായി

തീരുന്നു.'' ഇവിടെ 'പുസ്തകപ്പുഴു' കേവലവായനയെയും 'ഞാഞ്ഞൂള്‍' സാമൂഹ്യ

വായനയെയും സൂചിപ്പിക്കുന്നു.

                  കവിതയില്‍ ഒരു പദത്തിന് ഇന്ന അര്‍ത്ഥം മാത്രം എന്ന വ്യവസ്ഥ

ഉണ്ടാകില്ല. സന്ദര്‍ഭമനുസരിച്ച് ഒരു വാക്കിന് പല അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍

കഴിയും. ഈ വ്യവസ്ഥയില്ലായ്മയെയാണ്  'അവ്യവസ്ഥിതത്വം' എന്ന്പറയുന്നത്.

      ഉദാഹരണമായി, കാളിദാസന്‍ മേഘത്തെ കാമുകന്‍റെ സന്ദേശവാഹകനായി

സങ്കല്‍പ്പിക്കുമ്പോള്‍ വള്ളത്തോള്‍ സ്വാതന്ത്ര്യത്തിന്‍റെ കൊടിയടയാളമായാണ്

മേഘത്തെ കാണുന്നത്.

  സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങളും ഉണ്ടാകും.

കവികള്‍ ഒന്നിനെ തന്നെ പലതായി ഉപയോഗിക്കുന്നു.എല്ലാവരും ഒരേപോലെ

കാണാത്തതാണ് കലാകാരന്‍ തെരഞ്ഞെടുക്കുന്ന സിംബലുകള്‍.അവ്യവസ്ഥി-

തത്വത്തെ ഒരു കാവ്യഗുണമായിട്ടു തന്നെ കാണണം. കവി പ്രയോഗിക്കുന്ന 

പ്രതീകങ്ങളില്‍ അവ്യവസ്ഥിതത്വം ഉണ്ട്. ജിയുടെ 'ആന്വേഷണം' എന്ന

കവിതയില്‍ പ്രണയം അന്വേഷിച്ച് നടക്കുന്നവനാണ് കാറ്റ്.വൈലോപ്പിള്ളി-

യുടെ  'മാമ്പഴം' എന്ന കവിതയില്‍ അമ്മയെ ചേര്‍ത്തുപിടിക്കാന്‍ വരുന്ന കാറ്റ്

മരിച്ച മകനാകുന്നു.

         അനേകം തലങ്ങളില്‍ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കണം കവിത.

അനുഭവങ്ങളുടെ പുതുലോകങ്ങള്‍ സൃഷ്ടിക്കുന്നവരാണ് മഹാകവികള്‍.

നാം കാണാത്ത കാഴ്‌ചകള്‍ നമ്മുക്ക് കാണിച്ചുതരുന്നത് കവികളാണ്, കവിത

കളാണ്.








Thursday, 28 July 2022

കായലരികത്ത്

 കായലരികത്ത്


ചലച്ചിത്രം : നീലക്കുയില്‍

ഗാനരചന : പി.ഭാസ്കരന്‍

സംഗീതം, ആലാപനം : കെ.രാഘവന്‍


നീലക്കുയില്‍


*1954 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നീലക്കുയില്‍.

*പി.ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്.

*ഉറൂബ് ആയിരുന്നു തിരക്കഥ രചിച്ചത്.

*മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

*മലയാളസിനിമയുടെ എല്ലാ തലങ്ങളിലും മാറ്റം കൊണ്ടുവന്ന ചിത്രമാണ്.

*നാടന്‍പാട്ടുകളുടെ ശൈലിയിലുള്ള ഗാനങ്ങള്‍ ആണ് അധികവും ഉള്ളത്.

*കേരളീയത നിറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സിനിമയുടെ സവിശേഷതയാണ്.



ചലച്ചിത്രഗാനം 

*ഹിന്ദിയിലെ ആദ്യശബ്ധചിത്രമായ ആലംആര മുതല്‍ എല്ലാ ഹിന്ദിചിത്രങ്ങളിലും പാട്ടുകള്‍ ഉണ്ടായിരുന്നു.


*മലയാളത്തിലെ ആദ്യശബ്ധ ചിത്രമായ ബാലനില്‍ 23 പാട്ടുകള്‍ ഉണ്ടായിരുന്നു.

*ഏറ്റവും കൂടുതല്‍ പാട്ടുകളുമായി പുറത്തിറങ്ങിയ ചിത്രം 'ദേവസുന്ദരി'യാണ്.25 പാട്ടുകളാണ് ഉണ്ടായിരുന്നത്.

*1948 ല്‍ പുറത്തിറങ്ങിയ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനം തുടങ്ങുന്നത്.



കായലരികത്ത്


കായലരികത്ത്


* മൊയ്തു എന്ന മീന്‍പിടുത്തക്കാരന്‍ ചായക്കടയില്‍ വെച്ച് പാടുന്നതായാണ് 'കായലരികത്ത്' എന്ന പാട്ട് ചിത്രീകരിച്ചിട്ടുള്ളത്.

* ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഏറ്റുപാടാന്‍ കഴിയുന്ന തരത്തിലാണ് ഈ പാട്ടുള്ളത്.

*കേരളീയത നിറഞ്ഞുനില്‍ക്കുന്ന ലളിതമായ വരികളാണ് പാട്ടിലുള്ളത്.

*മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലാണ് പാടിയിരിക്കുന്നത്.

*നാടന്‍പ്രയോഗങ്ങളും ശൈലികളും പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നു.

*പ്രണയമാണ്‌ മുഖ്യഭാവം.

*നാടന്‍ മട്ടിലാണ് പ്രണയം തുറന്നുപറയുന്നത്‌.

*നിറഞ്ഞ നര്‍മ്മം പാട്ടില്‍ കാണാം.

*സാധാരണമനുഷ്യന്‍റെ ഹൃദയവികാരങ്ങളുടെ പ്രകടനമാണ് കായലരികത്തില്‍ കാണാന്‍ കഴിയുക.



കേള്‍ക്കുന്നുണ്ടോ?

 കേള്‍ക്കുന്നുണ്ടോ?

                          ഗീതു മോഹന്‍ദാസ്‌





കേള്‍ക്കുന്നുണ്ടോ?





കാഴ്ചശക്തി ഇല്ലാത്ത 'ഹസ്ന' എന്ന പെണ്‍കുട്ടിയുടെ ഉള്‍ക്കണ്ണിലൂടെയാണ് ''കേള്‍ക്കുണ്ടോ?''  എന്ന ഹ്രസ്വചിത്രം കടന്നുപോകുന്നത്.ഹസ്ന മനസ്സില്‍ സൃഷ്ടിച്ച കളിക്കൂട്ടുക്കാരാണ്‌ ഈച്ചയും പൂച്ചയും.ഹസ്നയിലൂടെ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് ഗീതു മോഹന്‍ദാസ്‌ അവതരിപ്പിക്കുന്നത്‌.നഗരവത്കരണവും വികസനവുമാണ് പ്രധാനമായും കൈകാര്യം ചെയ്യുന്ന പ്രമേയം.തത്സമയ ശബ്ധലേഖനമാണ്‌ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

      

     പല ദൃശ്യങ്ങളുടെയും ശബ്ധപഥത്തില്‍ നിറയുന്നത് കളിക്കളത്തിലെ കുട്ടികളുടെ ആരവമാണ്.വികസനത്തിന്‍റെ പേരില്‍ കുട്ടികള്‍ക്ക് അവരുടെ കളിസ്ഥലം നഷ്ടമാകുന്നു.ചില ജീവിതങ്ങള്‍ക്ക് അവരുടെ വരുമാനമാര്‍ഗം തന്നെ നഷ്ടമാകുന്നു. കൂട്ടുക്കാരുടെ ശബ്ധങ്ങളില്ലാതെ യന്ത്രങ്ങളുടെ ശബ്ധം മാത്രം കേള്‍ക്കുന്ന ദിവസം ഡാന്‍സിലൂടെ സമയം കളയുന്ന ഹസ്നയെയാണ് നാം കാണുന്നത്.

           കാഴ്ചയില്ലാത്തവരുടെ ലോകത്ത് ഏറ്റവും പ്രധാനം കേള്‍വിക്കാണ്‌.ഹസ്ന എല്ലാം മനസിലാക്കുന്നതും തിരിച്ചറിയുന്നതും കേള്‍വിയിലൂടെയാണ്.ശബ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം ചിത്രത്തില്‍ നല്‍ക്കിയിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ ഓരോ കേള്‍വിയും ഓരോ കാഴ്ചകളായി മാറുകയാണ്.

       


 നിറങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഹസ്നയെ കാണാം.അവള്‍ ഓരോ വസ്തുവിനും ഓരോ നിറങ്ങള്‍ നല്‍കിയിരിക്കുകയാണ്.ആകാശം പിങ്ക് നിറത്തിലും സുര്യന്‍ നീല നിറത്തിലും മൈതാനം ചുവന്ന നിറത്തിലുമാണ്‌ എന്ന് അവള്‍ സങ്കല്‍പ്പിച്ചിരിക്കുകയാണ്.

     അന്ധയായ പെണ്‍കുട്ടിയുടെ പ്രയാസങ്ങള്‍ അവതരിപ്പിക്കുകയല്ല ഗീതു മോഹന്‍ദാസ്‌ ചെയ്യുന്നത്.നാം നേരിടുന്ന ഒരു പ്രശ്നത്തെ യഥാര്‍ത്ഥത്തില്‍ കാഴ്ചയില്ലാത്തവരായി ജീവിക്കുന്ന മനുഷ്യരിലേക്ക് ഹസ്നയുടെ കാഴ്ചയിലൂടെയെത്തിക്കുകയാണ് ഈ ഹ്രസ്വചിത്രം.


Wednesday, 27 July 2022

കൈപ്പാട്

 കൈപ്പാട്

                         ബാബു കാമ്പ്രത്ത്



പരിസ്ഥിതിപ്രവര്‍ത്തകന്‍

ഡോക്യുമെന്‍ററി സംവിധായകന്‍

ഡോക്യുമെന്‍ററികള്‍

കൈപ്പാട്

കാനം

മദര്‍ ബേര്‍ഡ്


 കൈപ്പാട്


കൈപ്പാട്



*കടലിനോടോ പുഴയോടോ ചേര്‍ന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങള്‍ ആണ് കൈപ്പാട്.

*രോഗവാഹിനികളായ രാസവളങ്ങളോ മണ്ണിനെകൊല്ലുന്ന വിത്തിനങ്ങളോ കൈപ്പാട് കൃഷിയില്‍ ഉപയോഗിക്കാറില്ല.

*കൈപ്പാട് നിലങ്ങളില്‍ ജൈവകൃഷിരീതിയിലൂടെയാണ് നെല്ലും ചെമ്മീനും വിളവിറക്കുന്നത്.

*മേടമാസത്തിലെ വിഷു കഴിഞ്ഞ് വര്‍ഷക്കാലം തുടങ്ങുന്നത്തിനു മുന്‍പ്‌ കൈപ്പാട് നിലങ്ങളില്‍ കൃഷി ആരംഭിക്കുന്നു.



*ഉപ്പിന്‍റെയും വെള്ളത്തിന്‍റെയും ഭീഷണി അതിജീവിക്കുന്ന കുതിര്, ഓര്‍കൈമ തുടങ്ങിയ നെല്‍വിത്തുകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്.

*ഓരുജലം കയറിയ ജൈവാംശമുള്ള വെള്ളക്കെട്ടില്‍ ചെമ്മീന്‍ സുലഭമായി വളരുന്നു.

*സര്‍വ്വജീവജാലങ്ങളും ഒത്തുജീവിക്കുക.അവരവരുടെ ആവശ്യത്തിന് വേണ്ടത് മാത്രമെടുത്ത് ജീവിക്കുക, അതാണ്‌ കൈപ്പാട് നല്‍ക്കുന്ന ജീവിതത്തിന്‍റെ കാഴ്ചപ്പാട്.

*'അഗ്രി'  എന്നത് ബിസിനസ്സ് അല്ല, അത് കള്‍ച്ചര്‍ ആകുന്നു.പലപ്പോഴും നമ്മളിത് മറന്നുപോകുന്നു.



*പ്രകൃതിയിലേക്ക് തുറന്നുപിടിച്ച ക്യാമറക്കണ്ണുകള്‍.മഴയുടെ മനോഹരമായ ദൃശ്യം, പരന്നുകിടക്കുന്ന നെല്‍പാടങ്ങളുടെ വിദൂരദൃശ്യം, മത്സ്യം, നീര്‍ക്കാക്ക, തുമ്പി ,വണ്ട് , പച്ചപൈ, ദേശാടനപക്ഷികള്‍ തുടങ്ങിയ പ്രകൃതിദൃശ്യങ്ങള്‍ കൈപ്പാടില്‍ കാണാം.

*കാര്‍ഷിക സംസ്കാരത്തിന്‍റെ ബഹുസ്വരത കൈപ്പാടിലൂടെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നു.


ഡോക്യുമെന്‍ററി

*'ജോണ്‍ ഗ്രിയേഴ്സണ്‍' ആണ് ഡോക്യുമെന്‍ററി എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

*''ക്യാമറ കൊണ്ട് എഴുതുന്ന പ്രബന്ധങ്ങളാണ് ഡോക്യുമെന്‍ററികള്‍''

*ഡോക്യുമെന്‍ററികള്‍ യഥാര്‍ത്ഥ വിഷയങ്ങളാണ് ചിത്രീകരിക്കുന്നത്.



*അഭിനേതാക്കള്‍ ഇല്ല.യഥാര്‍ത്ഥ വ്യക്തികള്‍,സ്ഥലങ്ങള്‍ തന്നെയാണ് ഉണ്ടാവുക.

*സംഭാഷണമല്ല വിവരണാത്മകമാണ്‌ ഡോക്യുമെന്‍ററികള്‍.

*വിനോദത്തിനല്ല അറിവ് നല്‍ക്കാനാണ് ഡോക്യുമെന്‍ററികള്‍.

*വസ്തുനിഷ്ഠമാണ്‌

*യഥാര്‍ത്ഥരംഗം ചിത്രീകരിക്കുന്നു.








Tuesday, 26 July 2022

കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

 കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

                          വിജയകൃഷ്ണന്‍



*മലയാളചലച്ചിത്രസംവിധായകന്‍

*ചലച്ചിത്രനിരൂപകന്‍

കൃതികള്‍

*മലയാളസിനിമയുടെ കഥ

*ലോകസിനിമ

*ചലച്ചിത്രസമീക്ഷ

*മലയാളസിനിമ

*കാലത്തില്‍ കൊത്തിയ ശില്പങ്ങള്‍


ബൈസൈക്കിള്‍ തീവ്‌സ്

1948 ല്‍ വിറ്റോറിയ ഡിസീക്ക സംവിധാനം ചെയ്ത ഇറ്റാലിയന്‍ നവറിയലിസ്റ്റിക് സിനിമയാണ്  ബൈസൈക്കിള്‍ തീവ്സ്.റിച്ചി അന്തോണിയും മകനായ ബ്രൂണോയും കളവുപോയ സൈക്കിളിനുവേണ്ടി  റോമിന്‍റെ തെരുവോരങ്ങളില്‍ നടത്തുന്ന തിരച്ചിലാണ്  ചിത്രത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്.Luigi bartolini  യുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ബൈസൈക്കിള്‍ തീവ്സ്.ഓസ്‌കാര്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.


                                                       വിറ്റോറിയോ ഡിസീക്ക

                                                                  Bicycle Thieves
                                                           


നിയോറിയലിസ്റ്റിക് സിനിമകളുടെ പ്രത്യേകതകള്‍

*സാധാരണക്കാര്‍ തന്നെയാണ് അഭിനേതാക്കള്‍.

*സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിക്കുന്നു.

*കഷ്ടപ്പെടുന്നവരുടെ ജീവിതം തുറന്നുകാട്ടുന്നു.

*കൊച്ചുകുട്ടികള്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്നു.

*ചെലവ് ചുരുക്കി സിനിമകള്‍ ചെയ്യുന്നു.

*സാഹിത്യഭാഷയ്ക്ക് പകരം സ്വാഭാവികഭാഷ  ഉപയോഗിക്കുന്നു.


       പാഠവിശകലനം

  


 രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ നിയോറിയലിസ്റ്റിക് സിനിമകളുടെ തുടക്കം.1924 മുതല്‍ ഇറ്റലിയുടെ ഭരണാധികാരി മുസ്സോളിനിയായിരുന്നു.മുസ്സോളിനിയുടെ ഭരണകാലത്ത് ആഡംബര ഹോട്ടലില്‍ സെറ്റിട്ടാണ് ചിത്രങ്ങള്‍ ചിത്രീകരിക്കുന്നത്.''വെള്ള ടെലിഫോണ്‍ സിനിമകള്‍'' എന്നാണ് അക്കാലത്തെ സിനിമകള്‍ അറിയപ്പെട്ടിരുന്നത്.

                  രണ്ടാം ലോകയുദ്ധത്തിന്‍റെ  കെടുതികള്‍ (തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, അന്ധവിശ്വാസം) നിയോറിയലിസ്റ്റിക് സിനിമകളില്‍ കാണാം.ജീവിതം തന്നെ സമരമാകുന്ന അവസ്ഥയാണ് ബൈസൈക്കിള്‍ തീവ്സിലുള്ളത്.ജീവിതാവബോധം, നര്‍മ്മബോധം, യഥാര്‍ത്ഥചിത്രീകരണം, യഥാതഥമായ അഭിനയം - ഇങ്ങനെ അക്കമിട്ട് പറയാവുന്ന ഒട്ടേറെ സവിശേഷതകള്‍ കൊണ്ട് ഒറ്റപ്പെട്ടുനില്‍ക്കുന്ന ചിത്രമാണ് ബൈസൈക്കിള്‍ തീവ്സ്.

                


ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് റിച്ചിയും ബ്രൂണോയുമാണ്‌.എന്നാല്‍ നിമിഷ നേരത്തേക്ക് കടന്നുവരുന്ന കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്ഥാനമുണ്ട്.റിച്ചിയുടെ ഭാര്യ തന്നെ ഉത്തമോദാഹരണം.മറിയ ഒരു സുപ്രധാന കഥാപാത്രമല്ല. എങ്കില്‍ കൂടി അല്‍പ്പം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അവളുടെ ചിത്രം മിഴിവുറ്റതാണ്.ഭര്‍ത്താവിന് ഒരു സൈക്കിള്‍ വാങ്ങുന്നതിനായി വീട്ടിലെ തുണികള്‍ പോലും പണയം വയ്ക്കാനവളെ പ്രേരിപ്പിക്കുന്നത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ്.

              ആള്‍ക്കൂട്ടവും ഇതിലെ പ്രധാനപ്പെട്ട കഥാപാത്രമാണ്. എന്തെങ്കിലും ഒരു പണിക്കുവേണ്ടി തടിച്ചുകൂടിയ ജനക്കൂട്ടത്തെയാണ് സിനിമയുടെ തുടക്കത്തില്‍  നാം കാണുന്നത്.റിച്ചി മരിയയുമൊത്ത് ഷീറ്റുകള്‍ പണയം വയ്ക്കാന്‍ ചെന്നപ്പോള്‍ അവിടെയും സ്വന്തമായുള്ളതെല്ലാം പണയം വയ്ക്കാന്‍ വന്ന ആള്‍ക്കൂട്ടത്തെയാണ് കാണുന്നത്.മരിയ കൈനോട്ടക്കാരിയുടെ അടുത്തുചെല്ലുമ്പോള്‍ അവിടെയും വന്നിട്ടുണ്ട് അസംഖ്യം ആളുകള്‍.റിച്ചി കള്ളനെ പിടികൂടുന്നിടത്തുമുണ്ട് ആള്‍ക്കൂട്ടം.സ്വയം നിസ്സാഹായത സഹിച്ചുകൊണ്ട് മറ്റുള്ളവരുടെ നിസ്സാഹായതയെ പരിഹസിക്കുന്നവരാണ് ഇക്കൂട്ടത്തില്‍ എന്നതാണൊരു പ്രത്യേകത.ഒടുവില്‍ റിച്ചി സ്വയം ഒരു കള്ളനായിത്തീരുമ്പോഴും ആള്‍ക്കൂട്ടം അയാളെ വളയുന്നുണ്ട്.പലപ്പോഴും ആള്‍ക്കൂട്ടം റിച്ചിയുടെ ശത്രുപക്ഷത്താണ് ഉള്ളത്.ആള്‍ക്കൂട്ടം അയാളെ ഒറ്റപ്പെടുത്തുന്നു;പരിഹസിക്കുന്നു;ആക്രമിക്കാനൊരുങ്ങുന്നു.ഇങ്ങനെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് ആള്‍ക്കൂട്ടം.

                      ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് സൈക്കിള്‍.ദുരിതജീവിതത്തില്‍ നിന്ന് പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിലേക്കുള്ള ശുഭചിന്തയാണ് സൈക്കിള്‍.ആദ്യം അയാളോട് സൗമനസ്യം കാട്ടുകയും പിന്നീട് അയാളെ പരിഹസിക്കുകയും ചെയ്യുന്ന സൈക്കിളുകള്‍ അന്തരംഗത്തില്‍ അയാളെ പ്രലോഭിപ്പിക്കുകയാണ്.ആവര്‍ത്തനത്തിന്‍റെ അസാധാരണമായ ഒരു താളം ''ബൈസൈക്കിള്‍ തീവ്സ്'' നുണ്ട്.സൈക്കിള്‍ മോഷ്ണത്തില്‍ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് മറ്റൊരു സൈക്കിള്‍ മോഷണത്തിലാണ്.

                  


സിനിമയുടെ അവസാനഭാഗത്ത് അച്ഛനും മകനും കൈകോര്‍ക്കുന്ന നിമിഷത്തിലും മരിച്ചിട്ടില്ലാത്ത പ്രത്യാശ തലമുറകളിലേക്ക് പകരുന്നത് കാണാം.സൈക്കിളിനെക്കാള്‍ വലിയ സ്വത്ത് തന്‍റെ മകനാണെന്ന് റിച്ചിയൊടുവില്‍ തിരിച്ചറിയുന്നു.

                ബൈസൈക്കിള്‍ തീവ്സ് ''സിനിമയിലെ പാവങ്ങള്‍'' എന്നാണ് അറിയപ്പെടുന്നത്.ഒരാളുടെ ജീവിതം മോഷ്ടിച്ച് മറ്റൊരാള്‍ ജീവിക്കുന്ന സാഹചര്യം വ്യക്തമായി ചിത്രത്തില്‍ കാണാം.അപമാനവീകരണം(റിച്ചിയ്ക്ക് മനുഷ്യന്‍ എന്ന നിലയ്ക്ക് എല്ലാ അഭിമാനവും അന്തസ്സും നഷ്ടമാകുന്നു) റിച്ചി എന്ന കഥാപാത്രത്തില്‍ നടക്കുന്നതായി കാണാം.












Monday, 25 July 2022

സിനിമയും സമൂഹവും


 സിനിമയും സമൂഹവും

          ഒ.കെ.ജോണി




*മാധ്യമപ്രവര്‍ത്തകന്‍

*എഴുത്തുക്കാരന്‍

*ചലച്ചിത്രനിരൂപകന്‍

*ഡോക്യുമെന്‍ററി സംവിധായകന്‍

കൃതികള്‍

*വയനാട് രേഖകള്‍

*സിനിമയുടെ വര്‍ത്തമാനം

*ഭൂട്ടാന്‍ ദിനങ്ങള്‍

ഡോക്യുമെന്‍ററികള്‍

*അയല്‍ക്കാഴ്ചകള്‍

*പോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു

*സൈലന്‍റ് സ്ക്രീംസ്;എ വില്ലേജ് ക്രോണിക്കിള്‍


പാഠവിശകലനം

ജനകീയമായ ഒരു കല മാത്രമല്ല സിനിമ.വലിയ മുതല്‍മുടക്കുള്ള വ്യവസായം കൂടിയാണ്.അതുകൊണ്ടുതന്നെ കലാപരതയെക്കാള്‍ വാണിജ്യതാല്പര്യത്തിനായിരിക്കും പലപ്പോഴും പ്രാധാന്യം നല്‍ക്കുക.കലാമൂല്യത്തെക്കാള്‍ കച്ചവടതാല്പര്യത്തിന് പ്രാധാന്യം നല്‍കുന്ന ഇത്തരം സിനിമകളെ 'ജനപ്രിയ സിനിമകള്‍' എന്ന് പറയുന്നു.ജനപ്രിയ ചേരുവകള്‍  ചേരുംപടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന സിനിമകളാണ് ജനപ്രിയസിനിമകള്‍.വലിയ ജനക്കൂട്ടത്തെ ഒരേ സമയം ആകര്‍ഷിക്കുന്ന സിനിമകളാണിവ.വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള വിനോദോപാധികൂടിയാണ് ജനപ്രിയ സിനിമകള്‍.സാധാരണ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ട രുചിക്കൂട്ടുകള്‍ നിറഞ്ഞ ഇത്തരം സിനിമകള്‍ വലിയ സാമ്പത്തികലാഭം നേടാറുണ്ട്.മനുഷ്യജീവിതത്തിന്‍റെ വര്‍ണ്ണക്കാഴ്ച്ചകളെയാണ്  കച്ചവടസിനിമകള്‍ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌.ജനപ്രിയ സിനിമകള്‍ പലപ്പോഴും മിഥ്യകളെ യാഥാര്‍ഥ്യങ്ങളായി അവതരിപ്പിക്കുന്നു.ഇതിന്‍റെ അവതരണമാകട്ടെ പ്രേക്ഷകരുടെ ചില മാനസികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ്.ഉദാഹരണമായി നന്ദനം,കൂടെ തുടങ്ങിയ സിനിമകള്‍ എടുക്കാം.

          വിദൂരഭൂതകാലത്തിലൂടെ രൂപപ്പെട്ടുവരുന്ന സങ്കീര്‍ണ്ണമായ മനുഷ്യാനുഭവങ്ങളുടെ പുനരാവിഷ്കാരമാണ് മിത്തുകള്‍.ജനപ്രിയ സിനിമകള്‍ ഈ മിത്തുകളെ സമകാലികമാക്കിയും മാറ്റിമറിച്ചും പരിഷ്കരിച്ചും സംയോജിപ്പിച്ചും പുതിയ മിത്തുകള്‍ നിര്‍മ്മിക്കുന്നു.ഉദാഹരണമായി 'കഥപറയുമ്പോള്‍' എന്ന സിനിമയെടുക്കാം. കൃഷ്ണ-കുചേലന്‍റെ കഥയായ പുരാണ മിത്തിനെയാണ് 'കഥപറയുമ്പോള്‍' എന്ന സിനിമ സ്വീകരിച്ചുട്ടുള്ളത്‌.ടൈപ്പ് ഇതിവ്യത്തങ്ങള്‍, വാര്‍പ്പുമാതൃകകളായ കഥാപാത്രങ്ങള്‍, സ്ഥിരശൈലികളിലുള്ള പ്രതിപാദനരീതികള്‍ എന്നിവയിലൂടെ ജനപ്രിയ സിനിമകള്‍ മിത്തുകള്‍ നിര്‍മ്മിക്കുന്നു.ജനപ്രിയ സിനിമകളുടെ ഇതിവ്യത്തങ്ങള്‍ എല്ലാം ഏകദേശം ഒരുപോലെയായിരിക്കും.ക്യാമ്പസ്‌ സിനിമകള്‍ എന്ന വിഭാഗം ഉദാഹരണമായി എടുക്കാം.നായകന്‍,നായിക,വില്ലന്‍,പ്രണയം,സൗഹൃദം എന്നിവയാണല്ലോ എല്ലാ ക്യാമ്പസ്‌ സിനിമകളുടെയും ചേരുവകള്‍.നിറം,ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, പ്രേമം, ആനന്ദം, പ്രണയവര്‍ണ്ണങ്ങള്‍ തുടങ്ങിയ കുറെ സിനിമകള്‍ ഉദാഹരണങ്ങളാണ്.ജനപ്രിയ സിനിമകളിലെ നായകന്മാര്‍ക്കെല്ലാം ഒരേ ഗുണങ്ങളാണ്. കരുത്തുറ്റ, അമാനുഷികമായ, സര്‍വ്വശക്തനായ, സംരക്ഷകനായ, നന്മയും സ്നേഹവും ഉള്ള നായകന്മാരെയാണ് വാണിജ്യസിനിമകളില്‍ കാണാനാവുക.ജനപ്രിയ സിനിമകള്‍ ചരിത്രത്തിനെക്കാള്‍ പ്രാധാന്യം കെട്ടുകഥകള്‍ക്ക് നല്‍കുന്നു.പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി എന്നീ  സിനിമകള്‍ ഉദാഹരണം.

                        ജനപ്രിയ സിനിമകള്‍ ജാതി, മതം, രാഷ്ട്രീയം, ഭരണകൂടം, കുടുംബം, സ്ത്രീ, നന്മ തിന്മകള്‍, സാമൂഹികബന്ധങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നിലവിലുള്ള പൊതുബോധത്തെ പുനരുല്‍പ്പാദിപ്പിക്കുകയാണ്‌.നിലനില്‍ക്കുന്ന മൂല്യധാരണകളെ ചോദ്യം ചെയ്യാന്‍ അപൂര്‍വ്വ സിനിമകള്‍ സന്നദ്ധമാവാരുണ്ട്.മായാനദി, ഇഷ്ക്, മഹത്തായ ഭാരതീയ അടുക്കള, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകള്‍ നിലനില്‍ക്കുന്ന ധാരണകളെ ചോദ്യംചെയ്ത സിനിമകളാണ്.ജനപ്രിയ സിനിമകളിലെല്ലാം സ്ത്രീയ്ക്ക് ദ്യശ്യത കുറവാണ്.പുരുഷന്‍റെ നിഴല്‍ മാത്രമാണ് സ്ത്രീ.എല്ലാ ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ സിനിമകളുടെയും മുഖ്യപ്രതിപാദ്യം  'കുടുംബ'മാണ്. പ്രേക്ഷകരില്‍ വേരുറച്ചുപോയ കുടുംബസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നത്‌ സിനിമകളുടെ വ്യാപാരവിജയത്തിന് തടസ്സമാകുമെന്ന ഭയമാണ്‌ ഇത്തരം 'ഫാമിലി മെലോഡ്രാമകള്‍ ' സ്ഥിരം രീതികളില്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.നന്മയ്ക്ക് വേണ്ടി നിലകൊള്ളുക മൂലം പല വിധ സഹനങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങി ഒടുവില്‍ അവയെ അതിജീവിക്കുന്ന നായക കഥാപാത്രങ്ങളെയാണ് ഇത്തരം സിനിമകളില്‍ നാം കാണുന്നത്.

                      ജനപ്രിയ സിനിമകള്‍ മിത്തുകളെ വൈകാരികമായാണ് അവതരിപ്പിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ജനപ്രിയ സിനിമകളെക്കുറിച്ചുള്ള പഠനം സമൂഹത്തെക്കുറിച്ചുള്ള പഠനമാകുന്നു.ജനപ്രിയ സിനിമകളെ തള്ളികളയാതെ അവയെക്കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്‌.

                      

സമാന്തര സിനിമകള്‍

കലാമൂല്യമുള്ള സിനിമകളാണ് സമാന്തര സിനിമകള്‍.ജീവിത യാഥാര്‍ഥ്യങ്ങളെയാണ്  ഉത്തമസിനിമകള്‍ അവതരിപ്പിക്കുന്നത്‌.ഇത്തരം സിനിമകളെ കേവലമായ ഒരു വിനോദോപാധി ആയിട്ടല്ല കാണുന്നത്. സമകാലികമായ വിഷയങ്ങളാണ് സമാന്തര സിനിമകള്‍ കൈകാര്യം ചെയ്യുന്നത്.ഈ സിനിമകള്‍ തിയേറ്റര്‍ വിജയം നേടണമെന്നില്ല.സമാന്തര സിനിമകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും.നമ്മുടെ ക്ലാസ്സിക്‌ സിനിമകള്‍ എക്കാലത്തെയും ആസ്വാദകരുമായി സംവദിക്കുന്നത് അതിന്‍റെ കലാപരമായ മികവുകൊണ്ടാണ്.

                    ഉദാ;മതിലുകള്‍, വാസ്തുഹാര, ആകാശത്തിന്‍റെ നിറം, സ്വം


കുട്ടികള്‍ കണ്ടിരിക്കേണ്ട സിനിമകള്‍

*ബൈസ്ക്കിള്‍ തീവ്സ്

*ലൈഫ് ഈസ് ബ്യുട്ടിഫുള്‍

*പാന്‍സ്‌ ലാബിറിന്ത്

*ഡ്രീംസ്‌

*അമോര്‍

*പ്ലാനെറ്റ് എര്‍ത്ത്

*ഗെറ്റിംഗ് ഹോം

*ടാന്‍ജറിന്‍സ്

*മജീദ്‌ മജീദിയുടെ സിനിമകള്‍

*ഗ്രേവ് ഓഫ് ദ ഫയര്‍ ഫ്ളൈസ്

*ഹൈദി



Saturday, 23 July 2022

മത്സ്യം

                                                                  മത്സ്യം

                                      ടി.പി.രാജീവന്‍



കവിതയുടെ ആശയം

ലോകത്തോട്  വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒറ്റയ്ക്ക് പൊരുതുന്ന മനുഷ്യന്‍റെ പ്രതീകമാണ് മത്സ്യം.കടലാകുന്ന സമൂഹത്തിലാണ് മണല്‍ത്തരിയോളം പോന്നൊരു മത്സ്യം ഒറ്റയ്ക്ക് പൊരുതുന്നത്.

വേലിയേറ്റ-വേലിയിറക്കങ്ങളെ പോലെ ഉയര്‍ച്ചകളും താഴ്ച്ചകളുമുള്ളതാണ് മനുഷ്യജീവിതം.മത്സ്യം നിസ്സാരനായ മനുഷ്യനായിട്ടുപ്പോലും ജീവിതത്തിന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ വീണുപോകാതെ രക്ഷപ്പെടുന്നു.ആര്‍ക്കും കീഴുപ്പെടുത്താനൊ നശിപ്പിക്കാനോ കഴിയാത്ത നിശ്ചയദാര്‍ഢ്യം മത്സ്യത്തിനുണ്ടായിരുന്നു.ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള സാമര്‍ത്ഥ്യം മത്സ്യം നേടിയെടുത്തിരുന്നു.

വലക്കണ്ണി,ചൂണ്ടക്കൊളുത്ത്,വായ്ത്തല എന്നിവ കെണി,ചതി,ആക്രമണം തുടങ്ങിയവയെ സൂചിപ്പിക്കുന്നു.സൈബര്‍ഇടങ്ങള്‍ എറിയുന്ന വലകളില്‍ കുടുങ്ങുന്ന മനുഷ്യര്‍,ഉപഭോഗസംസ്കാരത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോകുന്ന ജീവിതങ്ങള്‍,രാഷ്ട്രീയവൈരാഗ്യത്താലും മറ്റും പൊലിഞ്ഞുപോകുന്ന ജീവനുകള്‍ എന്നീ കാഴ്ച്കള്‍ നമ്മുക്ക് അപരിചിതമല്ല.

മത്സ്യം ആത്മവീര്യമുള്ള മനുഷ്യനാണ്. അതുകൊണ്ടുതന്നെ അധികാരമാകുന്ന പരുന്തിന്‍ കണ്ണുകള്‍ക്ക്‌ അവനെ/അവളെ കോര്‍ത്തെടുക്കാന്‍ കഴിയില്ല.മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന പാവയുമല്ല,മത്സ്യം.നക്ഷത്രങ്ങളും അവതാരങ്ങളുമാകുന്ന ഒരു മതചിഹ്നങ്ങളുടെയും പ്രലോഭനത്തില്‍ മത്സ്യം വീണുപോയിട്ടില്ല.

മത്സ്യം ഒരിക്കലും തന്നെ ഒരു വില്‍പ്പനച്ചരക്ക് ആക്കിമാറ്റിയിട്ടില്ല.സ്വന്തം ജീവിതവും വികാരങ്ങളുമെല്ലാം വില്പ്പനയാക്കി മാറ്റുന്ന  ഈ കാലത്തില്‍ വ്യക്തിത്വം നഷ്ടമാവാതെ , ഉപഭോഗസംസ്കാരത്തിന്‍റെ പിടിയില്‍ പിടികൊടുക്കാതെ മത്സ്യം ഉറച്ചുനിന്നു.

ചുട്ടുപഴുത്ത് സൂചിപൊട്ടായി രൂപാന്തരം പ്രാപിച്ച് തന്നെ നേരിടാന്‍ വരുന്നവരുടെ പിടിയില്‍ നിന്നും മത്സ്യം സമര്‍ത്ഥമായി രക്ഷപ്പെടുന്നു.ചെറുത്‌ വലുതിന്‍റെ നിറം തന്നെ മാറ്റുന്നു.

മനുഷ്യന്‍റെ നിലനില്‍പ്പിന് സമൂഹം കൂടിയേ തീരൂ.ആ സമൂഹം ചിന്തകളില്‍ ചുരുങ്ങി വരുന്നത് അവന്‍റെ/അവളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കും.

ചെറുതുകളുടെ അതിജീവനമാണ്‌ 'മത്സ്യം' എന്ന കവിത.കവിത ചെറുതാണ്,കവിതയുടെ അര്‍ത്ഥവ്യാപ്തിയാകട്ടെ വലുതാണ്‌.

                                 ''ആന മദിച്ചു വിളിച്ചു പറഞ്ഞൂ

                                   ആരുണ്ടെന്നോടെതിര്‍നില്‍ക്കാന്‍

                                    കണ്ട മൃഗങ്ങള്‍ ഭയന്നോടി

                                     കണ്ടവരൊക്കെയകന്നോടി

                                    ആന മദിച്ചു വിളിച്ചു പറഞ്ഞു

                                     ആരുണ്ടെന്നോടെതിര്‍നില്‍ക്കാന്‍

                                      വാലിലിരുന്നോരെറുമ്പ് പറഞ്ഞു

                                       ഞാനുണ്ടിവിടെപ്പൊന്നളിയാ''

                                                                                                      എറുമ്പ്

                                                                                                         ഡി.വിനയചന്ദ്രന്‍

Wednesday, 20 July 2022

വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

 വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

                 എന്‍.എ.നസീര്‍


'' ഒരു മൃഗവും എന്നെ ഒന്നും ചെയ്തിട്ടില്ല.മനുഷ്യനല്ലാതെ ഒരു മൃഗത്തെയും എനിക്ക് ഭയവുമില്ല,മനുഷ്യനല്ലാതെ.ഒരു മൃഗവും എന്നെ ഉപദ്രവിച്ചിട്ടില്ല.ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.നാളെ ഉണ്ടായിക്കൂടെന്നില്ല.അങ്ങനെ ഉണ്ടായാല്‍ അതു അവരുടെ കുഴപ്പമാവില്ല.എന്‍റെ മാത്രം കുഴപ്പമായിരിക്കും.''


പ്രധാനപ്പെട്ട കൃതികള്‍

*കാടിനെ ചെന്നു തൊടുമ്പോള്‍

*കാടും ക്യാമറയും

*വ്രണം പൂത്ത ചന്തം

*കാട്ടില്‍ ഒപ്പം നടന്നവരും പൊലിഞ്ഞു പോയവരും

പാഠവിശകലനം

കാട് വലിയൊരു പാഠശാലയാണ്.മാനവചരിത്രത്തെക്കുറിച്ചും ജീവിത ചാക്രികതയെക്കുറിച്ചുമുള്ള പാഠങ്ങള്‍ കാട് പഠിപ്പിക്കുന്നു.ഒരമ്മ മക്കളെ മാറോട് ചേര്‍ത്തു നിര്‍ത്തുന്ന പോലെയാണ് ഭൂമി ഓരോ വൃക്ഷത്തെയും തന്നിലേക്ക് ചേര്‍ത്തുവച്ചിരിക്കുന്നത്‌.ഒടുവില്‍ ഓരോ  വൃക്ഷ ങ്ങളും നിസ്സഹായരായി മണ്ണിലേക്ക് മനുഷ്യന്‍റെ കൈകളാല്‍ പതിക്കുന്നു.പ്രകൃതി വ്യത്യസ്തമായ അടരുകള്‍ ഭൂമിയില്‍ തീര്‍ക്കുന്നു.കാലത്തെ കുറിച്ചുള്ള സൂക്ഷ്മബോധവും ജീവിതചക്രത്തെക്കുറിച്ചുള്ള ചിന്തയും പ്രകൃതി ഇതിലൂടെ പഠിപ്പിക്കുന്നു.''ഇലകളായ് നമ്മള്‍ പുനര്‍ജ്ജനിക്കുമെങ്കില്‍ ഒരേ വ്യക്ഷത്തില്‍ പിറക്കണം'' എ.അയ്യപ്പന്‍റെ വരികള്‍ ഇവിടെ ഓര്‍ക്കാം.പ്രകൃതിയെ സ്വന്തം വീടായി കാണുന്ന മനുഷ്യരാണ് ചെമ്പനും കുമാരനും.അവര്‍ അന്തിയുറങ്ങുന്നതുപോലും പ്രകൃതിയുടെ കുടക്കീഴിലാണ്.

മനുഷ്യന്‍റെയും വൃക്ഷങ്ങളുടെയും വേരുകള്‍  അവയുടെ അടിത്തറയാണ്.അടിത്തറയുടെ ശക്തിയാണ് മുകളിലേക്കുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്നത്.നാഗരികന്‍ അറുത്തുമാറ്റുന്നതും ഈ വേരുകളെയാണ്.


കാട് നിറഞ്ഞിരിക്കുന്നത്‌ ഔഷധക്കൂട്ടുകള്‍ കൊണ്ടാണ്.എന്നാല്‍ മനുഷ്യന്‍ ഇതറിയാതെ അവയ്ക്ക് മുന്നിലിരുന്ന് തീര്‍ത്തും കൃത്രിമമായ വസ്തുക്കള്‍ ഉപയോഗിക്കുന്നു.പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകന്നിരിക്കുന്നു, ഒരുപാട് അകലെയാണ് മനുഷ്യനുള്ളത്.എന്നാല്‍ ചെമ്പന്‍,കുമാരന്‍,അരുണാചലം എന്നിവര്‍ മനുഷ്യനും പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു കാലത്തിന്‍റെ ശേഷിപ്പുകളാണ്.പ്രകൃതിയുമായുള്ള പാരസ്പര്യം ഇവര്‍ പഠിച്ചത് പാഠപുസ്തകങ്ങളില്‍ നിന്നല്ല.

വൃക്ഷങ്ങള്‍ വേരുകളിലൂടെയാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്.മനുഷ്യനെ സംബന്ധിച്ച് ഓര്‍മ്മകള്‍ അവന്‍റെ വേരുകള്‍ ആണ്.ചരിത്രത്തിന്‍റെ സംസ്കാരത്തിന്‍റെ ബലവത്തായ വേരുകള്‍ നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ കാതലറ്റ പൊള്ളയായ തടിയായി മാറും.ഭൂതകാലത്തില്‍ ചരിത്രത്തില്‍ കാലുറച്ചുനിന്നാല്‍ മാത്രമേ ഭാവിയുടെ ആകാശങ്ങളിലേക്ക് നമ്മുക്ക് മുന്നേറാനാവൂ.വേരുകളെ കുറിച്ചുള്ള  അന്വേഷണം ഇന്ന് നമ്മുക്ക് നഷ്ടമായ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌.

''മനുഷ്യാ നീ മണ്ണാകുന്നു,

നീ മണ്ണിലേക്ക് തന്നെ മടങ്ങുന്നു''







Monday, 18 July 2022

ഓര്‍മ്മയുടെ ഞരമ്പ്

 ഓര്‍മ്മയുടെ ഞരമ്പ്

                                    കെ.ആര്‍.മീര





പാഠവിശകലനം

'ഓര്‍മ്മയുടെ ഞരമ്പ്' അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച കഥ. എന്തൊരു കൈയൊതുക്കം  എന്തൊരു ധ്വനിസാന്ദ്രത! വളരെ ചുരുക്കം വാക്കുകള്‍കൊണ്ട് എത്രയേറെ വ്യഞജിപ്പിക്കുന്നു! ഈ വരണ്ട ഉത്തരാധുനിക കാലാവസ്ഥയിലും എന്‍റെ ഭാഷയിലെ കഥയുടെ പച്ചപ്പ്‌ നഷ്ടപ്പെട്ടിട്ടില്ല എന്നു കാണിച്ചു തന്നതിന് കെ.ആര്‍.മീരയ്ക്ക് നന്ദി. വളരെ വളരെ നന്ദി.

ടി.പത്മനാഭന്‍

                                                               

         ''തുരുമ്പു പിടിച്ച വിജാഗിരികള്‍  ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ധം'' കഥയുടെ തുടക്കം ഇങ്ങനെയാണ്. വ്യദ്ധ സംസാരിച്ചിട്ട് കുറെ കാലമായി എന്നൊ വ്യദ്ധയോട് സംസാരിച്ചിട്ട് കുറേയായി എന്നൊ അര്‍ഥം കല്‍പ്പിക്കാം.ഈ വരികളില്‍ നിന്നും വ്യദ്ധ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മനസ്സിലാക്കാം. പെണ്‍കുട്ടിയോട് വ്യദ്ധ ചോദിക്കുന്ന ആദ്യചോദ്യം തന്നെ ''കുട്ടി എഴുതുമോ'' എന്നാണ്.ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അടയാളമാണ് എഴുത്ത്.എഴുത്തിന്‍റെ ചരിത്രത്തില്‍ സ്ത്രീക്ക് സ്ഥാനമില്ലായിരുന്നു.  ''ചില  കറുത്ത മുടിനാരുകള്‍ ഇപ്പോഴും ബാക്കിയുണ്ട്'' ഇവിടെ 'കറുത്തമുടിനാരുകള്‍' സൂചിപ്പിക്കുന്നത് വ്യദ്ധയില്‍ അവശേഷിക്കുന്ന ഓര്‍മ്മകള്‍ ആണ്.   

               സ്വാതന്ത്ര്യം  എന്നാല്‍ ആദ്യകാലത്ത് ദേശസ്വാതന്ത്ര്യം എന്ന അര്‍ത്ഥം  മാത്രമാണ് ഉണ്ടായിരുന്നത്. വ്യക്തിസ്വാതന്ത്ര്യമൊ ആവിഷ്ക്കാരസ്വാതന്ത്ര്യമൊ സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.അതുകൊണ്ടുതന്നെയാണ് വ്യദ്ധ''അന്നൊക്കെ സ്വാതന്ത്ര്യംന്നു വച്ചാല്‍ എന്താ, എല്ലാവര്‍ക്കും ഭ്രാന്തല്ലേ?'' എന്ന് പറയുന്നത്. ''ആരോ ആരെയൊ മാലയിട്ടു സ്വീകരിക്കുന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം കൂട്ടത്തില്‍ മേധാവിത്വഭാവത്തോടെ തലയെടുത്തു നിന്നു''  സ്വാഭാവികമായും ഈഫോട്ടോ ഭര്‍ത്താവിന്‍റെ ആയിരിക്കണം.പൊതുജീവിതത്തില്‍ കാണിച്ച ശ്രദ്ധ അയാള്‍ വ്യക്തിജീവിതത്തില്‍ കാണിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.  

                 വ്യദ്ധയുടെ ചില ഓര്‍മ്മകള്‍ക്ക് നല്ല തെളിച്ചമുണ്ട്.''അല്‍പ്പരാമെങ്ങടെ തുച്ഛവാടികളിലും കല്പനാസൂനങ്ങള്‍ തന്‍ സൗരഭ്യം....'' പുരുഷന്മാരുടെ സാഹിത്യലോകം മാത്രമല്ല, ഞങ്ങള്‍ക്കും കൊച്ചുപൂന്തോട്ടമുണ്ടെന്നും അതില്‍ ഭാവനകളുടെ പൂക്കള്‍ വിരിയാറുണ്ടെന്നും അതിനും സൗരഭ്യം ഉണ്ടെന്നും വ്യദ്ധ ഈ വരികളിലൂടെ പറയുന്നു.''സരസ്വതി!സാക്ഷാല്‍ സരസ്വതി തന്നെ...'' എന്നതില്‍ നിന്നും വ്യദ്ധയുടെ പേര് സരസ്വതി ആണെന്ന് മനസ്സിലാക്കാം.സരസ്വതി ദേവി വിദ്യാദേവിയാണ്.അതിലുപരി ഒരു സ്ത്രീയാണ്.എന്നിട്ട് പോലും സ്ത്രീകള്‍ക്ക് എഴുതാനുള്ള'' സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.  ''എപ്പോഴോ കത്തിത്തീര്‍ന്ന.........ഗന്ധമുയര്‍ന്നു'' സ്വയം കത്തിതീര്‍ന്ന് മറ്റുള്ളവരുടെ ജീവിതത്തിന് സുഗന്ധം നല്‍കുന്നത് സ്ത്രീജീവിതങ്ങള്‍ ആണ്.വ്യദ്ധയുടെ ചിന്തകളെയോ ഓര്‍മ്മകളെയോ താളം തെറ്റിക്കാന്‍ ജീവിതത്തിലെ ഒരു കാറ്റിനും കഴിഞ്ഞിട്ടില്ല.''ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണ് എന്ന്  പെണ്‍കുട്ടി വിചാരിച്ചു'' പുരോഗമനചിന്തയും സ്വാതന്ത്ര്യവും അതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍  ഉള്‍ക്കൊണ്ടിട്ടുള്ളത് വ്യദ്ധ മാത്രമാണ്‌.അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമാകുന്ന വായു അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് സഞ്ചരിക്കുന്നു. 

                 ''അന്ന് എനിക്ക് വെറും ഒന്‍പത് വയസ്സ്..........ആ സമ്മേളനത്തില്‍ വച്ച്‌ എന്നെ കണ്ടിട്ടാണ് ഇവിടെത്തെയാള്‍'' ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം , ശരീരം മാത്രം കണ്ടുകൊണ്ടാണ് വ്യദ്ധയെ അയാള്‍ വിവാഹം ചെയ്തിരിക്കുന്നത്.കവിത കേട്ട് ഇഷ്ടപ്പെട്ടിട്ടാണെങ്കിൽ  തുടര്‍ന്നുള്ള ജീവിതത്തില്‍ വ്യദ്ധയെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.ചുവന്ന ചട്ടയുള്ള പുസ്തകം എന്തിനായിരിക്കും വ്യദ്ധ അന്വേഷിക്കുന്നത്.ഒരു പക്ഷെ അവരെഴുതിയ കഥകള്‍ ആ പുസ്തകത്തിലായിരിക്കാം.യഥാര്‍ത്ഥത്തില്‍ എഴുതിയ ഓരോ കഥകളും അവരുടെ ജീവിതം തന്നെയല്ലെ.ആ കഥകള്‍ എല്ലാം സ്ത്രീജീവിതത്തിന്‍റെ തുടര്‍ച്ചകള്‍ തന്നെയായിരിക്കാം.പുതിയ തലമുറയ്ക്ക് വേണ്ടിയായിരിക്കാം വ്യദ്ധ പുസ്തകം അന്വേഷിക്കുന്നത്.

               ''ആദ്യത്തെ കഥ എഴുതണ സമയത്ത് ഇവിടെ ഉള്ളാള് ജയിലിലാ''ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പോലും സ്ത്രീസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്നില്ല. ''രാവിലെ സീമന്തരേഖയിലിട്ട സിന്ദൂരം.........മെല്ലെ താഴേക്ക് വീണുമരിച്ചു'' വ്യദ്ധയുടെ ജീവിതത്തിന്‍റെ തുടര്‍ച്ചതന്നെയാണ് പെണ്‍കുട്ടിയുടെ ജീവിതവും.അസ്വാതന്ത്ര്യത്തിന്‍റെ ഗന്ധമാണ്‌ ജീവിതത്തില്‍ ഉടനീളം.'സിന്ദൂരം' തീവ്രപ്രണയത്തിന്‍റെ പ്രതീകമാകുമ്പോള്‍ 'വീണുമരിക്കുക 'എന്ന പ്രയോഗം ബന്ധങ്ങളുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.''അതുകൊണ്ടു തറവാട്ടിലേക്ക് എന്താ പ്രയോജനംന്ന് അമ്മ ചോയ്ക്കും'' പഴയതറവാട്ടിലെ സ്ത്രീജീവിതത്തെ സൂചിപ്പിക്കുന്നു.ജീവിതകാലം മുഴുവനും അകത്തമ്മയായി കഴിയേണ്ടി വരുന്ന ജീവിതങ്ങള്‍.''പെണ്ണായാല്‍ ചോറും കറീം വയക്കണം,പെറണം....'' എല്ലാ കാലത്തും പെണ്ണിന് സമൂഹം കല്പിക്കുന്ന ജീവിതധര്‍മ്മമിതാണ്.ജനനം മുതല്‍ മരണം വരെ അവളില്‍ ഇപ്രകാരം ചങ്ങലകള്‍ തീര്‍ക്കുന്നു.ആണിന്‍റെ അടിമയാണോ പെണ്ണ്?അതാണോ വിവാഹഉടമ്പടി?ഈ ചോദ്യം ആവര്‍ത്തിച്ചുചോദിച്ചുകൊണ്ടേയിരിക്കുന്നു.

                ''രാമന്‍കുട്ടിക്ക് പേരിട്ടത് ഇവിടുത്തെയാളാ.അവന്‍ രാമനെ പോലെ വളരട്ടെ എന്ന് പറഞ്ഞു''ഹിന്ദുപുരാണങ്ങളിലെ 'ശ്രീരാമന്‍' രാജഭരണത്തിന്‍റെയും അധികാരത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റെയും പ്രതിരൂപമാണ്.സ്ത്രീകള്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ പേരിടാന്‍ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല .''നിനക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ആണെങ്കില്‍ രവീന്ദ്രനാഥനെന്ന് ഇടണം'' വ്യദ്ധ തന്‍റെ ആഗ്രഹത്തെ അടുത്ത തലമുറയിലേക്ക് കൈമാറുകയാണ്.

                 ''ആദ്യത്തെ കഥ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ജയിലില്‍ പോകുന്ന സ്ത്രീയെക്കുറിച്ചായിരുന്നു'' ചരിത്രമെടുത്തു പരിശോധിക്കുമ്പോള്‍ സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ അടയാളപ്പെടുത്തിയിട്ടില്ല  എന്ന് കാണാം.''രണ്ടാമത്തെ കഥയ്ക്ക്‌ മേലെ ശ്രീരാമവിജയം എന്നെഴുതി.രണ്ടാമത്തെ കഥയെഴുതുമ്പോള്‍ ഇവിടെത്തെയാള്‍ ഡല്‍ഹീലാ....എം.പിയായിട്ട്...''  ശ്രീരാമന്‍ അയോദ്ധ്യയിലെ രാജാവാകുമ്പോള്‍ സീത അടുത്തുണ്ടായിരുന്നില്ല. രാമന്‍ സീതയെ സംശയത്തിന്‍റെപേരില്‍ ഉപേക്ഷിച്ചതാണല്ലോ.ഒരു സ്ത്രീ ജീവിതത്തില്‍ ഇതിനെക്കാള്‍ വേദന അനുഭവിക്കാന്‍ ഇല്ല.ഭര്‍ത്താവ്‌ എം.പിയാകുമ്പോള്‍ അത് കാണാന്‍ പോലും വ്യദ്ധയ്ക്ക് കഴിഞ്ഞിട്ടില്ല.

                  സ്ത്രീകള്‍ക്ക് പലപ്പോഴും കുടുംബം പരിപാലിക്കാന്‍ സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെക്കേണ്ടി വരുന്നു.അധികാരത്തില്‍ നിന്ന് സമൂഹം സ്ത്രീയെ അകറ്റിനിര്‍ത്തുന്നു.ഡല്‍ഹിയിലേക്ക് പോകാന്‍ ആഗ്രഹം ഉണ്ടായിട്ടും വ്യദ്ധയ്ക്ക് പോകാന്‍ കഴിയാത്തതിന്‍റെ കാരണം മറ്റൊന്നുമല്ല.എഴുത്തിന്‍റെ അംഗീകാരം പോലും സ്ത്രീകള്‍ക്ക് ലഭിക്കാത്ത കാലത്തിന്‍റെ ശേഷിപ്പാണ് ''ഒരു സാഹിത്യക്കാരി'' എന്ന കഥയും.

           കഥയുടെ അവസാനഭാഗത്ത് കടന്നുവരുന്ന കഥാപാത്രമാണ് പത്മാക്ഷി.വ്യദ്ധയോട് പരിഹാസത്തോടെയാണ് പത്മാക്ഷി സംസാരിക്കുന്നത്.പെണ്‍കുട്ടിയോട് സംസാരിക്കുന്നതും അവളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ്.''പുതുപെണ്ണിനെ കാണാന്‍ എല്ലാവര്‍ക്കും ആശ കാണത്തില്ലിയോ?,പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല''പത്മാക്ഷിയുടെ ചോദ്യത്തിന് പെണ്‍കുട്ടി പ്രതികരിച്ചില്ല.അലങ്കാരങ്ങളില്‍ മുങ്ങി കോലം കെട്ടുന്നതിലുള്ള വിയോജിപ്പ്‌ അവളില്‍ കാണാം.സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയെ നമ്മുക്കവിടെ കാണാം.

        മയക്കാന്‍ ശ്രമിക്കുന്ന ഗുളികയെ അതിജീവിച്ച് വ്യദ്ധ ഓര്‍മ്മയുടെ കഥപറച്ചില്‍ തുടരുന്നു.''ദുര്‍മ്മരണം'',''ഞരമ്പ് തെറ്റരുത്...തെറ്റിയാല്‍ ഓര്‍മ്മ പോകും'' വ്യദ്ധ തന്നെത്തന്നെ സ്വയം ഇല്ലാതാക്കാന്‍ ശ്രമിച്ചിരിക്കണം.ആ ശ്രമത്തില്‍ പോലും അവര്‍ പരാജയപ്പെടുകയാണ്.

      ''എന്താ നോക്കുന്നത്? അര്‍ഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്‍റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു'' പലപ്പോഴും ഭാര്യാഭര്‍തൃ ബന്ധം അടിമ-ഉടമ ബന്ധമാകുന്നു.ശ്രീജിത്തില്‍ ഉണരുന്നത് ആണഹന്തയും ഉടമസ്ഥതാഭാവവുമാണ്‌.''ഒരു ഞരമ്പ്'' അവള്‍ വേവലാതിയോടെ പറഞ്ഞു:''ഓര്‍മ്മയുടെ ഞരമ്പ്'' വ്യദ്ധയിലൂടെ പെണ്‍കുട്ടിയില്‍ ഉണ്ടായ ബോധോദയമാണിത്.അവള്‍ കണ്ണാടിയില്‍ തിരയുന്നത് തന്നെത്തന്നെയാണ്.തന്‍റെ അസ്തിത്വത്തെയാണ്‌.

        വ്യദ്ധയുടെ കഥയും ജീവിതവും പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നു.തലമുറകള്‍ മാറുമ്പോഴും പെണ്ണനുഭവങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല.''ഓര്‍മ്മയുടെ ഞരമ്പ്'' ചരിത്രത്തിന്‍റെയും പോരാട്ടത്തിന്‍റെയും ജീവിതത്തിന്‍റെയും ഞരമ്പ് ആകുന്നു.








അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...